BREAKING NEWS


Author: Nagaram Network

ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു
Ernakulam, Kerala News, Latest news

ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടപ്പള്ളിയിൽ മൂന്ന് അംഗങ്ങളടങ്ങിയ സംഘം അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികൾ ട്യൂഷൻ ക്ലാസ്സിൽ നിന്നും തിരിച്ചുവരുന്നതിനിടയിലാണ് സംഘം മിഠായി കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടികൾ മിഠായി വാങ്ങാൻ തയാറായില്ല. ഇതിനു ശേഷം സംഘം ബലംപ്രയോഗം ചെയ്ത് കുട്ടികളെ കാറിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളഞ്ഞു. ഇവർ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് എന്നതും പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Tag; Attempt to kidnap five and six-year-old children in Edappally: Elamakkara police have launched an investigation...
പത്തനംതിട്ട ജനറല്‍ ആശുപത്രി ദുരിതത്തില്‍; 19 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍
Pathanamthitta

പത്തനംതിട്ട ജനറല്‍ ആശുപത്രി ദുരിതത്തില്‍; 19 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പ്രധാന കെട്ടിടം, സേവനങ്ങള്‍ തുടർന്നുകൊണ്ടിരിക്കുന്നതിനിടെ അപകടാവസ്ഥയില്‍ തുടരുന്നു. കെട്ടിടത്തിന് വെറും 19 വര്‍ഷമായതേ ഉള്ളു, എന്നിരുന്നാലും ഐസിയു, ഗൈനക്കോളജി, കുട്ടികളുടെ വാർഡ്, ഓപ്പറേഷൻ തിയേറ്റർ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ നാല് നില കെട്ടിടം ഭീഷണിയായി മാറിയിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് കെട്ടിടത്തിലെ ബലക്ഷയം കണ്ടെത്തിയിരുന്നെങ്കിലും, അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് അതിപുതിയപ്പോഴാണ്. കഴിഞ്ഞമാസം ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി സന്ദര്‍ശിച്ച്, കെട്ടിടത്തില്‍ നിന്ന് പ്രവര്‍ത്തനം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിന് നടപടിയുണ്ടായിട്ടില്ല. 2023-ലെ ജൂലൈ മാസത്തില്‍, കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ബി ആന്റ് സി ബ്ലോക്കില്‍ മേല്‍ക്കൂര തകര്‍ന്നുവീഴുകയും, ആ സമയത്ത് ഉണ്ടായിരുന്ന ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും അത്ഭുതകരമായി രക്ഷപ്പെടുത്തുകയും ചെ...
വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ, 34 പേർക്കെതിരെ കേസ്
Kerala News, Latest news, Top News

വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ, 34 പേർക്കെതിരെ കേസ്

നാഷണൽ മെഡിക്കൽ കമ്മീഷനിൽ (NMC) അംഗീകാരം നൽകൽ സംബന്ധിച്ചുള്ള വിഷയത്തിൽ വലിയ അഴിമതി നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻ.എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 34 പേരെ പ്രതിചേർത്തുകൊണ്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിന്റെയും സീറ്റുകൾ അനുവദിക്കുന്നതിന്റെയും പേരിൽ വ്യാപകമായി തട്ടിപ്പും കോഴ ഇടപാടുകളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകാരത്തിനായി വ്യാജരോഗികളും വ്യാജഡോക്ടർമാരും ഉപയോഗിച്ച് പരിശോധനയെ കൃത്രിമമായി വിജയിപ്പിച്ചുവെന്നതും സിബിഐയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു. ഒരുപാട് തട്ടിപ്പുകളും നിയമലംഘനങ്ങളും അടക്കം നടന്നുവെന്നും, കൊഴ നൽകി അംഗീകാരം വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. അഴിമതി അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസങ്...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു; എല്ലാ ജില്ലകളിലും മാർച്ച് സംഘടിപ്പിക്കാൻ പ്രതിപക്ഷം
Thiruvananthapuram, Kerala News, Latest news, Top News

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു; എല്ലാ ജില്ലകളിലും മാർച്ച് സംഘടിപ്പിക്കാൻ പ്രതിപക്ഷം

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സംസ്ഥാനമാകെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് പ്രധാന മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ, വീണാ ജോർജിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നീളാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. പൊലീസ് വൃത്തങ്ങൾ അറിയിച്ചു പ്രകാരം, മന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത സുരക്ഷാ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. മറ്റു ജില്ലകളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന പ്രതിഷേധങ്ങൾക്കും കരിങ്കൊടി പ്രദർശനങ്ങൾക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മന്ത്രിയുടെ രാജിവരെയായിരിക്കും സമരം തുടരുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. Tag; Youth Congress protests intensify agains...
ടെക്‌സസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, 20 കുട്ടികൾക്ക് കാണാതായി
World, Top News

ടെക്‌സസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, 20 കുട്ടികൾക്ക് കാണാതായി

അമേരിക്കയുടെ ടെക്‌സസ് സംസ്ഥാനത്തെ കേർ കൗണ്ടിയിൽ അപ്രതീക്ഷിതമായ മിന്നൽ പ്രളയം. പ്രളയത്തിൽ 13 പേർ മരിക്കുകയും, സമ്മർ ക്യാമ്പിൽ പങ്കെടുത്ത 20 പെൺകുട്ടികളെ കാണാതാവുകയും ചെയ്‌തു. ഗ്വാഡലൂപ്പ് നദിയിലാണ് അപകടകരമായ വെള്ളപ്പൊക്കം ഉണ്ടായത്. 45 മിനിറ്റിനുള്ളിൽ നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയർന്നതോടെയാണ് പ്രളയം ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, ഒൻപത് പ്രത്യേക രക്ഷാസേന സംഘങ്ങൾ, അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ എന്നിവയെ ഉള്‍പ്പെടുത്തി വിപുലമായ തിരച്ചിൽ നടത്തുന്നുണ്ട്. മരണസംഖ്യ അടുത്ത മണിക്കൂറുകളില്‍ കൂടാനിടയുണ്ടെന്ന് ടെക്‌സസ് ലെഫ്റ്റണന്റ് ഗവർണർ ഡാൻ പാട്രിക് മുന്നറിയിപ്പ് നൽകി. സ്ഥലത്തെ സാഹചര്യം കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളെ അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നതായി ക്രൂസ് അറ...
റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്
Palakkad, Kerala News, Latest news

റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി....
പാലക്കാട് ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം യുവാവിന് ദാരുണാന്ത്യം, രണ്ട്   പേർക്ക് പരിക്ക്
Palakkad, Kerala News, Latest news

പാലക്കാട് ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം യുവാവിന് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും...
ആശങ്ക പടർത്തി വാൻ ഹായ് കപ്പലിൽ വീണ്ടും തീ
Kerala News, Latest news

ആശങ്ക പടർത്തി വാൻ ഹായ് കപ്പലിൽ വീണ്ടും തീ

കൊച്ചി: വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. തീ കെടുത്താനുള്ള ശ്രമം തുടരുകയാണെന്നും തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവരുന്നുണ്ട്. നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്....
‘അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു; വി എസിന്റെ മകൻ അരുൺ കുമാർ
Kerala News, Latest news, Top News, Topnews

‘അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു; വി എസിന്റെ മകൻ അരുൺ കുമാർ

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ അരുൺ കുമാർ പറയുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ ചെറുക്കാൻ ആന്റിബയോട്ടിക് ചികിത്സയും നൽകുന്നുണ്ട്.ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്ന് അരുൺ കുമാർ പറഞ്ഞു....