BREAKING NEWS


Author: sanjaynambiar

Politics

സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സി എം രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും വിവരം. നടപടി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ആദ്യ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് നോട്ടീസ് നല്‍കിയ സമയത്ത് കൊവിഡാനന്തര ചികിത്സയിലും. ശേഷം വടകരയില്‍ രവീന്ദ്രന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡും നടന്നിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടലാ...
Crime, World

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

 സൗദി  ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. അസീസിനെ  രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ്‌ രണ്ടുപേർക്ക്‌ കുത്തേറ്റു. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ...
India

കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി

 കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്നത്. 90 കളില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് നിയോലിബറല്‍ നയങ്ങള്‍ രാജ്യത്ത് അരങ്ങേറിയത് മുതല്‍ക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹൂതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കര്‍ഷകരുടെ കണ്ണീരിലും ചോരയിലും കുതിര്‍ന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവര്‍ന്നെടുത്തപ്പോളാണ് ഇന്നവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വലതുപക്ഷ പാര്‍ട്ടികളുടെ കോര്‍പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കര്‍ഷകരെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍...
Kerala News, Latest news

ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ല;മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി

സിപിഎമ്മില്‍ ഭിന്നത എന്ന മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.കെഎസ്എഫ്ഇ റെയ്ഡിന്‍റെ പേരിൽ പാർട്ടിയിൽ ഭിന്നതയെന്ന വാദം മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ''താനോ ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ലെന്നും അതു മനസ്സിൽ വച്ചാൽ മതിയെന്നും പറഞ്ഞാണ്'' അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്. കെഎസ്എഫ്ഇ വിജിലന്‍റെ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും,ധന മന്ത്രി തോമസ്‌ ഐസക്കും രണ്ട് തട്ടുകളില്‍ ആണെന്ന്‍ നേരത്തെ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. ...
Business

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ്: അനുമതി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ വഴി അടുത്ത വര്‍ഷം കേരളത്തിലടക്കം നടക്കുന്നനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാനാകും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ...
India, Latest news

വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയില്‍;പ്രതിഷേധം ശക്തം

വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഭവം. കരി ഓയില്‍ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജില്ലാ ഭരണാധികാരികൾ ഇടപെട്ട് പ്രതിമ വൃത്തിയാക്കി. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ശുദ്ധി വരുത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്നും അധികൃതർ കോൺഗ്രസ് നേതാക്കളോട് വിശദീകരിച്ചു. ...
Business

ഫുട്ബോൾ ലോകം ഞെട്ടലിൽ, ഇതിഹാസം മറഡോണ ഇനിയില്ല,മരണം ഹൃദയാഖാദതെ തുടർന്ന്…

ലോകത്തെ ഒരോ ഫുട്ബോൾ പ്രേമിയേയും ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീനയിൽ നിന്ന് വരുന്നത്. അർജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്. ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ഈ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാർത്ത കേട്ട് ലോകം ആശ്വസിച്ച് ദിവസങ്ങൾക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ...
Entertainment

തൃഷ മലയാളിയാണോ? ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി താരം

നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ 2018 ലാണ് തൃഷ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. അതുവരെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ലേശം വൈകിയെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ. നായികമാരുടെ അഭിനയ ജീവിതം വളരെ കുറഞ്ഞ കാലമേ ഉണ്ടാവുകയുള്ളു എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ തൃഷയുടെ കരിയര്‍ മാതൃകാപരമാണ്. കേരളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടി കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മലയാള സിനിമയിലേക്ക് വരാന്‍ താമസിച്ചതിന്റെ കാരണം പറയുകയാണിപ്പോള്‍. ഞാന്‍ മലയാളി ആണോന്നുള്ള ചോദ്യം ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്‍പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ...
Politics, Thiruvananthapuram

ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിചെടുക്കാനായി  ബിജെപി വലിയ പ്രചാരണത്തിലാണ്. എതിരാളികൾക്കെതിരെ ഗോളാടിച്ച് മുന്നേറുന്നതിനിടെ ബിജെപി നേതാവ് വി.വി രാജേഷും ഒരു ഗോളടിച്ചു. പക്ഷെ സ്വന്തം പോസ്റ്റിലക്കായിരുന്നുവെന്ന് മാത്രം. പൂജാപുരയിലെ ബിജെപി സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിറ്റിങ് വാർഡെന്ന് ഓർക്കാതെ വാർഡിലെ വികസനപോരായ്മകൾക്കെതിരെആഞ്ഞടിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്. പൂജാപ്പുരവാർഡ് തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ 'അത്യുജ്ജല' പ്രസംഗം. "ഇന്നലെ രാവിലെ ഞങ്ങൾ പ്രചാരണത്തിനിറങ്ങിയ ബൂത്തിൽ വീട്ടമ്മമാർ കൈയിൽ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയിൽ ഒരുമണിക്കൂർ മഴ പെയ്താൽ ഡ്രായിനെജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുക...
Kerala News, Latest news

ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണം;പൊതുവിദ്യാഭ്യാസമന്ത്രി

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്നാണ് തീരുമാനം. റിവിഷൻ ക്ലാസുകൾക്ക് വേണ്ട തയാറാറെുടപ്പ്, പഠന പിന്തുണ കൂടുതൽ ശക്തമാക്കുക എന്നീ ചുമതലകൾ നിർവഹിക്കാനാണ് ഇത്. ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കണം. സ്‌കൂൾ തുറന്നാൽ പ്രാകടിക്കൽ ക്ലാസും റിവിഷൻ ക്ലാസുമുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കുമെന്നും തീരുമാനമായി. ...