BREAKING NEWS


Author: Nagaram Network

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം, കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
Kerala News, Latest news

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം, കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2002 ൽ ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള ഹോട്ടലിൽ പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ അന്വേഷണത്തിൽ ഹോട്ടൽ 2016ലാണ് പ്രവർത്തനം ആരംഭിച്ചതെന്നത് വ്യക്തമാവുന്നു. കൂടാതെ പരാതി നൽകുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായതായും അതിന് യാതൊരു ന്യായീകരണവും നൽകിയില്ലെന്നുമാണ് കോടതി നടത്തിയ നിരീക്ഷണം....
 ‘ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം’- വീണ ജോർജ്
Kerala News, Latest news, Top News, Topnews

 ‘ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം’- വീണ ജോർജ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരിച്ചു....
വി എസിൻ്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ചികിത്സ തുടങ്ങി
Kerala News, Latest news

വി എസിൻ്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ചികിത്സ തുടങ്ങി

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെൻറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്....
ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ 63 മരണം
Top News, News

ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ 63 മരണം

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ കനത്ത മഴ തുടരുമ്പോൾ ഇതുവരെ 63 മരണം. 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിർദേശങ്ങൾ ജനങ്ങൾക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു....
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Kerala News, Latest news

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.  നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര....
കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്
Kottayam, Kerala News, Latest news, Top News, Topnews

കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അതേസമയം, ബിന്ദുവിന്റെ കുടും...
കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം
Thiruvananthapuram, Breaking News, Kerala News, Latest news, Top News

കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തൈക്കാട് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. കേരളത്തിലെ ആരോഗ്യരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാരുടെ അടുത്തേക്ക് എത്താന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിഷേധത്തിന്‍റെ ഉദ്ഘാടകനാണ് വി മുരളീധരൻ. പ്രതിഷേധം കണക്കിലെടുത്ത...
മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എം എൽ എ
Kottayam, Kerala News, Latest news, Top News, Topnews

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം....
വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം
World

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗ​സ്സ​യി​ൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 101 ഫ​ല​സ്തീ​നി​ക​ളെയാണ്​ ഒ​റ്റ ദി​വ​സത്തിനുള്ളിൽ ഇസ്രായേൽ കൊ​ല​പ്പെ​ടു​ത്തിയത്​. ഖാ​ൻ യൂ​നി​സി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ബോം​ബി​ട്ട് 15 പേ​രെയും ​കൊ​ല​പ്പെ​ടു​ത്തി. ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾക്ക്​ നേരെയുള്ള വെടിവെപ്പ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച​ത്. തിങ്കളാഴ്ച ഇസ്രായേൽ ​പ്രധാനമന്ത...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
Kottayam, Kerala News, Latest news, Top News, Topnews

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ റവന്യൂ സംഘം ഇന്ന് പരിശോധന നടത്തും. കളക്ടറുടെ നേതൃത്വത്തിലാവും സംഘം പരിശോധന നടത്തുക. ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സർക്കാരിന് നൽകും. ഇതിനിടെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. ...