BREAKING NEWS


Author: Nagaram Network

മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ
Thiruvananthapuram, Kerala News

മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു....
ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി
Kannur, Death, Kerala News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. റസീനയുടെ ആത്മഹത്യ കുറുപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു....
ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം
Death, Kerala News

ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവല്ല: സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ സാബു രമ്യ ദമ്പതികളുടെ മകൻ ജെറോം എബ്രഹാം സാബു(17) ആണ് മരിച്ചത്. സംഭവസ്ഥലത്ത് എത്തിയ മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെടുത്തു. മണിയോതിരുമൂലപുരം ബാലിക മഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ജെറോം എബ്രഹാം സാബു....
ഭാരതാംബ ചിത്രം: മന്ത്രി വി ശിവൻ കുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി
Thiruvananthapuram, Kerala News

ഭാരതാംബ ചിത്രം: മന്ത്രി വി ശിവൻ കുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം: എൻസിസി അവാർഡ് ദാനചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രം ആണെങ്കിൽ അതിനെ മനസ്സിലാക്കാനാകുമായിരുന്നു. എന്നാൽ ഇവിടെ ആരുടെയാണെന്നും വ്യക്തതയില്ലാത്ത ചിത്രം വെച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാതെ തീരുമാനിക്കുന്നത് ശരിയല്ല. അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായിരുന്നു അത് അതിനാലാണ് ബഹിഷ്കരിച്ചത് എന്ന് മന്ത്രി പറഞ്ഞു....
‘നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകും, ഇത് ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസം’- പി വി അൻവർ
Election, Kerala News

‘നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകും, ഇത് ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസം’- പി വി അൻവർ

നിലമ്പൂർ: നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നിലമ്പൂരിൽ നിന്ന് ആയിരക്കണക്കിന് ആളുകളുമായി കാൽനടയായി പോകുമെന്ന് പി വി അൻവർ. അമിതമായ ആത്മവിശ്വാസമല്ല ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. തനിക്ക് ലഭിക്കുന്ന വോട്ട് 75000 ൽ നിൽക്കില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ
Cinema, Entertainment, Entertainment News

തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ

ബെംഗളൂരു: കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് സിനിമയുടെ പ്രദർശനം കർണാടകയിൽ നടത്തുന്നതിനായി എല്ലാ സംവിധാനംവും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതോ അനുമതിയില്ലാതെ പ്രതിഷേധത്തിലേർപ്പെടുന്നതോ ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.  സുപ്രീംകോടതി തഗ് ലൈഫ് സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കോടതി വിധി പൂര്‍ണമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന കന്നഡ ഫിലിം ചേംബർ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. സിനിമയുടെ പ്രദർശനത്തെ ഇനി അവർ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന് സംസ്ഥാന വിതരണക്കാരനായ വെങ്കടേഷ് കമലാകർ അറിയിച്ചു. റിലീസ് ഏറെ വൈകിയത...
വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്; ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് കണ്ടെത്തൽ
India

വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്; ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് കണ്ടെത്തൽ

എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് കണ്ടെത്തൽ. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയതിനാൽ വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക. ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയ...
അഹമ്മദാബാദ് വിമാനപകടം; 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
National, News

അഹമ്മദാബാദ് വിമാനപകടം; 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരിൽ ഇതുവരെ 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ഡിഎൻഎ പരിശോധന ഇന്നത്തോടെ പൂർത്തിയാകും. 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്. അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ 5 ദിവസത്തെ ചികിത്സക്ക് ശേഷം അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങളുടെ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്....
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി
India, National, Top News

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ പതാകയേന്തിയാണ് ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പുറത്ത...
അഹമ്മദാബാദ് വിമാന അപകടം; ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും
Latest news, National

അഹമ്മദാബാദ് വിമാന അപകടം; ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടേത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്. അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോലീസ് നിർദ്ദേശപ്രകാരം വിശ്വാസ് കുമാർ മാറിയത്. തൽക്കാലം സന്ദർശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ ഇന്നും ദുരന്ത ഭൂ...