നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർലമെന്റിൽ തന്നെ തുടരും: ഷാഫി പറമ്പിൽ
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. പാർലമെന്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് ഷാഫി ചോദിച്ചു. ചില മാധ്യമങ്ങൾ എംപിമാരുടെ ചിത്രങ്ങൾ വെച്ച് മത്സരിക്കാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാധ്യമസൃഷ്ടികളായ വാർത്തകൾ വിശ്വസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി പറമ്പിൽ ആദ്യം സ്വീകരിച്ചിരുന്നത്. എംപിമാർ മത്സരിക്കുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെച്...










