BREAKING NEWS


Author: sanjaynambiar

India, Kozhikode

പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു. 50 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് ...
Crime, India

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വിധി ബാധകം.

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുള്ള ഏജന്‍സികളെന്ന നിലയിലാണ് ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പോലിസ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തുപോകുന്ന കവാടം, ലോക്ക്‌അപ് മുറി, വരാന്തകള്‍, ലോബി, സ്വീകരണമുറി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. പോലിസ് സ്‌റ്റേഷനുകള്‍ അടക്കമുളള ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നര്‍കോടിക്‌സ്, റവന്യൂ ഇന...
Crime, Ernakulam, Politics

എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.

കൊച്ചി : മുന്‍മന്ത്രി എ പി അനില്‍ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നല്‍കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താന്‍ നിര്‍ദേശിച്ച്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തല്‍ ഇന്നത്തേക്ക് മാറ്റി. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുന്‍ മന്ത്രി എ. പി അനില്‍കുമാറിനെതിരായ പീഡന കേസിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ...
Election, Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ്: ചട്ടലംഘനം പിടിക്കാൻ സ്‌ക്വാഡുകൾ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനം തടയാനുള്ള ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം . പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാല് താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പൊലീസ് എന്നിവരാണ് സ്‌ക്വാഡില്‍. ഓരോ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇതിനകം ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കംചെയ്യുന്നുണ്ട്. പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതി അറിയിക്കാനും 0495 2374875 ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലും ബന്ധപ്പെടാം. ...
India, Latest news

രാജ്യത്തെ കൊവിഡ് സാഹചര്യം;സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും

രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതും മ്യതദേഹങ്ങൾ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസാണ് പരിഗണിയ്ക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളം ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മരണസംഖ്യ ക്യത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന സത്യവാങ് മൂലം സംസ്ഥാനം സുപ്രിംകോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിയ്ക്കുക.  ...
Crime, Kozhikode

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. കാപ്‌സ്യൂൾ രൂപത്തിലായിരുന്നു സ്വർണമിശ്രിതം കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിലെത്തിലാണ് സ്വർണം കടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ...
Alappuzha, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

ബുറേവി: കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചുഴലിക്കാറ്റ് യെല്ലോ അലര്‍ട്ടാണ് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് അലര്‍ട്ട് മാറ്റം. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ  പറഞ്ഞു. അടുത്ത 48 മണിക്കുർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ  തിരുവനന...
Kerala News, Weather

ബുറേവി ചുഴലിക്കാറ്റ്; പൊലീസ് സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം

തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പൊലീസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.അടിയന്തര സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതു സമയവും തയാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ...
Crime, Kollam

“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്

കൊല്ലം : ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കണ്ട്, താന്‍ സൂരജിന് നല്‍കിയ പാമ്പാണിതെന്നു പാമ്പ്പിടിത്തക്കാരന്‍ സുരേഷ് മൊഴി നല്‍കി. അടുത്ത ആഴ്ച ഉത്രയുടെ ബന്ധുക്കളെ വിസ്തരിക്കും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉത്ര വധക്കേസിൻറെ വിചാരണ നടക്കുന്നത്. സൂരജിന് വിറ്റ അണലിയെയും മൂര്‍ഖനേയും സുരേഷ് പിടികൂടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയാകുകയും ചെയ്ത പാമ്ബുപിടിത്തക്കാരനെ പ്രതിഭാഗവും വിസ്തരിച്ചു. നിങ്ങള്‍ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്ബിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി. വിസ്താരം പൂ...
Kerala News, Latest news

ചലച്ചിത്ര താരം നിഖില വിമലിന്‍റെ പിതാവ് അന്തരിച്ചു.

നടി നിഖില വിമലിന്റെ പിതാവ് എം.ആര്‍.പവിത്രന്‍ (61) അന്തരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് എൻ എസ് എസ് ശമശാനത്തിൽ നടക്കും. സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം). ...