BREAKING NEWS


സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നാളെ

By Nagaram Network
images 55

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകും. ജില്ലാ സെക്രട്ടേറിയറ്റുകൾ സമർപ്പിച്ച പട്ടികകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.

മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും. തുടർന്ന് സ്ഥാനാർഥി പട്ടിക അതത് ജില്ലാ കമ്മിറ്റികളിൽ അവതരിപ്പിക്കും. ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സീറ്റ് വിഭജനം വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.

അതേസമയം, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. പേരാവൂരിൽ കെ.കെ. ശൈലജ, തലശേരിയിൽ കാരായി രാജൻ, കല്യാശേരിയിൽ എം. വിജിൻ, പയ്യന്നൂരിൽ ടി.എ. മധുസൂദനൻ എന്നിവർ മത്സരിക്കുമെന്നാണ് സൂചന. അഴീക്കോട് കെ.വി. സുമേഷ്, തളിപ്പറമ്പിൽ പി.കെ. ശ്യാമള, മട്ടന്നൂരിൽ വി.കെ. സനോജ് എന്നിവരും ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *