BREAKING NEWS


Author: Nagaram Network

ബ്രസീലിന് മേൽ 50% തീരുവ ചുമത്തി: ബോൾസോനാരോയെ പിന്തുണച്ച് ട്രംപ് പ്രതികാര നടപടിയിൽ
Business

ബ്രസീലിന് മേൽ 50% തീരുവ ചുമത്തി: ബോൾസോനാരോയെ പിന്തുണച്ച് ട്രംപ് പ്രതികാര നടപടിയിൽ

മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരായ നിയമനടപടികളിൽ പ്രതിഷേധിച്ച്, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമല്ല, ഔപചാരിക കത്ത് രൂപത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിസംബോധന ചെയ്ത് ട്രംപ് ഈ തീരുമാനം അറിയിക്കുകയും ചെയ്തു. രാജ്യങ്ങളുടെ പേരുകളിലും തീരുവ നിരക്കുകളിലും മാത്രം വ്യത്യാസം വരുത്തിയ കത്തുകളിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ജെയർ ബോൾസോനാരോയെക്കുറിച്ചുള്ള അതിശയോക്തികളും ആക്ഷേപങ്ങളും നിറച്ചത് പോലെ, അവിചിത്രമായ ഭാഷശൈലിയിൽ ആയിരുന്നു ട്രംപിന്റെ കത്ത്. “ഇത് മന്ത്രവാദ വേട്ടയാണ്; അത്തരം വിചാരണകൾ അന്താരാഷ്ട്ര നിലവാരത്തിൽ ബ്രസീലിന് ലജ്ജാകരമായ പ്രതിഛായയാണ് നൽകുന്നത്,” എന്നാണ് ട്രംപ് തന്റെ കത്തിൽ ആരോപിച്ചത്. 2023 ജനുവരി 8-ന് നടന്ന, ട്രംപിന്റെ 20...
ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാർ ചുമതല
Business

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാർ ചുമതല

കേരള സർവകലാശാലയിൽ രജിസ്ട്രാർ സ്ഥാനത്തെ ചുറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ഡോ. മിനി കാപ്പന് പുതുതായി ചുമതല നൽകി വൈസ് ചാൻസലർ ഡോ. സിസ തോമസ് ഔദ്യോഗിക ഉത്തരവിറക്കി. നേരത്തെ തന്നെ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും, ഔദ്യോഗിക ഉത്തരവ് ഇറക്കപ്പെട്ടിരുന്നില്ല. ഇതോടെ സർവകലാശാലയിൽ അസാധാരണമായ ഭരണക്രമങ്ങൾ തുടരുകയാണ്. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഈ തീരുമാനങ്ങളും സർവകലാശാലയുടെ അകത്തളങ്ങളിൽ അപ്രതീക്ഷിത രാഷ്ട്രീയവിഭാഗീകരണങ്ങളും അശാസ്ത്രീയ തീരുമാനങ്ങളിലേക്കുമാണ് നയിക്കുന്നതെന്നാണ് വിലയിരുത്തേണ്ടത്. മിനി കാപ്പൻ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാതിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നിലവിലെ ചുമതല ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ലെന്ന് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിൽ രജിസ്ട്രാറായി തുടരുന്ന ഡോ. കെ.എസ്. അനിൽകുമാർക്ക് എതിരായ നടപടികളിൽ ഉദ്യോഗസ്ഥർ അസ്വ...
ആകാശത്ത് ഇന്ന് ബക്ക് മൂണ്‍ കാണാം
Kerala News, Latest news, Top News, World

ആകാശത്ത് ഇന്ന് ബക്ക് മൂണ്‍ കാണാം

ജൂലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) ആകാശത്ത് കാണാം. ജുലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. സൂര്യാസ്തമയത്തിനുശേഷം ഈ ചന്ദ്രന്‍ ദൃശ്യമാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നാണ്. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും. തെളിഞ്ഞ ആകാശമായാല്‍ മാത്രമാണ് ബക്ക് മൂണിനെ കൃത്യമായി കാണാന്‍ കഴിയുക. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണചന്ദ്രന്റെ പേരുകള്‍ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. ജൂലൈ 10 ന് വൈകുന്നേരം 4:36 ന് പൂര്‍ണ്ണചന്ദ്രന്‍...
9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ
Kerala News, Latest news, Top News

