BREAKING NEWS


ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി

By Nagaram Network
resia

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.

റസീനയുടെ ആത്മഹത്യ കുറുപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *