BREAKING NEWS


Author: sanjaynambiar

Kerala News

അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് തകരാര്‍. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും കൊല്ലത്തെ ഒരു ബൂത്തിലുമാണ് മെഷീനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളില്‍ മോക്ക് പോളിംഗ് സമയത്ത് തന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ തകര്‍ കണ്ടെത്തിയ ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയാണ്. സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിച്ച്‌ വോട്ടിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ...
Entertainment News

കുഞ്ചാക്കോബോബന്റെ തിരഞ്ഞെടുപ്പ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

"വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''വീണ്ടും ക്യാപ്ഷൻ സിംഹത്തിന്റെ പോസ്റ്റ് വൈറൽ; തെരഞ്ഞെടുപ്പ് കാലമാണ്. പിതിവു പോലെ എല്ലാം പാര്‍ട്ടികളും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി പാരഡി പാട്ടുകള്‍ ഇറക്കുന്ന തിരക്കിലാണ്. തങ്ങളുടെ സ്ഥാനാര്‍ഥികളെ എന്ത് വില കൊടുത്തും വിജയിപ്പിക്കാനുറച്ചാണ് സ്ഥാനാര്‍ഥികള്‍. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്‍ പാടുന്ന ഒരു തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ചിരിക്കുകയാണ് നടനും സുഹൃത്തുമായ രമേശ് പിഷാരടി "വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''.വീഡിയോയ്ക്കൊപ്പം പിഷാരടി കുറിച്ചതിങ്ങനെ https://www.facebook.com/100044239518889/videos/694595098094318/ ...
India

അബദ്ധത്തിൽ ഇന്ത്യയിലെത്തിയ പാക്ക് പെൺകുട്ടികളെ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ഇങ്ങനെ

വഴിമാറി ഇന്ത്യയിലേക്ക് കടന്ന പാക് പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി ജവാന്‍മാര്‍ ശ്രീനഗര്‍: നിയ്രന്തണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികളെ സുരക്ഷിതമായി പാകിസ്താന് കൈമാറി ഇന്ത്യന്‍ സൈന്യം. ഇന്നലെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പൂഞ്ചിലെത്തിയ പാക് സ്വദേശികളായ സഹോദരിമാരെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലേക്ക് തിരിച്ചയച്ചത്. രാജ്യത്തിന്റെ അതിഥികളായി ഇവരെ കണ്ടു കൊണ്ട്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ യാത്രയാക്കിയത്​. ചാക്കന്‍ ദാ ബാഗ് ക്രോസിംഗ് പോയിന്റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ പാകിസ്താന് കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് നിയന്ത്രണ രേഖ കടന്ന് പെണ്‍കുട്ടികള്‍ ഇന്ത്യയിലെത്തിയത്. പാക് അധീന കശ്മീരിലെ കഹുത തഹ്സിലിലെ അബ്ബാസ്പൂര്‍ സ്വദേശികളായ ലൈബാ ജാബര്‍, സഹോദരി സനാ ജാബര്‍ എന്നിവരാണ് ഇന്ത്യയിലെത്തിയത്. പൂ...
Entertainment News

പദ്മനാഭൻ ആരാണ് ???പ്രമുഖ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച്‌ നടിയും ഡബ്‌ള്യു.സി.സി പ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇങ്ങനെ പറയുന്നത് 'എന്തൊരു കോമഡിയാണെ'ന്നും 'പദ്മനാഭന്റെ തിരുവനന്തപുരം' എന്ന പ്രയോഗം അങ്ങേയറ്റം പരിതാപകരമാണെന്നും നടി തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു. താനും തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും മനുഷ്യര്‍ക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ കഴിയില്ലെന്നും രേവതി പറയുന്നുണ്ട്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 'അനന്തപദ്മനാഭന്‍ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു.എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.ഹ...
India, Latest news

അബോധാവസ്ഥയില്‍ ആളുകള്‍;ആന്ധ്രപ്രദേശില്‍ ദുരൂഹ രോഗം പകരുന്നു

ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്.45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു. വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെ...
India, Latest news

സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു..കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ...
Election, Entertainment News, Kerala News, Latest news

രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല; സുഹൃത്തിന് വേണ്ടി വോട്ട് തേടി നടി അനുശ്രീ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടി അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചരണത്തിനെത്തിയത്. റിനോയ് അനുശ്രീയുടെ സുഹൃത്താണ്. അതിനെ തുടര്‍ന്നാണ് റിനോയുടെ കുടുംബസംഗമത്തില്‍ പങ്കെടുത്താണ് അനുശ്രീ വോട്ട് തേടിയത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. 'രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്‍റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറ...
COVID, Kerala News, Latest news

ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്ന് അയ്യായിരത്തില്‍ താഴെ കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2441 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പു...
Crime, Kollam

4 മാസത്തിനിടെ കൊല്ലപ്പെടുന്നത് അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകൻ.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52). ഈ അഞ്ച് കൊലപാതകങ്ങളിലെ കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാത്ത സ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ് കൊല്ലപ്പെട്ട മണിലാൽ. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്തില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങള്‍ക്ക് പിന്...
Business

രജനീകാന്ത് നിലപാട് വ്യക്തമാക്കട്ടെ; സഖ്യചര്‍ച്ചകള്‍ക്ക് സാധ്യത തുറന്ന് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെ ഡിഎംകെ അധ്യയക്ഷന്‍ എം കെ സ്റ്റാലിന്‍. ഡിഎംകെയുമായി സഖ്യമുണ്ടാകില്ലെന്ന് രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ പാര്‍ട്ടികളെ വിമര്‍ശിക്കാതെ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. രജനീകാന്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും താരത്തെ വിമര്‍ശിക്കാതെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടി സംഘാടകന്‍തമിഴരുവി മണിയനെ വിമര്‍ശിച്ചാണ് സ്റ്റാലിന്‍ സംസാരിച്ചത്. തമിഴരുവി മണിയനെ പോലെ ഒരാളെ എന്തിന് രജനീകാന്ത് കൂടെ നിര്‍ത്തുന്നുവെന്നും ഡിഎംകെയെ രജനീകാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്...