BREAKING NEWS


Author: Nagaram Network

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി....
ശമ്പളം നൽകുന്നത് ഉച്ചഭക്ഷണം നൽകാൻ വേണ്ടിയോ? വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം
Kerala News

ശമ്പളം നൽകുന്നത് ഉച്ചഭക്ഷണം നൽകാൻ വേണ്ടിയോ? വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം

തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായാണ് പ്രധാനാധ്യാപകർക്ക് ശമ്പളം നൽകുന്നതെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയരുന്നു. സാധാരണ ബോധമുള്ള ആരും പറയാൻ തയ്യാറാകാത്ത പ്രസ്താവനയാണിത് എന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. ജോലിചെയ്ത് നേടുന്ന ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന് അധ്യാപകർക്ക് അറിയാമെന്ന് സർക്കാർ പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപക സംഘടന കെജിപിഎസ്എച്ച്.എ പ്രതികരിച്ചു. ഉച്ചഭക്ഷണവിതരണം അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാർ ഉത്തരവാദിത്വവുമാണെന്ന് എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകസംഘടന കെപിപിഎച്ച്എ പറഞ്ഞു. "സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് പ്രഥമാധ്യാപകർക്ക് ശമ്പളം നൽകുന്നത്. അതിനാൽ ആരും ദരിദ്രനായിട്ടില്ല. കടയിൽനിന്ന് സാധനം കടം വാങ്ങുന്നത് പോലെ അധ്യാപകർക്കും ചിലപ്പോൾ കടം വാങ്ങേണ്ടിവന്നിരിക്കാം," എന്നായിരുന്നു കോഴ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ അൻവറും
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ അൻവറും

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിന്റെ ലീഡിൽ മുന്നിൽ. വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത്‌ ഒന്നിലെ വോട്ടുകളാണ് എണ്ണിയത്. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമതാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി കോളേജിലാണ് വോട്ടെണ്ണൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഏഴരയോടെ സ്ട്രോങ്ങ്‌ റൂം തുറന്നു. ചുങ്കത്തറ മാർത്തോമാ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ശേഷം ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങും. 19 റൗണ്ടുകളിലായി 263 ബൂത്തിലെ വോട്ടുകളെണ്ണും.
ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു
World

ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം നിയന്ത്രിക്കുമെന്നും അധികൃതർ വ്യക്തമാക്കി....
ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച്ച
World

ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച്ച

അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു....
ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന്  പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി
India, News

ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺസംഭാഷണം നടത്തി. 45 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ ഇറാനിലെ നിലവിലെ സംഘർഷപരമായ സാഹചര്യം പെസെഷ്കിയാൻ വിശദമായി മോദിയുമായി പങ്കുവെച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് അമേരിക്ക ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ടെഹറാനിലെ ഫോർഡോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇറാൻ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അനുഭവിച്ചതിനേക്കാൾ ദുരന്തം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു....
ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു
Palakkad, Kerala News

ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. പൂങ്ങുന്നാരം സ്വദേശി കാർത്തിക് (19) ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും ഡാമിൽ കുളിക്കാനിറങ്ങിയതോടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്....
ബംഗളുരുവിൽ കുളത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം
News

ബംഗളുരുവിൽ കുളത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരു: ശിവമോഗയിലെ കുംസി പൊലിസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണുമരിച്ചു. പി.എ. ഗൗതം (22), കെ.സി. ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു.
അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി
National, News

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി

അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്....