BREAKING NEWS


Author: Nagaram Network

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി
India, Latest news

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി. സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ മൊണോജിത് മിശ്ര കൂടെ വരാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 ...
”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Top News, Entertainment, Kerala News, Latest news, Social Media

”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ അറിയില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേതൃത്വം നൽകിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡിജിപി നിയമനത്തിൽ പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികര...
2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്
Education, Latest news

2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്

തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്.  എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.  86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. 76,230 പേരാണ് യോഗ്യത നേടിയത്....
കോന്നിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്
Business

കോന്നിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്

പത്തനംതിട്ട: കോന്നിയിൽ കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ്  ആക്രമണം ഉണ്ടായത്. കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളിൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്....
ചൈനയില്‍ നിന്ന് ചെങ്ദു J-10C ഫൈറ്റര്‍ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ
Kerala News, Top News

ചൈനയില്‍ നിന്ന് ചെങ്ദു J-10C ഫൈറ്റര്‍ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാൻ. അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ്‌ ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. പാകിസ്ഥാൻ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ പ്രയോഗിച്ച ജെറ്റാണ് ഇത്. റഷ്യയുമായുളള SU-35 വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ പരാജയപ്പെട്ടിരുന്നു. 4.5 ജനറേഷന്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ചെങ്ദു സ്വന്തമാക്കാനായി ഇറാന്‍ ചൈനയുമായുളള ചര്‍ച്ചകള്‍ ശക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് J-10C യുദ്ധ...
മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്
Kerala News, Latest news, Top News

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ ചിത്രത്തിൽ നായികയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ആശിർവാദ് സിനിമയുടെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. Tag; Mohanlal's daughter Vismaya Mohanlal to join the film industry...
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
Ernakulam, Kerala News

പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ  എംഎസ്ഡബ്ല്യു വിദ്യാർത്ഥിയാണ് അക്ഷര. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്....
മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്
Kerala News

മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

നടൻ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഇനി മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയെ കൂടാതെ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. മമ്മൂട്ടിയും ദാക്ഷായണിയും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്....
മേഘവിസ്‌ഫോടനം; ഹിമാചല്‍ പ്രദേശില്‍ പ്രളയം, കെട്ടിടങ്ങൾ തകർന്നു
News

മേഘവിസ്‌ഫോടനം; ഹിമാചല്‍ പ്രദേശില്‍ പ്രളയം, കെട്ടിടങ്ങൾ തകർന്നു

ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.  തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നിരവധി ഭാഗങ്ങൾ വെള്ളത്തിലായി. ഗതാഗത സംവിധാനം വ്യാപകമായി തടസ്സപ്പെട്ടു, പല സ്ഥലങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടായി. നിലവിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 259 റോഡുകൾ താൽക്കാലികമായി അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻറർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് ഇതുവരെ 23 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തതായി സർക്കാർ അറിയിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ തിങ്കളാഴ്ച രാവിലെ അഞ്ച് നില കെട്ടിടം തകർന്നുവീണത് വലിയ ആശങ്കയ്ക്ക് വഴിവെച്ചു. ഹിമാചല്‍ പ്രദേശിന് പുറമേ കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, മഹാരാഷ്ട്...
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്‌ക്
World, Latest news

ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്‌ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്‌കും തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമാകുന്നു. ട്രംപിന്റെ വിവാദമായ ‘ബിഗ് ബ്യൂട്ടിഫുൾ' ബില്ലിനെതിരെയാണ് ഇലോൺ മസ്‌ക് വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചത്. ബിൽ പാസായാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇലോൺ മസ്‌ക് വീണ്ടും വിമർശനവുമായി എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മസ്‌ക് കർശനമായ മുന്നറിയിപ്പ് നൽകിയത്. സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വലിയ കടം സൃഷ്ടിക്കാനുള്ള ബില്ലിനെനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന കോൺഗ്രസ് അംഗങ്ങൾ ലജ്ജിക്കേണ്ടതുണ്ട്. എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക്...