BREAKING NEWS


Author: sanjaynambiar

India

നിപ: കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്നാട് Nipah virus

Nipah virus കേരളത്തിൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷന്‍ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്. https://www.youtube.com/watch?v=wMJGuKPA8G8&t=99s അതേസമയം, സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ 4 പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 5 മന്ത്രിമാരാവും യോഗത്തിൽ പങ്കെടുക്കുക. Also Read : https://nagaramonline.com/feni-balakrishnan-on-solar-case/ ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. കോഴിക്കോട് കുറ്...
Ernakulam

️കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓൺലൈന്‍ ലോൺ? തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു suicide Kadamakkudy

suicide Kadamakkudy കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. https://www.youtube.com/watch?v=EF0HBcwYoYw&t=19s അതേസമയം, യുവതിയുടെയും ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും സംസ്കാരം പൂർത്തിയായി. Also Read : https://nagaramonline.com/nipah-outbreak-702-people-on-contact-list-a-symptom-for-health-workers-too-buses-are-not-plying-to-kuttyadi/ ഇന്നലെയാണ് എറണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേര...
Kerala News

‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല’; കെ കെ ശൈലജ KK Shailaja

KK Shailaja പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. Also Read : https://nagaramonline.com/nipah-outbreak-702-people-on-contact-list-a-symptom-for-health-workers-too-buses-are-not-plying-to-kuttyadi/ താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ കെ ശൈലജ പറഞ്ഞു. https://www.youtube.com/watch?v=wMJGuKPA8G8&t=90s 2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെകെ ശൈലജയായിരുന്നു ആരോ​ഗ്യമന്ത്രി. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോ​ഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ ഇടപെടൽ അന്...
Politics

‘ഗണേഷ് പീഡിപ്പിച്ചു, മുഖ്യനെ താഴെയിറക്കാൻ പേര് കൂട്ടിച്ചേര്‍ത്തു’; 21 പേജ് കത്ത് 4 പേജായി- ഫെനി Feni Balakrishnan

Feni Balakrishnan മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ. പരാതിക്കാരി നല്‍കിയത് കത്തല്ല കോടതില്‍ നല്‍കാനുള്ള 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നുവെന്നും ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലില്‍ കത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=EF0HBcwYoYw&t=19s 21 പേജുള്ള കത്ത് പത്തനംതിട്ട ജയിലില്‍ നിന്ന് എടുത്തോണ്ട് വെളിയില്‍ വന്നപ്പോള്‍, പരാതിക്കാരിയുടെ നിര്‍ദേശപ്രകാരം ഡ്രാഫ്റ്റ് ഗണേഷ് കുമാറിന്റെ പി.എ. ആയ പ്രദീപിനെ ഏല്‍പ്പിച്ചു. അയാളുടെ കാറില്‍ തന്നെ ബാലകൃഷ്ണപിള്ളയുടെ ഓഫീസില്‍ പോയി. മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു. പരാതിക്കാര...
Kerala News

‘വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി’; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍ Nandakumar

Nandakumar സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. അതിജീവിതയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. Also Read : https://nagaramonline.com/nipah-thiruvananthapuram-student-hit-by-bat-thiruvananthapuram-also-concerned-about-nipah/ 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഈ കേസ് കലാപത്തില്‍ എത്തണമെന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് വഴി വചെചത് ഇതാണെന്നും നന്ദകുമാര്‍ പറയുന്നു. https://www.youtube.com/watch?v=wMJGuKPA8G8&...
Kozhikode

നിപ്പ: “ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്”; പഴങ്ങൾ അപകടകാരികളോ, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം? Nipah Virus

Nipah Virus കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. ഭയപ്പെടുകയല്ല സാഹചര്യം മനസിലാക്കി പ്രതിരോധിക്കാൻ തയ്യാടെക്കുകയാണ് വേണ്ടത്. അതീവ ജാഗ്രതയോടെ വേണം കേരളം ഈ സാഹചര്യത്തെ നേരിടാൻ. Also Read : https://nagaramonline.com/nipah-outbreak-702-people-on-contact-list-a-symptom-for-health-workers-too-buses-are-not-plying-to-kuttyadi/ ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വ്യാപനം തടയുക എന്നതാണ്. അതിനായി രോഗത്തെ കുറിച്ചും രോഗം പടരുന്ന സാഹചര്യത്തെ കുറിച്ചും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിപ്പയെ എങ്ങനെ പ്രതിരോധിക്കാം? https://www.youtube.com/watch?v=fgF04dOuT20 നിപ്പ (Nipah) ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കല...
Politics

കരുവന്നൂര്‍ തട്ടിപ്പില്‍ നേതാക്കളുടെ പങ്ക്: ക്രൈംബ്രാഞ്ച് പൂഴ്ത്തി, ഇ.ഡി.പൊക്കിയെടുത്തു Karuvannur

Karuvannur കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുന്‍ എം.പി.യുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല. കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു. Also Read : https://nagaramonline.com/chief-minister-pinarayi-vijayan-rejected-health-minister-veena-georges-argument-on-prevention-of-nipah/ പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നല്‍കുമ്പോള്‍ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ. ...
Kozhikode

സമ്പർക്ക പട്ടികയില്‍ 702 പേര്‍; ആരോഗ്യപ്രവർത്തകർക്കും ലക്ഷണം: കുറ്റ്യാടിയിലേക്ക് ബസ് കടത്തിവിടുന്നില്ല Nipah outbreak

Nipah outbreak കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. Also Read : https://nagaramonline.com/soothing-news-amid-worries-three-people-undergoing-treatment-with-nipah-symptoms-test-negative/#google_vignette ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. https://www.youtube.com/watch?v=fgF04dOuT20 നിപ്പ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണ...
Latest news

സോളാര്‍ വിവാദത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ Dalal Nandakumar

Dalal Nandakumar സോളാര്‍ വിവാദത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. Also Read : https://nagaramonline.com/soothing-news-amid-worries-three-people-undergoing-treatment-with-nipah-symptoms-test-negative/ ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്ബ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. https://www.youtube.com/watch?v=fgF04dOuT20 2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച്‌ അന്വേഷിക്കാൻ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ താൻ ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് ത...
Kerala News

നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ Pinarayi Vijayan

Pinarayi Vijayan സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത് പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതോടെ ആരോ​​ഗ്യമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാദം പരസ്പര വിരുദ്ധമായി.പൂനയിലേക്ക് സാംപിളുകൾ അയച്ചത് സാങ്കേതിക നടപടി എന്നായിരുന്നു വീണാ ജോർജ്ജിന്റെ വിശദീകരണം. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. https://www.youtube.com/watch?v=EF0HBcwYoYw&t=14s കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോ​ഗ്യമന്ത്രി വീണാ ജോ‍‍ർജ്ജ് സഭയിൽ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോ​ഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. രണ്ടാമത്തെ മരണത്തിൽ അ...