BREAKING NEWS


Author: sanjaynambiar

COVID, Kerala News, Latest news

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പു...
Education

സ്‌കൂള്‍ ബാഗിന് അമിതഭാരം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

10 ദിവസമെങ്കിലും സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസമെങ്കിലും ബാഗിന്റെ ഭാരമില്ലാതെ ക്ലാസില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യവും നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രീ പ്രൈമറ...
India, Latest news

അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ;നരേന്ദ്ര മോദി

രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് കാലത്ത് സാങ്കേതിക വിദ്യയിലൂടെയാണ് ഒരുപാട് പേർക്ക് ജോലി കിട്ടിയതെന്നും,ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ ഭാഗമായി മൊബൈൽ ഫോൺ ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്നവരാണെന്നും മോദി കൂട്ടിച്ചേർത്തു. മൊബൈൽ ഉപകരണങ്ങളുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും മോദി വ്യക്തമാക്കി. ...
Ernakulam

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകണം

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിങ്കളാഴ്ച രാവിലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെ ഏതാനും മണിക്കൂര്‍ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു രേഖകള്‍ കൂടി ഹാജരാക്കാന്‍ സമയം വേണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നു സിംഗിള്‍ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ചതെക്കു മാറ്റിത്. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം കരാറെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിലുള്‍പ്പെടെ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്തത്.എന്നാല്‍ കേസില്‍ തന്നെ കുടുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോ...
COVID

അഞ്ച് മാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 30000-ത്തില്‍ താഴെയെത്തി

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെയെത്തുന്നത്. 26,567 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം ഇത് ആദ്യമായി നാല് ലക്ഷത്തില്‍ താഴെ എത്തി. നിലവില്‍ 3,83,866 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് 385 പേര്‍ ഇന്നലെ മരിച്ചു. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,03,770 ഉം ആകെ കൊവിഡ് മരണം 1,40,958 ആയി. ഇന്നലെ 39,045 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു.. ഇതുവരെ 91,78,946 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. ...
Business, India, Latest news, Politics

പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് ധൃതി? ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ല ബൃന്ദ കാരാട്ട്

ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കര്‍ഷകരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.'ഈ സര്‍ക്കാരിന് ജനാധിപത്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് പരിഷ്കാരിക്കാന്‍ ഇത്ര ധൃതിയെന്നും ബൃന്ദ ചോദിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് പരിഷ്കാരങ്ങള്‍ ആവശ്യമില്ല. പിന്നെ കേന്ദ്ര സര്‍ക്കാറില്‍ ആരാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. കാര്‍ഷിക വ്യാപാരം മുഴുവന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിനായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ...
Election, Kannur

വികസന പദ്ധതികള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി .കെ.കൃഷ്ണദാസ്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ധര്‍മ്മടം എംഎല്‍എ കൂടിയായ പിണറായി വിജയന്‍ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ നേരില്‍ കാണാനെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണിത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകാരമാണെന്നും അതിനാലാണ് തെക്കന്‍ ജില്ലകളില്‍ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഭരണവിരുദ്ധ വികാരത്തിനുള്ള തെളിവാണെന്നും പി.കെ.കൃഷ്ണദാസ്ആരോപിച്ചു. ...
Crime, Kerala News, Latest news

ഓണ്‍ലെെന്‍ സെക്സ് ചാറ്റിംഗ്;യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാണിച്ച് ഭീഷണി

യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഖാദര്‍ കരിപ്പൊടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഓണ്‍ലെെന്‍ വഴി ചാറ്റിംഗ് നടത്തി വന്നിരുന്നു. ഇതിനിടയില്‍ യുവതിയുമൊത്തുള്ള നഗ്നചിത്രം തന്‍റെ കയ്യിലുണ്ടെന്നും സോഷ്യല്‍ മീ‍ഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 50,000 രൂപയുമായി സമീപിച്ചപ്പോള്‍ ബാക്കി തുക ഉടന്‍ കൊണ്ട് വരണമെന്ന പറഞ്ഞ് തിരിച്ചയച്ചതായും പറയുന്നു. ഖാദര്‍ കരിപ്പൊടി പരാതിയുമായി വിദ്യാനഗര്‍ സി ഐ യെ സമീപിച്ചതിനെ തുടര്‍ന്ന് ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉളിയത്തടുക്ക നാഷ...
Ernakulam

കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ...
Election, Thiruvananthapuram

പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പകുതി വോട്ടര്‍മാരും വോട്ട് ചെയ്തു

തെക്കന്‍ ജില്ലകളിലെ അഞ്ച് ജില്ലകളിലേക്കായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട  വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. തെക്കന്‍ മേഖലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പോളിംഗ് അന്‍പത് ശതമാനം കടന്നു. കൈനകരി, മുട്ടാര്‍, ചേന്നം പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട് , മുഹമ്മ, കോടംതുരുത്ത് , തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടിംഗ് തുടങ്ങി അഞ്ച്മണിക്കൂറില്‍ തന്നെ പകുതി പേരും വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് വന്ന ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 48.73 ശതമാനം പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കൊല്ലം 46.71, പത്തനംതിട്ട 47.51, ഇടുക്കി 47.85 എന്നിങ്...