BREAKING NEWS


Author: Nagaram Network

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി
Kerala News

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്. ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളത്തില്‍ തന്നെ വര്‍ധനയുണ്ടാകും. ...
മുജ്താബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവായി?
World

മുജ്താബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവായി?

ആയത്തൊള്ള ഖമനേയിയുടെ മകനായ മുജ്താബ ഖമനേയിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഐആർജിസിയുടെ ശക്തമായ പിന്തുണയോടെയാണ് തീരുമാനം ഉണ്ടായതെന്ന് ഇറാൻ, ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Assembly of Experts ആണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വഹിക്കുന്നത്. ഐആർജിസിയുടെ സമ്മർദത്തിന് വഴങ്ങിയാണെന്നാണ് മുജ്തബയെ തെരഞ്ഞെടുക്കാൻ അസംബ്ലി തീരുമാനിച്ചതെന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതോടെ അധികാര കൈമാറ്റത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ, ന്യായവ്യവസ്ഥാ മേധാവി ഗുലാം ഹൊസൈൻ മൊഹ്സെനി എജെയി, മതപണ്ഡിതൻ അലിറേസ അറാഫി എന്നിവരടങ്ങിയ താത്കാലിക മൂന്നംഗ സംഘം ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. വർഷങ്ങളായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ നിർണായക സ്വാധീനം ചെ...
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ
Kerala News

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വന്തം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ പിന്നീട് നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി തിരുത്തിക്കൊടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയതായും വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടരുതെന്നതാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്നുതന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പാലക്കാട് മണ്ഡലത്തിൽ പല പേരുകളും പരിഗണനയിലുണ്ടെന്നും അതിൽ ഒരാളാണ് രമേശ് പിഷാരടി. അന്തിമ തീരുമാനം എടുത്തിട്ടില്...
ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ അനുമതി തേടി സർക്കാർ
Kerala News

ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കാൻ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. CMDRFലേക്ക് സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കുന്നതിനായാണ് സന്ദേശം അയയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. അനുമതി നൽകുന്നതിനെക്കുറിച്ച് പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി സർക്കാരിനെ അറിയിച്ചു. ഇതിനിടെ, ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ വാട്‌സ്ആപ് സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ആരോപിക്കുന്നതെന്നും കോടതി ആരാഞ്ഞു. സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതിന് പിന്നാ...
ഇന്ധനവില ഉടൻ വർധിക്കില്ല; 25 ദിവസത്തെ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ
National

ഇന്ധനവില ഉടൻ വർധിക്കില്ല; 25 ദിവസത്തെ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 25 ദിവസത്തേക്ക് ആവശ്യമായ ഇന്ധന ശേഖരം രാജ്യത്തിന് കൈവശമുണ്ടെന്നും ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾ തേടുകയാണെന്നും അധികൃതർ വ്യക്തമാക്കി. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേൽയും നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിൽ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സാഹചര്യത്തെ ബാധിച്ചു. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്നും ശുദ്ധീകരണശാലകൾ, പൈപ്പ്ലൈനുകൾ, സംഭരണ കേന്ദ്ര...
പേരാവൂരിൽ കെ.കെ. ശൈലജ; കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങി
Election

പേരാവൂരിൽ കെ.കെ. ശൈലജ; കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് CPI(M) സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ ഇറക്കുന്നത്. മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മത്സരിക്കും. സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂർ. Indian National Congress നേതാവായ സണ്ണി ജോസഫ് വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. യുഡിഎഫിന്റെ കോട്ടയായി കണക്കാക്കുന്ന മണ്ഡലം ജനകീയ പ്രതിച്ഛായയുള്ള ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ൽ പേരാവൂരിൽ നിന്ന് വിജയിച്ച ശൈലജ 2011ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഇരുവരും വീണ്ടും നേർക്കുനേർ വന്നാൽ കടുത്ത മത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യംവഹിക്കുക. അതേസമയം, തളിപ്പറമ്പ് മണ്ഡലത്തിൽ ആന്തൂർ നഗരസഭ മുൻ അധ്യക്...
പരിക്കിന് ശേഷം വീണാ ജോർജ് പൊതുവേദിയിൽ; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു
Health

പരിക്കിന് ശേഷം വീണാ ജോർജ് പൊതുവേദിയിൽ; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കണ്ണൂരിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി. പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും, ഈ ഉദ്ഘാടനങ്ങളിലൂടെ “സത്യത്തിന്റെ പ്രതിരോധം” തീർക്കുകയാണെന്നും അവർ പ്രതികരിച്ചു. അതേസമയം, തുറവൂർ താലൂക്ക് ആശുപത്രി ഉദ്ഘാടന വേദിക്ക് മുൻപിൽ Indian National Congress പ്രതിഷേധം സംഘടിപ്പിച്ചു. നിർമ്മാണം പൂർണ്ണമാകാതെയും മതിയായ ഡോക്ടർമാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കരിങ്കൊടി ഉയർത്തിയെത്തിയ പ്രതിഷേധക്കാർക്കും സ്ഥലത്തെത്തിയ C...
സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം
Kerala News

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം

തിരുവനന്തപുരം: നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിർദേശം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടനകൾക്ക് നൽകി. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ചാണ് ബഹിഷ്കരണ തീരുമാനം. ഫിലിം ചേംബറിന് കീഴിൽ വരുന്ന നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്  എന്നിവർക്കും കത്തയച്ചു. കൂടാതെ താരസംഘടനയായ AMMAയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനകൾക്കും പരിപാടിയിൽ സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട നികുതി അടക്കമുള്ള വിഷയങ്ങളിൽ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ മുന്നിൽ സിനിമാ സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചുവരികയാണെന്ന് ഫിലിം ചേംബർ പറയുന്നു. നേരത്തെ സ...
ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ സംഘർഷം;ശ്രീനഗർ സിറ്റി സെന്റർ അടച്ചിട്ടു
National

ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ സംഘർഷം;ശ്രീനഗർ സിറ്റി സെന്റർ അടച്ചിട്ടു

ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നഗരമധ്യത്തിലെ ലാൽ ചൗക്ക് ഭാഗത്തേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞതോടെ സുരക്ഷാസേന കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. കഴിഞ്ഞ ദിവസങ്ങളായി ഷിയാ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങളും റാലികളും നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷം ശക്തമായതോടെ ലാൽ ചൗക്ക് മേഖല അടച്ചുപൂട്ടുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കശ്മീരിലുടനീളം സ്കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇതിനിടെ, ശ്രീനഗറിലെ United Nations Milit...
സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നാളെ
Election

സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നാളെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകും. ജില്ലാ സെക്രട്ടേറിയറ്റുകൾ സമർപ്പിച്ച പട്ടികകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും. തുടർന്ന് സ്ഥാനാർഥി പട്ടിക അതത് ജില്ലാ കമ്മിറ്റികളിൽ അവതരിപ്പിക്കും. ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സീറ്റ് വിഭജനം വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. പേരാവൂരിൽ കെ.കെ. ശൈലജ, തലശേരിയിൽ കാരായി രാജൻ, കല്യാശേരിയിൽ എം. വിജിൻ, പയ്...