BREAKING NEWS


Blog

Kerala News

കുടുംബശ്രീ ഓണച്ചന്തകളിൽ നിന്നും 23 കോടി രൂപയുടെ വിറ്റുവരവ് Kudumbashree Onam Markets

Kudumbashree Onam Markets ഓണ വിപണിയിൽ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സിഡിഎസ്തല ഓണച്ചന്തകൾ, 17 ജില്ലാതല ഓണച്ചന്തകൾ എന്നിവ ഉൾപ്പെടെ ആകെ 1087 ഓണച്ചന്തകൾ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാൾ നാലു കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. https://www.youtube.com/watch?v=YRZQQpA_0Ko കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളിൽ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകർ നേടിയത്. 103 ഓണച്ചന്തകളിൽ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ല രണ്ടാമതും 81 ഓണച്ചന്തകളിൽ നിന്നും 2.55 കോടി രൂപ നേടി കണ്ണൂർ ജില്ല മൂന്നാമതും എത്തി....
Kerala News

ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം Supplyco Onam

Supplyco Onam ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടിയോളം രൂപയുടെ കച്ചവടം. ഓഗസ്റ്റ് 18 മുതൽ 28 വരെ ജില്ലാ ഫെയറുകളിലൂടെ 6.28 കോടിയുടെയും മറ്റ് സപ്ലൈകോ ഓണം ഫെയറുകളിലൂടെ 112.44 കോടിയുടെയും വില്പനയാണ് നടന്നത്. 55.26 കോടി രൂപയുടെ സബ്സിഡി സാധനങ്ങൾ ഈ കാലയളവിൽ വിറ്റുപോയി. https://www.youtube.com/watch?v=ndgnG_GwCUM&t=8s 2022ലെ ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്പന 2.57കോടി രൂപയായിരുന്നു. ഈ വർഷം വിൽപന 6. 28 കോടി രൂപയായി വർദ്ധിച്ചു.ഓഗസ്റ്റ് 26നാണ് ഓണം ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് -14.25 കോടി രൂപ. ഓഗസ്റ്റ് 21 മുതൽ 26 വരെ പ്രതിദിനം 12 കോടിയിൽ അധികമായിരുന്നു വിൽപ്പന. https://www.youtube.com/watch?v=S2Hde4vxWs0&t=6s ജില്ലാ ഫെയറുകളിൽ ആകെ നടന്ന 6.28 കോടിയുടെ വില്പനയിൽ 1.97 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 4.32കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമാണ് ഉ...
India

ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി Delhi High Court

Delhi High Court കുടുംബത്തിന്റെ എതിർപ്പ്‌ തള്ളി പ്രായപൂർത്തിയായ ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി. പങ്കാളികളിൽ ഒരാളെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്‌ സമർപ്പിക്കപ്പെട്ട ഹേബിയസ്‌ കോർപസ്‌ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ് , നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്‌. ഇരുവർക്കും പ്രായപൂർത്തിയായതാണെന്നും ഒരുമിച്ച്‌ താമസിക്കാൻ ആഗ്രഹിച്ചാൽ തടയാനാകില്ലന്നും കോടതി വ്യക്തമാക്കി. https://www.youtube.com/watch?v=LiJPEV8EN2E&t=7s തടവിലാക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക്‌ കൗൺസലിങ്‌ നൽകാൻ കോടതി ആഗസ്‌റ്റ്‌ 22ന്‌ ഉത്തരവിട്ടിരുന്നു. എന്നാൽ മകളുടെ സ്വവർഗാനുരാഗം ഉൾക്കൊള്ളാനാകുന്നില്ലന്ന്‌ കുടുംബം പറഞ്ഞുവെങ്കിലും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ സമൂഹത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടിക്കുണ്ടെന്ന്‌ കോടതി വ്യക്തമാക്കി. ബന്ധ...
India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ഉടൻ നടക്കില്ല ; മോദി സർക്കാരിന്റെ നീക്കം അപ്രായോഗികമെന്ന്‌ വിലയിരുത്തൽ One Nation One Election

One Nation One Election ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന സംഘപരിവാർ അജൻഡയുമായി മുന്നോട്ടുപോകാനുള്ള മോദി സർക്കാരിന്റെ നീക്കം അപ്രായോഗികമെന്ന്‌ വിലയിരുത്തൽ. വികസനപ്രവർത്തനങ്ങൾക്ക്‌ തടസ്സമുണ്ടാകാതിരിക്കൽ, ചെലവുചുരുക്കൽ തുടങ്ങിയ ന്യായങ്ങളാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്തുന്നതിനായി ഇവർ മുന്നോട്ടുവയ്‌ക്കുന്നത്‌. https://www.youtube.com/watch?v=YRZQQpA_0Ko ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം നടപ്പാക്കണമെങ്കിൽ അഞ്ച്‌ ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്‌. ലോക്‌സഭയുടെ കാലാവധി അഞ്ചുവർഷത്തിനപ്പുറത്തേക്ക്‌ പോകരുത്‌, എന്നാൽ, അതിനുമുമ്പായി പിരിച്ചുവിടാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 83 (2)ലാണ്‌ ആദ്യം മാറ്റംവേണ്ടത്‌. സമാനമായി 82 (2), 172 (1), 174 (2) (ബി), 356 എന്നീ അനുച്ഛേദങ്ങളിലും ഭേദഗതി ആവശ്യമാണ്‌. ഇരുസഭയിലും മൂന്നിൽരണ്ട്‌ ഭൂരിപക്ഷം ഭരണഘടനാ ...
Thiruvananthapuram

