BREAKING NEWS


Author: Nagaram Network

താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരും
Kerala News, News

താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഉണ്ടാകാതെ ഭാരവാഹികളെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരുമെന്ന സൂചനയുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എത്താനാണ് സാധ്യത. മോഹൻലാൽ തന്നെ പ്രസിഡന്റായി തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തേക്കും. 15 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ ഇത്തവണ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുകയാണ്. 2011ലാണ് അദ്ദേഹം അവസാനമായി 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്....
ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു
World, News

ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്....
എയർ ഇന്ത്യയുടെ  പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ
National, News

എയർ ഇന്ത്യയുടെ പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
Election, Kerala News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ കോളേജിലാണ് നടക്കുക. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (77.25) രേഖപ്പെടുത്തിയത് അമരമ്പലം പഞ്ചായത്തിലാണ്. എൽഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പോളിംഗ് ശതമാനം കരുളായിയും പോത്തുകല്ലുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേർ. ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് ശതമാനം 75.27 ആണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏകദേശം ഒരു ശതമാനം മാത്രം കുറവാണ്. അതേസമയം കഴിഞ്ഞ തവണ വോട്ടുചെയ്‌തതിനെക്കാൾ ഇത്തവണ 1462 പേർ കൂടുതൽ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 12,000 മുതൽ 20,000 വരെയുള്ള ഭൂരിപക്ഷം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കു...
രണ്ട് മാസം മുൻപ്  കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ
Death, News

രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അവർ പോലീസിനോട് പറഞ്ഞത്. അതേസമയം തനുവിനെ കാണാനില്ലെന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഭർത്താവായ അരുണ്‍ സിംഗിന്റെ വീടിന് സമീപമുള്ള റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയ...
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇന്ത്യയുടെ മൗനത്തെ വിമർശിച്ച്  സോണിയ ഗാന്ധി
India, News

ഇസ്രയേൽ-ഇറാൻ സംഘർഷം: ഇന്ത്യയുടെ മൗനത്തെ വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേലിൻ്റെ അക്രമണങ്ങളെയും ഗാസയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്കുമെതിരെ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് ശബ്ദം മാത്രമല്ല, അതിനോട് ചേർന്നിരുന്ന മൂല്യങ്ങളും ഇപ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നു. എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആക്ഷേപം. 'ദി ഹിന്ദു' വിൽ പ്രസിദ്ധീകരിച്ച "ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല" എന്ന ലേഖനത്തിലൂടെയാണ് വിമർശനം രേഖപ്പെടുത്തിയത്. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വേണം. പശ്ചിമേഷ്യയിൽ പിരിമുറുക്കം കുറയ്ക്കാൻ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് ഇന്ത്യയുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഈ പ്രദേശത്തെ സമാധാനം നമ്മുടെ രാജ്യത്തിന് നിർണ...
സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചു കയറി, മൂന്നുപേർക്ക് പരിക്ക്
Kerala News

സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചു കയറി, മൂന്നുപേർക്ക് പരിക്ക്

ചേർപ്പ്: നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിങ് ബൂത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂരിൽ നിന്ന് പോവുകയായിരുന്ന അൽ അസ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി
Kerala News

ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിയുടെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ സവാദിനെ കോടതിയിൽ ഹാജരാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ബസ്സിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിൽ നിന്ന് പിടിയിലാവുകയുമായിരുന്നു....
അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം
National

അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതായിരിക്കും എന്നും ഡിജിസിഎ പറഞ്ഞു....
സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ
National, News

സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ

ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ പിന്നീട് അതിന് നിലനിൽപ്പില്ല അമിത് ഷാ പറഞ്ഞു....