BREAKING NEWS


Author: sanjaynambiar

Kannur

പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്

കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ തന്നെ പോക്സോ കേസ്. ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇ ഡി ജോസഫിനെതിരായാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനത്തിന് ഇരയായ, 17 വയസ്സുള്ള, കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന്  പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ...
Idukki, Kerala News, Latest news

50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇടുക്കി കാഞ്ചിയാറിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. 2008ൽ നടന്ന കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. കാഞ്ചിയാർ കൈപ്പറ്റയിൽ 50കാരിയായ കുഞ്ഞുമോളെയാണ് ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ലോക്കൽപോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ആണ് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ...
India, Latest news

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്.മന്ത്രി അനിൽ വിജ് അമ്പാലയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ അമ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക...
India, Latest news

ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നു...
India, Latest news

96 ലക്ഷം കടന്ന്‍ രാജ്യത്തെ കൊവിഡ് ബാധിതര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി.ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
World

ഇത്തരക്കാര്‍ക്ക് ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് കിട്ടില്ല; പുതിയ നിയമം വരുന്നു

2021 ഫെബ്രുവരിയോടെ വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്. പ്രധാനമായും രണ്ട് മാറ്റമാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് വരുത്തുന്നത് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡില്‍ ബീറ്റ v2.20.206.19 അപ്ഡേറ്റിലും, ഐഒഎസ് ഡിവൈസുകളില്‍  v2.20.206.19 എന്ന ബീറ്റ അപ്ഡേറ്റിലും ലഭ്യമാണ് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രധാന എതിരാളിയായ ടെലഗ്രാം നേരത്തെ തന്നെ വരുത്തിയ ഒരു മാറ്റമാണ് പുതുതായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നത്. നേരത്തെ വാട്ട്സ്ആപ്പില്‍ പുതുതായി എന്തെങ്കിലും അപ്ഡേഷന്‍‍ വന്നോ എന്ന് അറിയാന്‍ പ്ലേ സ്റ്റോറില്‍ നോക്കണമായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ആപ്പിന്‍റെ ഉള്ളില്‍ തന്നെ ഒരു ആപ്-ഇന്‍ ബാനര്‍ പുതിയ അപ്ഡേറ്റ് സംബന്ധിച്ച് ലഭിക്കും....
India, Kerala News, Latest news

ചൊവാഴ്ച ഭാരത് ബന്ദ്;കേരളം ഒഴിവായേക്കും

5 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച്ചത്തെ ഭാരത് ബന്ദ് വോട്ടെടുപ്പിനെ ബാധിക്കില്ല. രാഷ്ട്രിയ കക്ഷികള്‍ കേരളത്തില്‍ ബന്ദ് ഒഴിവാക്കി വോട്ടെടുപ്പില്‍ സഹകരിക്കും.തിരഞ്ഞെടുപ്പ് സമയത്തിലോ ക്രമികരണത്തിലോ മാറ്റമുണ്ടാകില്ല. ഇന്ത്യയിൽ ഡിസംബർ എട്ടിന് കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. ...
Thiruvananthapuram

ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം

ബാലഭാസ്ക്കറിന്‍റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. പോളിസിയിൽ ചേർത്തിരിക്കുന്നത് ബാലഭാസ്കറിന്റെ മുൻ മാനേജറും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയിലുമാണ്. വിഷയത്തിൽ എൽഐസി മാനേജർ, ഇന്‍ഷ്വുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു ബാലഭാസ്ക്കർ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ ബാലാഭാസ്ക്കറാണ് വിഷണുവിൻറെ ഫോണ്‍ നമ്പറും ഇ...
Ernakulam

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് സ്ത്രീ വീണതിൽ ദുരൂഹത, ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുന്നു

മറൈൻ ഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത. അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് ഇവർ ചാടിയതെന്ന് ...
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ത്രീശക്തി എസ്എസ് 239 ലോട്ടറി നറുക്കെടുപ്പ് മാറ്റി

ഡിസംബര്‍ എട്ടിന് (ചൊവ്വ) നടക്കേണ്ട സ്ത്രീശക്തി (എസ്എസ് 239) നറുക്കെടുപ്പ് മാറ്റി. ഡിസംബര്‍ 10ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് മാറ്റിയത്. നറുക്കെടുപ്പ് വേദി ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നറുക്കെടുപ്പ് തീയതി മാറ്റിയത്.ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാംസമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില. 12 പരമ്പരകളിലായി 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. 5000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കുന്നസമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ട...