BREAKING NEWS


Author: Nagaram Network

വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ; എറണാകുളത്ത് കെ.വി. തോമസിനെ സ്ഥാനാർഥിയാക്കാൻ എൽഡിഎഫിൽ ആലോചന
Election

വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ; എറണാകുളത്ത് കെ.വി. തോമസിനെ സ്ഥാനാർഥിയാക്കാൻ എൽഡിഎഫിൽ ആലോചന

എറണാകുളം: എറണാകുളത്ത് കെ.വി. തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ ആലോചന. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ കെ.വി. തോമസിന്റെ പേരുമുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പട്ടിക തയ്യാറാക്കിയത്. കെ.വി. തോമസിനെ സ്ഥാനാർഥിയാക്കിയാൽ എറണാകുളം മണ്ഡലത്തിൽ വിജയസാധ്യത കൂടുതലാണെന്ന ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തലിനെ തുടർന്നാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ തന്നെ സ്ഥാനാർഥിയാകും. ആലുവയിൽ അഭിഭാഷക സംഘടന നേതാവ് എം.എ. നാസറിൻ്റെ പേരും നിർദേശിച്ചിട്ടുണ്ട്. പെരുമ്പാവൂർ സീറ്റ് മാണി വിഭാഗവുമായി വച്ചുമാറിയേക്കും....
മന്ത്രി വീണാ ജോർജിന് പൂർണ വിശ്രമം;മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു
Kerala News

മന്ത്രി വീണാ ജോർജിന് പൂർണ വിശ്രമം;മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഡോക്ടർമാർ നാല് ദിവസത്തെ പൂർണ വിശ്രമം നിർദേശിച്ചു. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് മാർച്ച് 2 വരെ മന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ തുടരുന്നുണ്ട്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോളോ-അപ്പ് ചികിത്സയും നിർദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ മന്ത്രി പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലായിരിക്കും. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻയിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പ്രതിഷേധത്തിനിടെ പ്രവർത്തകർ മന്ത്രിയിലേക്ക് പാഞ്ഞെത്തിയതിനെ തുടർന്ന് കൈക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കണ്ണൂർ ജില്...
‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ ബെവ്കോയിൽ ഇനി സ്വകാര്യ മദ്യകമ്പനികൾക്കായി പ്രത്യേക കൗണ്ടർ
Business

‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ ബെവ്കോയിൽ ഇനി സ്വകാര്യ മദ്യകമ്പനികൾക്കായി പ്രത്യേക കൗണ്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം മദ്യഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡുകൾ പരസ്യം ചെയ്ത് വിൽക്കാൻ പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ബ്രാൻഡ് ഒന്നിന് 5000 രൂപ വീതം ഈടാക്കി മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടറുകൾ അനുവദിക്കാൻ താൽപര്യപത്രം ക്ഷണിച്ചത്. ഈ സൗകര്യം ലഭിക്കുന്നതോടെ സർക്കാർ സ്ഥാപനത്തിനുള്ളിൽ തന്നെ സ്വകാര്യ കമ്പനികൾക്ക് സ്വന്തം ബ്രാൻഡ് മദ്യം പ്രദർശിപ്പിച്ച് വിൽക്കാൻ കഴിയും. ആദ്യഘട്ടത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗണ്ടറുകൾക്ക് നാമമാത്ര വാടക മാത്രം ഈടാക്കുന്നതിനെതിരെ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. മദ്യഷോപ്പുകളുടെ നവീകരണത്തിന്റെ ഭാഗമായി ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഷോപ്പുകളുടെ അടിസ്ഥാന സൗ...
ഇടതുപക്ഷത്തെ നയിക്കുന്നത്  പിണറായി വിജയൻ; തീരുമാനം പൊളിറ്റ് ബ്യൂറോ യോഗത്തിൽ
Politics

ഇടതുപക്ഷത്തെ നയിക്കുന്നത് പിണറായി വിജയൻ; തീരുമാനം പൊളിറ്റ് ബ്യൂറോ യോഗത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണെന്ന് എം.എ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് മുന്നേറുകയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻയും അറിയിച്ചു....
കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
Death

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവെന്ന് പരാതി നൽകി കുടുംബം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെയാണ് പരാതി. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്
Kerala News

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും....
ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍
National

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു. 2022ൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത് എടപ്പാടി കെ. പളനിസ്വാമിയുമായുണ്ടായ അധികാര തർക്കത്തെ തുടർന്നാണ്. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് മകൻ രവീന്ദ്രനും ഡിഎംകെ ഓഫീസിലെത്തി. തന്റെ ഭാഗത്തെ തെറ്റ് തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മുമ്പ് പറഞ്ഞിരുന്ന പനീര്‍ശെല്‍വം, എഐഎഡിഎംകെ നേതൃത്വത്തെ പേരെടുത്തുപറയാതെ വിമർശിക്കുകയും ചെയ്തു. പാർട്ടി സ്ഥാപകൻ എം....
കാബൂളില്‍ പാക് ആക്രമണം
World

കാബൂളില്‍ പാക് ആക്രമണം

കാബൂൾ: അതിർത്തി സംഘർഷം രൂക്ഷമായതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് . പാക് അതിര്‍ത്തിയിലെ താലിബാൻ പ്രകോപനത്തിന് മറുപടിയായി വെള്ളിയാഴ്ച കാബൂളിലുൾപ്പെടെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം അഫ്ഗാൻ തിരിച്ചടിയിൽ പാകിസ്ഥാനിൽ 55 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ അറിയിച്ചു. പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയതും സംഘർഷം കൂടുതൽ കടുപ്പിച്ചു. “ക്ഷമ അതിന്റെ പരിധി കടന്നു; ഇനി തുറന്ന യുദ്ധം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനെതിരായ സൈനിക നടപടിക്ക് പാക് സൈന്യം “ഘസാബ് ലിൽ ഹഖ്” എന്ന പേര് നൽകിയതായും റിപ്പോർട്ടുണ്ട്. കാബൂളിന് പുറമെ കാണ്ഡഹാർ നഗരത്തിലും ആക്രമണം നടന്നതായി താലിബാൻ വക്താ...
പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം
Kerala News

പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. തഹസിൽദാറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ...
പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Alappuzha

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്....