‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: ദേവസ്വം സ്വർണ്ണക്കൊള്ളയിൽ ഇഡി ആക്ഷൻ; പ്രമുഖർ വലയിൽ?
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങളടക്കം പ്രമുഖർ ഇഡിയുടെ നിരീക്ഷണത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടക്കുന്നത്.
സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ നീക്കം. ശബരിമലയിലെ ധനവിനിയോഗത്തിലും സംഭാവനകളിലും വൻ ക്രമക്കേടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ.
സ്പോൺസർഷിപ്പ് തട്ടിപ്പ്: ശബരിമലയിൽ മുൻകാലങ്ങളിൽ നടന്ന സ്പോൺസർഷിപ്പുകൾ, വഴിപാടുകൾ, ആചാരങ്ങൾ എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി സംശയിക്കുന്നു.
ഭരണസമിതികൾ നിഴലിൽ: മുൻ ദേവസ്വം ഭരണസമിതികളുടെ കാലത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.
മുൻ ഭാരവാഹികൾ: എ. പത്മകുമാർ, എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ വീടു...










