BREAKING NEWS


Blog

Kozhikode

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയ സർക്കാർ: കെ കെ ശൈലജ

  സാധാരണക്കാരുടെ ജീവിതത്തെ സ്‌പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിജയകരമായി നടപ്പാക്കാനായി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്ന്‌  മന്ത്രി കെ കെ ശൈലജ. കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 35 തരം പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. കോവിഡ്‌ ചികിത്സ 100 ശതമാനവും സൗജന്യമാക്കി. സാധാരണക്കാരൻ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ ഉയർന്ന നിലവാരത്തിലാക്കി. അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കി. സ്‌കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്‌. അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ കാര്യമായ ഫണ്ട്‌ ലഭിക്കാത്തത്‌ വികസനത്തിന്‌ വിഘാതം സൃഷ്ടിക്കുന്നുണ്ട്‌. എന്നിട്ടും സംസ്ഥാനത്ത്‌ വൻ വികസനം യാഥാർഥ്യമാക്കാനായത്‌ കിഫ്‌ബി ഫണ്ടുകൊ...
Idukki

ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത് കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴ...
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
India

ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ധീരന്മാരായ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം മനുഷ്യരക്ഷ നിര്‍വ്വഹിക്കുന്നലും മുന്‍പന്തിയിലാണ് സൈനികരെന്നും പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. ഒപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ധീരസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാവികസേനാ ദിന ആശ...
India

മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന

വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണം ഡബ്ല്യു.എച്ച്‌.ഒ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. വായുസഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധ ഉണ്ടാക്കാനും സാധിക്കും. അതിനാല്‍ മുറികളിലും മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ജിംനേഷ്യങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടആവശ്യമി...
Kozhikode

അന്താരാഷ്ട്ര വിപണയില്‍ കാല്‍ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി ബഷീര്‍ മകന്‍ മുഹമ്മദ് റഷീബിനെ സംസ്ഥാന എക്സൈസ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വാഡ് കോഴിക്കോട് വച്ച്‌ പിടികൂടിയത് കോഴിക്കോട്‌: റെയില്‍വേ സ്റ്റേഷന്റെ സമീപത്തു നിന്ന് ചരസുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് പളളിയാരക്കണ്ടി സ്വദേശി ബഷീറിന്റെ മകന്‍ മുഹമ്മദ് റഷീബിനൊണ് വെളളിയാഴ്‌ച പുലര്‍ച്ചെ പിടികൂടിയത്. ബ്ലൂടൂത്ത് സ്‌പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവാവിനെ പിടികൂടിയത്. എക്‌സൈസ് കമ്മീഷ്ണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയ്യാളെ സാ...
World

ചൈന ലോകത്തിനാകെ ഭീഷണി: അമേരിക്കൻ നാഷണല്‍ ഇന്റലിജന്‍സ് മേധാവി

ചൈന രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണി വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ചൈന ഭീഷണിയാണെന്ന് അമേരിക്കയുടെ രഹസ്യാ ന്വേഷണ വിഭാഗം തലവന്‍. ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിനാകെ ഭീഷണിയായിട്ടുള്ള രാജ്യമായി ചൈന മാറിയിരിക്കുന്നുവെന്നാണ് ഉറപ്പിച്ചുപറയുന്നത്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ റാറ്റ്ക്ലിഫാണ് ചൈനയ്‌ക്കെതിരെ ശക്തമായ പരാമര്‍ശം നടത്തിയത്. പ്രമുഖ അമേരിക്കന്‍ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'അമേരിക്കന്‍ ജനതയോട് ഈ സന്നിഗ്ധഘട്ടത്തില്‍ തനിക്ക് തുറന്നുപറയാനുള്ള ഒരേയൊരു കാര്യം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെയാകമാനം ഭീഷണിയിലാഴ്ത്തിയിരിക്കുന്നത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെന്ന രാജ്യമാണ്.' റാറ്റ്ക്ലിഫ് ലേഖനത്തില്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്നു.ഇനി ചൈനയോടുള്ള സാംസ്‌കാരിക നയം എന്നത് അപ്പാടെ മാറ്റി ചൈനയെന്ന ഭീഷണിയെ നേരിടു...
Entertainment News

അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം ???

മിഥുന്‍ മാനുവലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍.തുടക്കമാണ് ഒടുക്കം ഒടുക്കമാണ് തുടക്കം എന്ന് താരം മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവന്‍ തോമസിനും നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ഉണ്ണിമായ, രമ്യ നമ്ബീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവ...
Cricket, Sports

ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് ,സഞ്ജു കളിക്കുമോ? കാന്‍ബറ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാവും. .ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന് ഉച്ചക്ക് 1.40ന് മാനുക ഓവലിലാണ് മത്സരം. ഏകദിന പരമ്ബര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്ബര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തില്‍ വിജയിച്ചതിന്‍്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും ടോപ്പ് ഓര്‍ഡറില്‍ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഞ്ചാം നമ്ബരില്‍ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടല്‍ നിര്‍ണയിക്കപ്പെടുക. ലോവര്‍ ഓര്‍ഡറില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളി...
Kerala News

തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിച്ചേക്കും

താഴ്ന്ന ക്ലാസുകളിലെ പഠനം ഓണ്‍ലൈനായി തന്നെ തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. മറ്റു താഴ്ന്ന ക്ലാസ്സുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 10, 12 ക്ലാസ്സുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുള്ള സംശയം തീര്‍ക്കാനും ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗിക്കാം. പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കും അനുമതി നല്‍കും. ഈ അധ്യയനവര്‍ഷം താഴ്ന്ന ക്ലാസുകള്‍ തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാകുന്നത്. എട്ടാം ക്ലാസ് വരെയാണ് നിലവില്‍ എല്ലാവര്‍ക്കും ജയം. ഇത്‌ ഒമ്പതാം ക്ലാസ് വരെയാക...