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC) ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ കെട്ടിവയ്ക്കാൻ തയ്യാറുള്ള തുക എത്രയെന്നത് അറിയിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തു. കപ്പൽ കമ്പനിക്ക് ഹൈക്കോടതി രണ്ടു ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ നിർദേശം നൽകി. കൊച്ചി തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് മാത്രമാണു പരിസ്ഥിതി പ്രശ്നമെന്നു കമ്പനി വാദിച്ചു. ഇടക്കാല ഉത്തരവ് മാറ്റം വരുത്തേണ്ടതെന്തെന്ന് ഓഗസ്റ്റ് 7-നു കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. കപ്പല്‍ അറസ്റ്റ് ഒഴിവാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്, എത്ര തുകയാണ് കമ്പനി കെട്ടിവയ്ക്കാനാവുന്നത് തുടങ്ങിയ കാര്യങ്ങൾക്കാണ് ഹൈക്കോടതി കമ്പനിയെ ചോദിച്ചത്. ഇനി MSC-യുടെ കൂടുതൽ കപ്പലുകൾ കേരള തീരത്തെത്തുന്നത് ഒഴിവാകേണ്ടിവരുമെന്നും, കൂടുതൽ കപ്പലുകൾ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ അത്...
നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
Kerala News, Latest news, Top News, World

നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം

നിമിഷ പ്രിയയെ മരണമുഖത്തു നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ. യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനിരിക്കെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇനിയുള്ള പ്രതീക്ഷകൾ തലാലിന്റെ കുടുംബത്തിന്റെ കനിവിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിലും ആണുള്ളത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ...
സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം
Top News, Kerala News, Latest news

സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത്‌ ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സർക്കാരിന് എതിരെ സമസ്ത നേരിട്ട് സമരത്തിന് ഇറങ്ങുകയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഷയും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷസമരവുമായി സമസ്ത രംഗത്ത് ...
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Kerala News, Latest news, Top News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിൻ്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ അടക്കമുള്ളവരും നേരത്തെ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്...
ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ; കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ
Business

ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങൾ; കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, സർവ്വകലാശാല സംഘർഷത്തിൽ പ്രതികരിക്കാതെ ഗവർണ‍ർ

കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിക്കാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല. Tag: Congratulations ...
യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു
Breaking News, Kerala News, Latest news, Top News

യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേരള സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി ഡി സതീശൻ പ്രവർത്തിക്കുന്നു. സതീശനും ഗവർണറും എല്ലാം ചേർന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ. സർവകലാശാല സ്റ്റാറ്റസ് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നത്. രജിസ്ട്രാറേ സസ്പെൻഡ് ചെയ്യാൻ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞ...
നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്
India, Kerala News, Latest news, Top News

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്

നീതി ആയോഗിന്റെ 2023-24ലെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നിരവധി ഘടകങ്ങളിൽ ദേശീയ ശരാശരിയെ മറികടന്നെങ്കിലും, ചില ആശാസ്ത്രീയ പ്രവണതകളാണ് സംസ്ഥാനത്തിന് ഉയർന്ന റാങ്കിന് തടസ്സമായത്. കണക്കിലെടുത്ത 11 സൂചകങ്ങളിൽ അഞ്ചിൽ കേരളം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും, പ്രതിരോധ കുത്തിവയ്‌പ്പ്, വീടുകളിൽ പ്രസവം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികൾ തുടങ്ങിയവയിൽ സംസ്ഥാനത്തിന് കുറവ് പ്രകടനം പുറത്തുവന്നു. ഗുജറാത്താണ് ദേശീയതലത്തിൽ ആദ്യ സ്ഥാനത്ത് (90 പോയിന്റ്). മഹാരാഷ്ട്രയും (84), ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയും (83) കേരളത്തിനുമുമ്പിലാണ്. കേരളത്തിനൊപ്പം കര്‍ണാടകയും നാലാം സ്ഥാനത്താണ്. ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും താഴ്ന്ന സ്‌ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹി (93) ഒന്നാമതും, ചണ്ഡീഗഢ് (89) രണ്ടാമതും എത്തി. 2018 മുതൽ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം ഉന്നത സ്ഥാനം നിലനിർത...