BREAKING NEWS


Blog

Kerala News, Latest news

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും

കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി.കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും, ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു ...
Election, India, Kerala News, Latest news, World

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാം. ബാലറ്റ് പേപ്പർ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം. തുടർന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം. നിലവിൽ പോസ്റ്റൽ വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിംഗ് സംവിധാനം എന്ന നിലയിയുള്ളു. ഇതിന് മാറ്റം വരുത്താൻ 1961-ലെ തെരഞ്ഞെടുപ്പ് നടത്ത...
Election

ഇടത്പക്ഷത്തിന്‍‍റെ കോട്ടയിൽ പ്രചരണത്തിൽ ഏറെ മുന്നിലെത്തി യുഡിഎഫ്, മൂവാറ്റുപുഴ പതിനാലാം വാർഡിലാണ് യുഡിഎഫ് മുന്നേറ്റം, യുവ വനിതാ നേതാവ് ജോയ്സ് മേരി ആന്‍റണിയാണ് യുഡിഎഫ് സ്ഥാനാർത്ഥി…

ജോയിസിന് എല്ലാം അപ്രതീക്ഷിതമാണ്. പക്ഷെ ജോയിസ് നേടിയതെല്ലാം തന്‍റെ നിശ്ചയദ്ർഢ്യവും പരിശ്രമവും കൊണ്ടാണെന്ന് മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ഘട്ടങ്ങളിൽ മത്സരത്തെക്കുറിച്ചൊന്നും ജോയിസ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ മത്സരത്തിൽ ഏറെ മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജോയിസ് മേരി ആന്‍റൺി. ഹൈറേഞ്ചിൽ നിന്ന് അന്തർദേശീയ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദം. പ്രതിസന്ധികളിൽ കൂടുതൽ ശക്തയാകുന്ന പോരാളി. ക്ഷണിക്കാത്ത വിരുന്നക്കാരനെപ്പോലെ തന്റെ ജീവിതത്തിൽ കടന്നുവന്ന തിരിച്ചടികളെ കരളുറപ്പുകൊണ്ട് വെല്ലുവിളിച്ച കർമ്മയോഗി. ആ പെൺപുലി ദേശീയ, അന്തർദേശീയ തലങ്ങളിലെ അനുഭവസമ്പത്തുമായാണ് യുഡിഎഫിനായി കളത്തിലിറങ്ങിയത്, അത് തന്നെയാണ് എതിരാളികളുടെ മുട്ടിടിപ്പിക്കുന്നതും. https://www.youtube.com/watch?v=ZAhhdVdcK6k&t=1s കാലങ്ങളായി സിപിഎമ്മിനായി പ്രവർത്തിച്ച വത്സ പൌലോ...
India, Kerala News, Latest news

സിനിമയെ പോലും വെല്ലുന്ന കള്ളന്മാരെ പിടികൂടുന്ന സാഹസിക രംഗങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കള്ളന്മാരെ പിടികൂടുന്ന ചെന്നെയിൽ നിന്നുള്ള പോലീസ് ഓഫീസറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത്. സിനിമയെ പോലും വെല്ലുന്ന രംഗങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. https://twitter.com/copmahesh1994/status/1332386843636076544 സബ് ഇൻസ്‌പെക്ടർ ആന്റിലിൻ രമേശ്‌ ആണ് സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങുന്നത്.മോഷ്ടാക്കളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പോലീസ്ക്കാരന്റെ സിസി ടിവി ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. സിറ്റി പോലീസ് കമ്മീഷണർ മഹേഷ്‌ കുമാർ അഗർവാൾ ആണ് വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. ...
Business

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 482 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 1,37,621 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 42,282 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി. 4,35,603 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മര...
Entertainment, Entertainment News, Latest news

‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ചിത്രം ‘കുരുതി’യുമായി പൃഥ്വിരാജ്

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി എത്തുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.  ‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ്,മാമുക്കോയ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. https://www.facebook.com/PrithvirajSukumaran/posts/3497574000297639 ...
Health, Thiruvananthapuram

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ല

കേന്ദ്രമന്ത്രി വി മുരളീധരന്  ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്ത് മംഗലപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക  ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം. ...
Latest news, World

‘ലൈംഗികമായി ചൂഷണം ചെയ്ത,ലൈംഗിക കുറ്റവാളിയായ വ്യക്തി’; മറഡോണയ്ക്ക് എതിരെ പ്രതിഷേധവുമായി വനിതാതാരം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മൗനമാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്. പിന്നീട് ഡപെന നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, ''ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത, ജീവിതത്തിൽ ഒരു മര്യാദയും പുലര്‍ത്താത്ത ഒരു വ്യക്തിക്ക് വേണ്ടി ആദരവ് നല്‍താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല''എന്ന്‍ ഡപെന കൂട...
Election, India

ജമ്മു കശ്മീരില്‍ ജില്ലാ വികസന സമിതികളിലേക്കുള്ള പോളിംഗ് പുരോഗമിക്കുന്നു

ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതികള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാ ഘട്ടം പുരോഗമിക്കുന്നു . 43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 321 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പ്രതിപക്ഷ സഖ്യമായ ഗുപ്കര്‍, അപ്നി പാര്‍ട്ടി, ബിജെപി എന്നിവര്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പിഡിപി നേതാവ് മൊഹബൂബ മുഫ്തി രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 51.75 ശതമാനം പോളിംഗ് ഇതുവരെ രേഖപ്പെടുത്...
Education

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ...