BREAKING NEWS


Blog

India, Latest news

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പച്ചക്കറി വില കുതിച്ചുയരുന്നു

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പച്ചക്കറി വില കുതിയ്ക്കുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പച്ചക്കറി വില വര്‍ധിക്കുന്നത്. കര്‍ഷക പ്രതിഷേധം മൂലം പ്രധാന റോഡുകള്‍ അടച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ആസാദ്പൂര്‍ മന്ദിയില്‍ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുത്തനെ ഉയരുകയാണ്. ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ...
Kerala News, Latest news, Thiruvananthapuram

അടുത്ത 48 മണിക്കൂറില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്;തിരുവനന്തപുരം ജില്ലാ ഭരണകൂടം

 ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂറില്‍ ആരും തിരുവനന്തപുരം ജില്ലയില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍ 1077. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേ‌വി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ചൊവ്വാഴ്ച തിരുവനന...
India, Latest news

മറ്റ് വഴികളില്ല, ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു

മറ്റ് വഴികളില്ലാതായ ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു. കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദ്ധാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈന ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ്. ഏകദേശം 40 ലക്ഷം ടണ്‍ അരിയാണ് വര്‍ഷാവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്മ ചൂണ്ടിക്കാണിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ ഒഴിവാക്കുകയായിരുന്നു ചൈന. ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാനാണ് കരാര്‍ ആയത്. ഡിസംബര്‍- ഫെബ്രുവരി കാലയളവിലാണ് അരി കയറ്റി അയയ്ക്കുക. ടണിന് 300 ഡോളര്‍ എന്ന നിരക്കിലാണ് കരാര്‍ ഒപ്പിട്ടതെന്നു...
India, Latest news

വിവാഹത്തിന് മുമ്പ് വധുവിന്‍റെയും വരന്‍റെയും മതം,വരുമാനം വെളിപ്പെടുത്തണം; പുതിയ നിയമം രൂപവത്ക രിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാാനാണ് ആലോചിക്കുന്നത്.ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷേ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. സഹോദരികളുടെ ഉന്നമനത്തിന് വേണ്ടിയാണ് പുതിയ നിയമമെന്നാണ് അസം സര്‍ക്കാര്‍ പുതിയ നിയമത്തിന് നല്‍കുന്ന വിശദീകരണം. പുതിയ നിയമപ്രകാരം മതവിവരങ്ങള്‍ മാത്രമല്ല, പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബ വിവരങ്ങളും രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്...
India, Latest news

ക്ഷേത്രത്തിലെ പൂജാരി അര്‍ധ നഗ്നനായാണ് നില്‍ക്കുന്നത് പിന്നെന്തിന് പൂജാരിക്കും ഭക്തര്‍ക്കും രണ്ടു തരം അളവുകോല്‍;തൃപ്തി ദേശായി

ഭക്തര്‍ ‘മാന്യമായി’ വസ്ത്രം ധരിച്ചു വരണമെന്നു നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ എടുത്തു മാറ്റണമെന്ന് തൃപ്തി ദേശായി.ഷിര്‍ദി സായിബാബ ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിന് എതിരെയാണ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി വിമർശനവുമായി എത്തിയത്. ഇല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യും. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര അധികാരികളുടെ നടപടിയെന്ന് തൃപ്തി അഭിപ്രായപ്പെട്ടു. ഷിര്‍ദി സായിബാബ ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിന് എതിരെയാണ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി വിമര്‍ശനവുമായി എത്തിയത്. ക്ഷേത്രത്തിലെ പൂജാരി അര്‍ധ നഗ്നനായാണ് നില്‍ക്കുന്നതെന്നും പൂജാരിക്കും ഭക്തര്‍ക്കും രണ്ടു തരം അളവുകോല്‍ എന്തുകൊണ്ടെന്നും തൃപ്തി ദേശായി ചോദിച്ചു. എന്തു ധരിക്കണം എന്തു പറയണം എന്നൊക്കെയുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഭരണഘടന അതിനുള്ള സ്വാതന്ത്ര...
Kerala News, Latest news

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുക്കുന്നവര്‍ ഇതൊന്ന്‍ ശ്രദ്ധിക്കണം

മൊബൈല്‍ ആപ്പിലൂടെ വായ്പകള്‍ നേരിട്ടു നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ന് രംഗത്തുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഏതു സ്ഥാപനത്തില്‍ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കിയിരിക്കണം. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ കൂടുകയും. ആറുമാസത്തിനുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ സ്വഭാവവും മാറും. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകള്‍ ഈടാക്കുന്നതും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഫെയര്‍ പ്രാക്ടീസ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ പരാതിപ്പെടാം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും വായ്പ...
Entertainment

ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ യോഗി; വിമര്‍ശനവുമായി ശിവസേന

ഹിന്ദി സിനിമാ രംഗമായ ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുമായി ബന്ധപ്പെട്ട് മുംബൈയില്‍ ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നു. നോയിഡയില്‍ നിര്‍ദ്ദിഷ്ട ചിത്രനഗരി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു. മുംബൈ സന്ദര്‍ശന വേളയിലാണ് യോഗി ബോളിവുഡിനെ വശത്താക്കാന്‍ ശ്രമം ആരംഭിച്ചത്. യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ...
Kannur, Kerala News, Latest news

ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു. ഇന്നലെ രാത്രി 9:30 മണിയോടെ വീടിന് സമീപത്തുള്ള പറമ്പിൽ വച്ചാണ് സംഭവം നടന്നത്. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...
Kollam

നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

കൊല്ലത്ത് 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. നീണ്ടകരയിലാണ് സംഭവം. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്...
Kerala News, Latest news, Pathanamthitta

ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി.കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം. തിങ്കൾമുതൽ വെള്ളിവരെ 1000 എന്നത് 2000 ആക്കി. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത് ഇനിമുതൽ 3000 ആകും. ...