BREAKING NEWS


Blog

Kerala News, Kozhikode, Latest news

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി; ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷന്‍

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. മൂന്ന് ലോക്കറുകള്‍ തുറക്കാനുള്ള വരുമാനം സ്വപ്‌ന സുരേഷിനില്ല. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ കോഴപ്പണം ശിവശങ്കറിനാണ് ലഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് 102 പേജുള്ള സത്യവാങ്മൂലമാണ് ഇഡി സമര്‍പ്പിച്ചിരിക്കുന്നത്. എം. ശിവശങ്കര്‍ എങ്ങനെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാകുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വപ്‌ന സുരേഷ് എം. ശിവശങ്കറിനെതിര...
Crime, Kerala News, Latest news

കൊല്ലത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

കൊല്ലം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതം. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഇന്നലെ രാത്രിയാണ് ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചു പേര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് പരുക്കേറ്റ ജയന്റെ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു. രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയന്റെ സംശയ രോഗമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് രജി ജോലി ചെയ്യുന്നിടത്ത് എത്തി ജയന്‍ വഴക്കുണ്ടാക്കിയിരുന്നു. ജയന്റെ ഭാര്യ രജിക്ക് 40 ശതമാനം പൊ...
COVID, India

മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഐസിഎംആര്‍

സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. അപകടസാധ്യതയുള്ള ആളുകളെ കണ്ടെത്തി രോഗത്തിന്റെ പകര്‍ച്ച തടയാനായാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രോഗം ബാധിച്ച ആളുകള്‍ക്കും രോഗം മാറിയവര്‍ക്കും വാക്‌സിന്‍ നല്‍കണോ എന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും ഡോ. ബല്‍റാമും വ്യക്തമാക്കി. പക്ഷേ, വാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റിബോഡികളുണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും രോഗം ബാധിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രതിരോധവത്കരണത്തില്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയേ പറയാനാകൂ എന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. 25-30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രം തയാറെടുക്കുന്നതെന്നും...
Ernakulam, Kerala News

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി നീട്ടി; ആശുപത്രിയില്‍ തുടരും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് നീട്ടി. ഡിസംബര്‍ 16 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍തുടരും. ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പെറ്റീഷന്‍ ഈ ഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ തന്നെ തുടരും. ...
Kerala News, Latest news

ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ സംഘികൾക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ

ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വവാദികള്‍ രംഗത്ത്. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്തുമസ് നക്ഷത്രത്തിന് പകരം തൂക്കേണ്ട 'മകരനക്ഷത്ര'ത്തിന്‍റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ മകരനക്ഷത്രം ഉപയോഗിക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം,മകരനക്ഷത്രങ്ങള്‍ ഉയരട്ടെ. പോസ്റ്റുകള്‍. സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്. ...
Kozhikode, Politics

സിപിഐഎമ്മില്‍ നടപ്പിലാകുന്നത് ഇരട്ട നീതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നും പാര്‍ട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍. അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണമെന്നും മുല്ലപ്പള്ളി. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായി വിറളി പിടിക്കുകയാണ്. പഴയ സിപിഐഎമ്മല്ല ഇപ്പോഴെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ...
India, Kerala News, Latest news

‘ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്’;കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും കൈയ്യില്‍ 1 ലക്ഷത്തിന്‍റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‍റെ ആഡംബര കാറും ഒക്കെ ആയാണ് വന്നത്. പലരും മണിമാളികയില്‍ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട കര്‍ഷകരെ തെറ്റുദ്ധരിപ്പിച്ച്‌ ഇടനിലക്കാര്‍ക്ക് പഴയ പോലെ കര്‍ഷകരെ പറ്റിച്ച്‌ കമ്മീഷന്‍ അടിക്കാന്‍ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്. അതിനാല്‍ രാഷ്ട്രീയമായി അവ...
Kerala News, Kozhikode, Weather

ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പ...
Kerala News, Latest news

ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്;റെയിൽവേയുടെ നടപടിക്കെതിരെ യാത്രക്കാരുടെ കൂട്ടായ്മ

ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മാത്രം തുടരുന്ന റെയിൽവേയുടെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മ.റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകളെ അവതരിപ്പിച്ച് റിസർവേഷൻ ചാർജുകളും ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ ചാർജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്. റിസർവേഷൻ ചാർജുകൾക്ക് പുറമെ മറ്റ് ഫീസുകളുമായി നല്ല ഒരു തുക ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രക്കാർ നൽകേണ്ടി വരുന്നുണ്ട്. ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്. ജോലി ആവശ്യങ്ങൾക്ക് അധികചാർജ്ജ് നൽകി യാത്രചെയ്യാൻ തയ്യാറായാലും IRCTC യിലൂടെ ഒരാൾക്ക് ഒരു മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും ഒരാൾക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ IRCTC...
India, Kerala News, Kozhikode

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം. ...