BREAKING NEWS


Author: sanjaynambiar

Business

ചൈനയുടെ കോവിഡ് വാക്‌സിന്‍ പാകിസ്ഥാനില്‍ മാത്രം

എല്ലാവര്‍ക്കും സൗജന്യ വാക്സിനെന്ന് ഇമ്രാന്‍ ഖാന്‍ ചൈനീസ് വാക്‌സിന്റെ വിതരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഇസ്‌ലാമാബാദ് : കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്‍. വരുന്ന ഏപ്രില്‍ മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു. ഇമ്രാന്‍ ഖാന്‍ ഭരണകൂടം വാക്സിന്‍ ഡോസുകള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി ആരോഗ്യ വകുപ്പ് പാര്‍ലമെന്ററി സെക്രട്ടറി നൗഷീന്‍ ഹമീദ് പറഞ്ഞു. പാകിസ്ഥാനില്‍ ചൈനീസ് വാക്സിനുകളുടെ ട്രയലാണ് നിലവില്‍ പുരോഗമിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ചൈനീസ് കമ്ബനിയായ കാന്‍സിനോ ബയോളജീസിന്റെ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് സെപ്റ്റംബറിലാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വാക്സിന്‍ വിതരണത്തില്‍ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍...
Entertainment, Entertainment News

ധ്യാനും അജുവിനും ഒപ്പം നായികയായി തന്‍വി

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം. 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്' എന്ന ചിത്രത്തില്‍ കാരട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ കഥാപാത്രമായാണ് തന്‍വി വേഷമിടുക. ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ഈ കഥാപാത്രം എന്നും തന്‍വി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവര്‍ത്തിച്ച മാക്സ് വെല്‍ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തന്‍വി വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അമ്ബിളി എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ തന്‍വി കപ്പേള എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത...
India

കര്‍ഷക പ്രക്ഷോഭം; കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം

കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയും; അടുത്ത ചര്‍ച്ച ശനിയാഴ്ച ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. വ്യാഴാഴ്ച നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച രണ്ടിനു വീണ്ടും ചര്‍ച്ച നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്...
Kerala News

ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

തിരുവനന്തപുരം:  സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിലാണ് വെള്ളിയാഴ്ച (ഡിസംബര്‍ 4) പൊതു അവധി പ്രഖ്യാപിച്ചത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. അതേസമയം, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ച...
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകള്‍; ഏറ്റവും അധികം കണ്ണൂരില്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകള്‍ (785 ) കണ്ണൂ‍ര്‍ ജില്ലയിലാണ്. അഞ്ച് പ്രശ്നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ നിര്‍ദ്ദേശം നല്‍കി. വെബ് കാസ്റ്റിങ് ഇല്ലാത്ത ബൂത്തുകളില്‍ വീഡിയോഗ്രഫി നടത്തും. സംസ്ഥാന പൊലിസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള ര...
India

ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടന്‍ നീക്കം ചെയ്യണം; വിക്കിപീഡിയക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിക്കിപീഡിയ വെബ്‌സൈറ്റില്‍ ജമ്മു കശ്മീരിനെക്കുറിച്ച്‌ നല്‍കിയിരിക്കുന്ന മാപ്പ് തെറ്റാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഐടി മന്ത്രാലയം. ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം വിവരിക്കുന്നിടത്താണ് തെറ്റായ മാപ്പ് നല്‍കിയിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നവംബര്‍ 27ന് ഐടി മന്ത്രാലയം വിക്കിപ്പീഡിയയോട് തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ വിക്കിപീഡിയ നടപടി എടുത്തിട്ടില്ല. തുടര്‍ന്നാണ് കേസ് എടുക്കുന്നതിനെ കുറിച്ചും, നിരോധനത്തെ കുറിച്ചും ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായത്. ഐടി ആക്‌ട് 2000ത്തിന്റെ സെക്ഷന്‍ 69എ പ്രകാരമുള്ള നടപടിയായിരിക്കും എടുക്കുക. ...
Kozhikode

എന്‍ഫോഴ്സ്മെന്റ് പരിശോധന പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്‌എസ് അജണ്ടയുടെ തുടര്‍ച്ച: തിരൂരില്‍ പ്രതിഷേധ പ്രകടനം

തിരൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകനം നടത്തി. പുത്തനത്താണി ഡിവിഷനില്‍ 7 സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്ബുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും ഭരണകൂടം പ്രതിസന്ധിയി...
Crime, Ernakulam

‘സുപ്രധാന വിവരങ്ങള്‍ ലഭിച്ചു; സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്തായാല്‍ ജീവന്‍ തന്നെ അപകടത്തില്‍’- കസ്റ്റംസ് കോടതിയില്‍

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​ക​ള്‍ ഗൗ​ര​വ​ത​ര​മെ​ന്ന് ക​സ്റ്റം​സ്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച്‌ ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. ഇരുവരേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരുടെയും മൊഴികളില്‍ നിന്ന് കൂടുതല്‍ ഗൗരവമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച്‌ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ എം ശിവശങ്കറ...
Thrissur

ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: ചാലക്കുടിപ്പുഴയുടെ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം നടന്നത്. എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്നു ലോറി. ഡ്രൈവര്‍ സാഹില്‍, ക്ലീനറായ ഇഖ്ബാല്‍ എന്നിവര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. പുഴയില്‍ തങ്ങികിടന്നിരുന്നു മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല ...
Kerala News

ബുറേവി നാളെ കേരളത്തിലൂടെ കടന്നു പോകും; വേഗത 60 കിലോമീറ്ററിലും താഴെയാകും, പ്രളയ സാദ്ധ്യതയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി.ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്ബോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതു സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടി...