BREAKING NEWS


Author: sanjaynambiar

Business

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 482 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 1,37,621 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 42,282 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി. 4,35,603 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മര...
Entertainment, Entertainment News, Latest news

‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.  ‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ്,മാമുക്കോയ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. https://www.facebook.com/PrithvirajSukumaran/posts/3497574000297639 ...
Health, Thiruvananthapuram

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ല

കേന്ദ്രമന്ത്രി വി മുരളീധരന്  ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്ത് മംഗലപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക  ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം. ...
Latest news, World

‘ലൈംഗികമായി ചൂഷണം ചെയ്ത,ലൈംഗിക കുറ്റവാളിയായ വ്യക്തി’; മറഡോണയ്ക്ക് എതിരെ പ്രതിഷേധവുമായി വനിതാതാരം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മൗനമാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്. പിന്നീട് ഡപെന നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, ''ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത, ജീവിതത്തിൽ ഒരു മര്യാദയും പുലര്‍ത്താത്ത ഒരു വ്യക്തിക്ക് വേണ്ടി ആദരവ് നല്‍താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല''എന്ന്‍ ഡപെന കൂട...
Election, India

ജമ്മു കശ്മീരില്‍ ജില്ലാ വികസന സമിതികളിലേക്കുള്ള പോളിംഗ് പുരോഗമിക്കുന്നു

ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതികള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാ ഘട്ടം പുരോഗമിക്കുന്നു . 43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 321 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പ്രതിപക്ഷ സഖ്യമായ ഗുപ്കര്‍, അപ്നി പാര്‍ട്ടി, ബിജെപി എന്നിവര്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പിഡിപി നേതാവ് മൊഹബൂബ മുഫ്തി രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 51.75 ശതമാനം പോളിംഗ് ഇതുവരെ രേഖപ്പെടുത്...
Education

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ...
Business

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ  സ്വീകരിച്ചത് അവർക്ക് കിട്ടിയ ചില നിർദേശങ്ങൾ പ്രകാരമാണെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ  സിദ്ധിഖ് കാപ്പൻ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവൻ സമയമാധ്യമപ്രവർത്തകനാണ്.  കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ പൊലീസ് മർദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകളും നിഷേധിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ ഉറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല. യുപി സർക്കാർ വീഴ്ച മറച്ച് വയ്ക്കാൻ തെറ്റിദ്ധാരണജനകമായ സത...
Entertainment News, Latest news

നിഴല്‍ യുദ്ധവുമായി ”വൈര”;ശ്രദ്ധ നേടി സം​ഗീത ഹ്രസ്വചിത്രം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ വെെര എന്ന സം​ഗീത ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.നവംബർ 25 ന് ആണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തിറക്കിയത്. സ്ത്രീയുടെ ശക്തി ഭാവത്തെയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയത് കെവിൻ ഫ്രാൻസിസാണ്. ആലാപനം- വിജിത ശ്രീജിത്ത് ആണ്. സാപ്പിയൻ തോട്സിന്‍റെ ബാനറിൽ ശ്രീജിത്ത്‌ ഗോപിനാഥൻ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്‍റെ കഥയും,തിരക്കഥയും നിർവഹിച്ചത് പ്രജിത്ത് നമ്പ്യാരും സംവിധാനം രമേശ് രെമുവുമാണ്. മാളവിക സുരേഷ്‌കുമാർ ആണ് പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ സിബി ആണ്. https://youtu.be/LtnYXUE3mkY ...
Kozhikode, Politics

കെഎസ്എഫ്ഇയിലെ റെയ്ഡ്; മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെഎസ്എഫ്ഇയിലെ റെയ്ഡിന്റെ വിശദാംശങ്ങള്‍ സമൂഹമധ്യത്തില്‍ വയ്‌ക്കേണ്ടതായിരുന്നു. റെയ്ഡിനെ അനുകൂലിച്ച മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ധനമന്ത്രിയെ ലക്ഷ്യം വച്ചാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള അന്വേഷണക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും അതേ അഭിപ്രായമാണ് തനിക്കും. ഇത്തവണ ബിജെപി – സിപിഐഎം ധാരണമൂലമാണ് 2500 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി വയനാട്ടില്‍ പറഞ്ഞു. ...
Kannur, Kerala News, Latest news

സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറി കണ്ണൂര്‍ വിമാനത്താവളം

വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറിയതാണ് കണ്ണൂർ വിമാനത്താവളം. എന്നാല്‍ ഇന്ന്‍ കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ആണ്. വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്താനുള്ള ശ്രമം നടക്കുന്നത് കൊണ്ട് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സ്വര്‍ണ്ണ കടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കൊവിഡ് കാലമായതിനാൽ വിമാനങ്ങള്‍ കുറവായി ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഈ കൊവിഡ് കാലത്ത് കടത്തിയ സ്വര്‍ണ്ണത്തിന്‍റെ അളവ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആദ്യത്...