BREAKING NEWS


Author: Nagaram Network

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗാസയിൽ ആക്രമണം
World

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗാസയിൽ ആക്രമണം

ഗാസ: 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും ഗാസയിൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 116 പലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലോ ഹമാസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ''60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ" എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്....
‘ജാനകി’ സിനിമ കാണാൻ ഹൈക്കോടതി; ശനിയാഴ്ച ജഡ്ജി സിനിമ കാണും
Kerala News

‘ജാനകി’ സിനിമ കാണാൻ ഹൈക്കോടതി; ശനിയാഴ്ച ജഡ്ജി സിനിമ കാണും

കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി. ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍വെച്ചാവും കോടതി സിനിമ കാണുക. സിനിമ കാണണം എന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയില്‍ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയില്‍വന്ന് കാണാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും....
സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ
India, News, Travel

സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും. ‘റെയിൽവൺ’ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ലോഗിൻ ചെയ്യാനായി ഒന്നിലധികം പാസ്സ്‌വേഡുകൾ ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം സൈൻ-ഓൺ ചെയ്യാവുന്നതാണ്.  ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ ലോഗിൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെ ആക്സസും ലഭിക്കും. റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്...
അഹമ്മദാബാദ് വിമാനാപകടം: രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം
India, News

അഹമ്മദാബാദ് വിമാനാപകടം: രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിന്റെ പ്രധാന കാരണം ഒരേസമയം രണ്ട് എഞ്ചിനുകളിലും തകരാർ വന്നതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എഞ്ചിൻ തകരാറാണ് അപകടത്തിനു കാരണമെന്നു എയർ ക്രാഷ് അന്വേഷണ വിഭാഗമായ എഎഐബി വ്യക്തമാക്കുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണ സംഘം വിശദമായി പഠനം നടത്തി. അപകടത്തിന് വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല കാരണമായതെന്നും ലാൻഡിങ് ഗിയറിന്റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോഴും അവയിൽ കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിമാനം അപകടത്തിന് നിമിഷങ്ങൾ മുമ്പ് അതിന്റെ അടിയന്തര ഊർജസ്രോതസ്സായ റാം എയർ ടർബൈൻ (RAT) പ്രവർത്തനസജ്ജമായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇത്, വിമാനത്തിലെ രണ്ടു എഞ്ചിനുകളും ഒരേസമയം തകരാറിലായിരുന്നേക്കാമെന്ന സംശയത്തെ ശക്തിപ്പെട...
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala News, Latest news

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
Palakkad, Kerala News

സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

 പാലക്കാട്:പാലക്കാട്  സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.  പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.  കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു....
കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി
Latest news

കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷ...
വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം
Latest news

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം

കൊല്ലം: ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. നിലവിൽ കിരൺ പരോളിലാണ്. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും...
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച്  രാജ്യങ്ങൾ സന്ദർശിക്കും
Latest news

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാനയിലേക്കാണ് ആദ്യസന്ദർശനം. പിന്നീട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്....
ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്
World

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്ര...