BREAKING NEWS


Author: sanjaynambiar

Kerala News, Latest news

സ്പീക്കര്‍ക്കെതിരെ പരമാര്‍ശങ്ങള്‍;ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച്‌ സിപിഐഎം എംഎല്‍എ ഐ.ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നതായും മുഖ്യമന്ത്രി പറയുന്നതനുസരിക്കുന്ന പാവ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കാക്കണം.  ...
Kerala News

ബുറേവി കന്യാകുമാരി തീരത്തിന് 120 കി.മി അകലെയെത്തി; ജാഗ്രതയോടെ കേരളം

തിരുവനന്തപുരം : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് അടുത്തെത്തി. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബറേവി വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുറേവിയുടെ വരവിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു. കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുര...
COVID, Kerala News, Latest news

ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐ...
Business, India

അടുത്ത വര്‍ഷം മികച്ചതാകും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തും: മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ

2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം മികച്ചതാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. അടുത്ത വര്‍ഷം സമ്പദ്‌വ്യവസ്ഥയില്‍ തിരിച്ചുവരവുണ്ടാകുമെന്നും പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും ഭാര്‍ഗവ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. '2020 ഒരു നല്ല വര്‍ഷമായിരുന്നില്ല. ഞങ്ങള്‍ക്ക് ആദ്യ പാദം നഷ്ടപ്പെട്ടു, 2020 നെക്കാള്‍മികച്ചതായിരിക്കും 2021, ഞാന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഡീലര്‍ഷിപ്പുകളിലെ ഇന്‍വെന്ററികള്‍ വര്‍ഷങ്ങളായി അവര്‍ക്ക് ഉ...
India, Latest news

ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യ്യാര്‍;ര​ജ​നി​കാ​ന്ത്

ത​മി​ഴ്നാ​ട്ടി​ല്‍ അത്ഭുതങ്ങള്‍ സം​ഭ​വി​ക്കു​മെ​ന്ന്‍ തമിഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്ത്. ത​മി​ഴ്നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍ വി​ജ​യി​ക്കുമെന്നും, സ​ത്യ​സ​ന്ധ​വും അ​ഴി​മ​തി​ര​ഹി​ത​വും, ആ​ത്മീ​യ​വു​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ഞ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന് ജാ​തി​യും മ​ത​വും വ​ര്‍​ഗ​വു​മു​ണ്ടാ​കി​ല്ല. ത​മി​ഴ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യാ​റാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ര്‍ 31നാ​ണ് ന​ട​ക്കു​ക. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രി മാ​സ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ര​ജ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. ...
Kerala News, Latest news

തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാക്കുകുമോ?പരസ്യ സംവാദത്തിന് തയ്യാറാണോ?വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി

സോളാര്‍ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്. സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ സോളാര്‍ പരാതിക്കാരി. താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും, സരിത അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയും തല്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. ഇന്നാണ് സോളാര്‍ ലൈഗീകാരോപണ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി പറഞ്ഞു. എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും...
Crime

വയര്‍ലെസ്സ് ഓണായിരുന്നത് അറിഞ്ഞില്ല ; രാത്രി പെട്രോളിങ്ങിനിടെ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധം പോലീസുകാരൻ കുടുങ്ങി

റോം : ഔദ്യോഗിക വാഹനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി. റോമിലെ ടോര്‍ ഡി ക്വിന്റോ പാര്‍ക്കിന് സമീപമായിരുന്നു സംഭവം. അര്‍ധ രാത്രി ഡ്യൂട്ടിക്കിടെയാണ് സെക്‌സിലേര്‍പ്പെട്ടത്. വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്. കാറിനുള്ളിലെ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്യപ്പെടുകയായിരുന്നു. വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് രാത്രി പട്രോളിങ്ങിനിടെ, വാഹനത്തില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വയര്‍ലെസില്‍ റെക്കോഡായ ഇവരുടെ സംഭാഷണങ്ങള്‍ പൊലീസ് ഗ്രൂപ്പ് ചാറ്റുകളില്‍ വൈറലായി മാറുകയായിരുന്നു. മുനിസിപ്പല്‍ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന് വാണ്ടട്‌ഇന്‍ റോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.40കാരിയ വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്...
Thiruvananthapuram

സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന സ്വകാര്യ സര്‍വ്വീസുകള്‍ക്കെതിരെ നടപടിയില്ല; കെഎസ്ആര്‍ടിസിക്ക് തിരിച്ചടി

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലേക്കും തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ജീവനക്കാരുമായി നിരവധി സ്വകാര്യ വാഹനങ്ങളാണ് സര്‍വ്വീസ്നടത്തുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് സ്റ്റേജ് ക്യാര്യേജ് സര്‍വ്വീസുകളായാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് പുറമേ മറ്റ് യാത്രക്കാരും ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. വരുമാന വര്‍ദ്ധനക്കുള്ള പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റുള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് എന്ന പേരില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ...
Ernakulam

സോളാർ പീഡന പരാതി: രഹസ്യമൊഴി നൽകാൻ പരാതിക്കാരി കോടതിയിൽ ഹാജരായി

സോളാർ ലൈംഗിക പീഡനക്കേസിൽ രഹസ്യ മൊഴി നൽകാൻ പരാതിക്കാരി കോടതിയിൽ ഹാജരായി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ആണ് എത്തിയത്. 164 ആം തെളിവ് നിയമപ്രകാരം മൊഴി നൽകാൻ കോടതി ആവശ്യപെട്ടിരുന്നു. മുൻ മന്ത്രി എ പി അനിൽകുമാർ തന്നെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. പരാതി അനുസരിച്ച് പരാതിക്കാരിയുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് മൊഴി നൽകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നുവെങ്കിലും പണിമുടക്കായതിനാൽ എത്തിയിരുന്നില്ല.ഇതേ തുടർന്നാണ് കോടതി ഇന്നത്തേക്ക് സമയം പുതുക്കി നിശ്ചയിച്ചത്. ...
Business

അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ബുറെവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ  പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വെള്ളം കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാവുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ...