BREAKING NEWS


Author: sanjaynambiar

India

ലോണ്‍ അടച്ചുതീര്‍ത്താല്‍ ബാങ്ക് രേഖകള്‍ നല്‍കുന്നതില്‍ വീഴ്ച; കര്‍ശന നടപടിയുമായി ആര്‍ബിഐ RBI with strict action

RBI with strict action ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്‍കാന്‍ വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരിച്ചു നല്‍കാന്‍ വൈകിയാല്‍ ഒരു ദിവസം അയ്യായിരം രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. Also Read : https://nagaramonline.com/libya-floods-death-toll-passes-5000-tens-of-thousands-in-sight/ ലോണ്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ നല്‍കാത്ത വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. ബാങ്കുകള്‍ക്ക് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. https://www.youtube.com/watch?v=EF0HBcwYoYw&t=36s സ്ഥാപര ജംഗമ വസ്തുക്കളുടെ ലോണുകളുടെ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ എറ്റവും വേഗത്തില്‍ ബാങ്കുകള്‍ തിരിച്ചുനല്‍കണം. Also Read : https://nagaramonline.com/kozhikode-a...
Kollam

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്തെന്ന് കുറിപ്പും Kollam Suicide

Kollam Suicide യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്ബള്ളൂര്‍ വേലുത്തമ്ബി നഗര്‍ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) യെ ആണ് ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read : https://nagaramonline.com/libya-floods-death-toll-passes-5000-tens-of-thousands-in-sight/ ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. https://www.youtube.com/watch?v=fgF04dOuT20 വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളു...
World

പ്രളയത്തില്‍ മരണം 5000 കടന്നു; മരണ സംഖ്യ ഇനിയും ഉയരും Libya Floods

Libya Floods ലിബിയയിലുണ്ടായ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡെര്‍ണയില്‍ മാത്രം 5100 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. Also Read : https://nagaramonline.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/ ഡാമുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. https://www.youtube.com/watch?v=mPaM1HVwwvg നഗരത്തില്‍ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല എന്നത് അപകടത്തിന്റെ ആഴം ഇനിയും കൂട്ടും. പട്ടണത്തിലാകെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ...
Kozhikode

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴവും വെള്ളിയും അവധി Nipah virus

Nipah virus നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല. Also Read : https://nagaramonline.com/nipa-restrictions-on-public-events-in-the-district/ കരുതല്‍ നടപടികളുടെ ഭാഗമായി പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. https://www.youtube.com/watch?v=mPaM1HVwwvg ജില്ലയില്‍ ഉത്സവങ്ങള്‍ പള്ളിപ്പെരുന്നാളുകള്‍ അതുപോലുള്ള മറ്റു പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. Als...
Latest news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും State Film Awards

State Film Awards 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ഇന്ന് (14.09.2023 വ്യാഴാഴ്ച) വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. Also Read : https://nagaramonline.com/thirayattam-movie-in-theaters-on-september-22/ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. https://www.youtube.com/watch?v=wMJGuKPA8G8&t=17s കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മ...
Business

നിപ: ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം Nipa

Nipa കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു. https://www.youtube.com/watch?v=YRZQQpA_0Ko&t=109s വിവാഹം റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. Also Read : https://nagaramonline.com/nipah-virus-tamil-nadu-steps-up-surveillance-in-nine-districts-sharing-border-with-kerala/ പൊതുജനങ്...
Entertainment News

കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’ സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie

Thirayattam Movie മലബാറിന്റെ തെയ്യത്തിന്റെ   പശ്ചാത്തലത്തിലുള്ള തിറയാട്ടംഎന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിന്റെ 'കാന്താര'യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷ കണക്കിന് കാഴ്ചക്കാരായി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ പുറത്തിറങ്ങിയത്.  https://www.youtube.com/watch?v=fgF04dOuT20   വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  Also Read : https://nagaramonli...
Kerala News

ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ടൂറിസ്റ്റ് ബസിന്, അത് റൂട്ട് ബസ്സാക്കി ഓട്ടം വേണ്ട, പിടികൂടുമെന്ന്‌ മന്ത്രി All India Permit

All India Permit ഓൾ ഇന്ത്യാപെർമിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. രണ്ടുമാസത്തേക്ക് കർശന പരിശോധന നടത്താനും ക്രമക്കേടുള്ള വാഹനങ്ങൾക്കെതിരേ നടപടി എടുക്കാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നൽകുന്ന പെർമിറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. https://www.youtube.com/watch?v=EF0HBcwYoYw&t=19s വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം. പ്രത്യേകം ടിക്കറ്റ് നൽകി റൂട്ട് ബസുപോലെ ഓടിക്കാൻ അനുമതിയില്ല. യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത-മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുട...
Business

കമ്പനികൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ ബൈജൂസ്; ആറ് മാസത്തിനുള്ളിൽ 9800 കോടി കടം വീട്ടും Byju’s crisis Updates

Byju's crisis Updates കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. Also Read : https://nagaramonline.com/he-did-not-say-that-thrissur-would-be-taken-but-that-he-would-accept-it-actor-suresh-gopi/ കടത്തിൽ നിന്ന് പുറത്തുകടക്കാനും ബിസിനസ് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ(9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=EF0HBcwYoYw&t=19s മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്നായിരുന്നു ബൈജൂസിന്റെ വാഗ്ദാനം. സാമ്പത്തിക പ്...
Politics

‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’; നടൻ സുരേഷ് ​ഗോപി Suresh Gopi

Suresh Gopi തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ​ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉ​ദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read : https://nagaramonline.com/nipa-2018-scenario-as-new-virus-no-longer-exists-kk-shailaja/ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ‘ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ എത്തിയപ്പോൾ താരം പറഞ്ഞത്. ഇത് പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചടങ്ങിൽ എത്തിയ സുരേഷ് ​ഗോപി പഴയ പ്രസം​ഗത്തെ പറ്റി തിരുത്തുകയായിരുന്നു. https://www.youtube.com/watch?v=fgF04dOuT20 നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിൽ രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാടകങ്ങ...