BREAKING NEWS


Blog

Election, Kerala News

പുതിയ ഭരണസമിതി ഡിസംബർ 21 ന്

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21 ന് അധികാരമേൽക്കണം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപന...
Cricket, Latest news, Sports

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

അയർലൻഡ് ടെസ്റ്റ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു ബാറ്റിംഗ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആണ് ആദ്യ മല്‍സരം ആരംഭിക്കുക. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് ജയിച്ചപ്പോള്‍ ടി20 പരമ്പര ഇന്ത്യ 2-1ന് വിജയിച്ചു. ടെസ്റ്റ് പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്. രാത്രി പകല്‍ മത്സരമാണ് ആദ്യ ടെസ്റ്റ് മത്സരം പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ബേണ്‍സും, മാത്യു വെയിടും ആണ് ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍. . ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് രാഹുലും ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടം നേടിയിട്ടില്ല. പന്തിന് പകരം സാഹ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടിം പെയ്ന്‍ നയിക്കുന്ന ഓസീസ് ടീമിന്‍റെ കരുത്ത് സ്റ്റീവ് സ്മിത്തും മാര്‍ണസ് ലബുഷെയ്നുമാണ് . ഇന്ത്യന്‍ ടീമ...
Kozhikode

‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍

കോഴിക്കോട്‌: കൊടുവള്ളി നഗരസഭ 15-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കാരാട്ടു ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍. സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാ വിവാദം ഈ തെരഞ്ഞെടുപ്പ്‌ കാലത്തും സജീവ ചര്‍ച്ചയായിരുന്നു. വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ കയറിനിന്ന്‌ ഫൈസല്‍ വിജയ ജാഥ നടത്തി. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്ബത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്...
Election

തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫ് അല്ല ഇവരാണ്..!

സോഷ്യൽ മീഡിയയിൽ 24 ന്യൂസും അവതാരകരും വൈറൽ കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടി.കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണ് . സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് ഇത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇവ എന്നാൽ ഇന്നത്തെ താരം വിജയിച്ച സ്ഥാനാർത്ഥികളോ മുന്നണികളോ മുഖ്യമന്ത്രിയോ അല്ല മലയാളത്തിലെ മുൻനിര വാർത്ത ചാനൽ ആയി വളർന്നുകൊണ്ടിരിക്കുന്ന 24 ന്യൂസും അതിന്റെ സൃഷ്ടാവ് ശ്രീകണ്ഠൻ നായരും ഒപ്പം അവതാരകരായി കൂടുണ്ടായിരുന്ന അരുണും വിജയകുമാറും ആയിരുന്നു. തെരഞ്ഞെടുപ്പ് ചൂടിൽ അവതരണം കത്തികയറിയപ്പോൾ 24 ന്യൂസ് ട്രോളുകളിൽ നിറഞ്ഞു...
Thiruvananthapuram

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണം

ഇടുതപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തിയ ബിജെപിയും, യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ നുണപ്രചരണങ്ങളെ അതിജീവിച്ചാണ് ഇടതു ജനാധിപത്യമുന്നണി ഈ വിജയം നേടിയതെന്നും എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോടൊപ്പം നിന്നു നടത്തിയ പ്രവര്‍ത്തനങ്ങളോടുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. അതിന് പോറലേല്‍പ്പിക്കാന്‍ ചോരതന്നെ കൊതുകിന് കൗതുകം എന്നമട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ശ്രമങ്ങളെയും ജനങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് കൈവരിച്ച വിജയത്തെ വിലകുറച്ചുകാണാനും അപവാദ പ്രചാരണം തുടരാനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇരുന്നൂറ് സീറ്റുകളിലെങ്കിലും ബിജെപിയുടെ നിലമെച്ച...
Election, Kerala News, Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി. കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതു വരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി. തിരുവനന്തപുരം (9), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (11), കോട്ടയം (9), ഇടുക്കി (1), കാസര്‍ഗോഡ് (7), കണ്ണൂര്‍ (9), കോഴിക്കോട് (3), മലപ്പുറം (4), പാലക്കാട് (5), തൃശൂര്‍ (4), എറണാകുളം (4) സീറ്റുകളാണ് ഉച്ചയ്ക്ക് 12 വരെ നേടിയത്. ...
Election, Kerala News, Latest news

ജനങ്ങള്‍ക്കൊപ്പം പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥിയായി കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാർഡിൽ ആണ് രേഷ്മ മത്സരിച്ചത്. നവംബറിൽ ആണ് 21 വയസ് രേഷ്മയ്ക്ക് തികഞ്ഞത്. കൈയിൽ ഒരു ഡയറിയുമായാണ് രേഷ്മ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാൻ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ കുറിച്ചു കൊണ്ടാണ് സ്ഥാനാർഥി മുന്നോട്ട് പോയത്. കുടുംബം കോൺഗ്രസ്‌ അനുകൂലിക്കുന്നവർ ആണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് രേഷ്മ ഇടത് പക്ഷത്തിലേക്ക് വന്നത്. ...
Election, Kerala News, Latest news

സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ ആണ് ഫൈസൽ വിജയിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു ഫൈസൽ.
Election, Kerala News, Latest news

മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. കോഴിക്കോട് അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ്‌.തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ്‌ രമേശ്‌ ചെന്നിത്തലയുടേത്. എൽജെഡി സ്ഥാനാർഥിയാണ് അഴിയൂരിൽ പതിനൊന്നാം വാർഡിൽ ജയിച്ചത്. ...
Election, Kerala News, Latest news

ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി

ചരിത്രത്തിൽ ആദ്യമായി പാലാ മുനിസിപാലിറ്റിയിൽ ഇടത് മുന്നണിയ്ക്ക് മിന്നുന്ന ജയം. ജോസ് കെ മാണിയുടെ ഇടത് പക്ഷത്തിലേക്ക് ഉള്ള മാറ്റത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആണ് പാലായിൽ ചെങ്കോടി പാറിയത്. 14 വാർഡിൽ എൽഡിഎഫും, 8 വാർഡുകളിൽ യുഡിഎഫുമാണ് ജയിച്ചത്. പാലാ തിരഞ്ഞെടുപ്പ് എല്ലാവരും നോക്കി കാണുന്ന ഒന്നായിരുന്നു. യുഡിഎഫിന്റെ ആധിപത്യം ഉറച്ചുണ്ടായിരുന്ന സീറ്റുകൾ ആണ് ചെങ്കോടി പിടിച്ചു എടുത്തത്. ...