വിഴിഞ്ഞം തുറമുഖത്ത്‌ 30ന്‌ കപ്പൽ ; രണ്ടും മൂന്നും ഘട്ടം നിർമാണത്തിന്‌ അനുമതി തേടി Vizhinjam port

Vizhinjam port വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ 28 ദിവസത്തിനകം കപ്പൽ എത്തും. മൂന്ന്‌ ക്രെയിനുമായി ചൈനയിലെ ഷാങ്‌ഹായ്‌ തുറമുഖത്തുനിന്ന്‌ വ്യാഴാഴ്‌ചയാണ്‌ കപ്പൽ പുറപ്പെട്ടത്‌. ഗുജറാത്തുവഴി 30നു വിഴിഞ്ഞം തീരത്ത്‌ എത്തും. ഷിപ്പ്‌ ടു ഷോർ ക്രെയിനും രണ്ട്‌ യാർഡ്‌ ക്രെയിനുമാണ്‌ എത്തിക്കുക. കപ്പലിൽനിന്ന്‌ കരയിലേക്ക്‌ ചരക്ക്‌ നീക്കുന്നതിനാണ്‌ ഷിപ്പ്‌ ടു ഷോർ ക്രെയിൻ. യാർഡിൽനിന്ന്‌ ഗുഡ്‌സ്‌ ട്രെയിനിലേക്കും ലോറികളിലേക്കും മറ്റും ചരക്ക്‌ നീക്കുന്നതിനുള്ളതാണ്‌ യാർഡ്‌ ക്രെയിനുകൾ. ഈ കപ്പൽ തീരമണഞ്ഞാൽ കൂടുതൽ ക്രെയിനുകളുമായി ആറു കപ്പൽകൂടി എത്തിച്ചേരും. ഏഴ്‌ വലിയ ക്രെയിനും 25 ചെറു ക്രെയിനുമാണ്‌ ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന്‌ കൊണ്ടുവരുന്നത്‌. https://www.youtube.com/watch?v=n3PtSI8i3nU ആശങ്കകളും പ്രതിസന്ധികളും തരണംചെയ്‌ത്‌ മദർ കപ്പൽ എത്തിക്കാൻ കഴിയുന്നത്‌ വിഴിഞ്ഞത്തിന്‌ നേട്ടമാകും. ഒക്‌ടോബർ അവസ...
India

’21കാരിയെ നഗ്നയാക്കി മര്‍ദിച്ച്‌ റോഡിലൂടെ നടത്തി attack

attack രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും റോഡിലൂടെ നടത്തുകയും ചെയ്തതായി പരാതി. പ്രതാപ്ഗഢ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 21 കാരിയായ യുവതിയെ ഭര്‍ത്താവ് നഗ്നയാക്കി വീടിന് പുറത്തെ വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. യുവതി സഹായം ആവശ്യപ്പെട്ട് അലറുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. https://www.youtube.com/watch?v=DIuYIrqg8k4 യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പ്രതിയുടെ ക്രൂരതയെന്ന് പൊലീസ് പറയുന്നു. വിവാഹിതയായിട്ടും മറ്റൊരു പുരുഷനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയെ ഭര്‍തൃവീട്ടുകാര്‍ തട്ടിക്കൊണ്ടുവന്ന് ഗ്രാമത്തില്‍ എത്തിച്ച്‌ മര്‍ദിക്കുകയും നഗ്‌നയാക്കി പരേഡ് നടത്തുകയും ചെയ്യുകയായിരുന്നെന്ന് രാജസ്ഥാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറയുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെ...
Breaking News

ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1

Aditya-L1 സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 11.50ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്. https://www.youtube.com/watch?v=n3PtSI8i3nU സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. വിക്ഷേപണത്തോടനുബന്ധിച്ച്‌ ഇസ്റോ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ...
India

പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുകആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌ ; ലക്ഷ്യസ്ഥാനത്ത്‌ എത്തുക ഡിസംബറിലോ ജനുവരിയിലോ isro

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ ശ്രേണിയിലുള്ള പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുക. isro https://www.youtube.com/watch?v=YRZQQpA_0Ko ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക്‌ ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട്‌ പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക്‌ പേടകത്തെ തൊടുത്തു വിടും. ദീർഘ യാത്രയ്‌ക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും. https://www.youtube.com/watch?v=PTHXHXUWK9I ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ്‌ ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്‌. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ...
India

ആദിത്യ എല്‍-1: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ന് വിക്ഷേപിക്കും, ഉറ്റുനോക്കി ലോകം Aditya-L1

Aditya-L1 രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി-57 റോക്കറ്റ് ഇന്ന് രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക. https://www.youtube.com/watch?v=DIuYIrqg8k4 ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചു. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്‌എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്‌എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്...
Kerala News

നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാ‍ർ സ്വീകരിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ Minister Kerala

Minister Kerala നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാ‍ർ സ്വീകരിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. 2018-19 മുതൽ 2023 വരെ കേന്ദ്രത്തിൽ നിന്ന് കുടിശ്ശികയായി 637.6 കോടി രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=DIuYIrqg8k4 മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നെല്ല് സംഭരിച്ചാൽ കർഷകന് നേരത്തെ പരമാവധി പണം എത്തിക്കുന്നത് അടക്കമുള്ള നിരവധി ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. നെല്ല് സംഭരിച്ച് പണം പൂര്‍‍ണമായും നൽകുന്നതിന് വിവിധ നടപടിക്രമങ്ങൾ ഉണ്ടെന്നും മന്ത്രി വാ‍ർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. https://www.youtube.com/watch?v=S2Hde4vxWs0&t=6s ...