BREAKING NEWS


Blog

India

മൂന്നാം ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ ; കുതിപ്പ് തുടര്‍ന്ന് ആദിത്യ Aditya-L1

Aditya-L1 സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചു. ഭൂമിക്കും സൂര്യനുമിടയിലെ ഒന്നാം ലെഗ്രാഞ്ച് ഒന്ന് എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥ മാറ്റം നടത്തണം. https://www.youtube.com/watch?v=fgF04dOuT20 അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും. ഒന്നാം ലെഗ്രാഞ്ച് പോയിന്റിലെത്താന്‍ വേണ്ടത് 125 ദിവസമാണ്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ...
Ernakulam

ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും Aluva Case

Aluva Case മോഷ്ടിച്ച മൊബൈലുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതൽ പരാതികളെത്തിയത്. പെരുമ്പാവൂർ പരിസരത്ത് രണ്ട് വീടുകളിൽ നിന്ന് ക്രിസ്റ്റൽ രാജ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പിൽ സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് രാത്രി മൊബൈൽ ഫോണുകൾ കവർന്നു എന്ന പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. രാത്രി ഒന്നരയോടെയാണ് സംഭവം. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 പ്രദീപിന്റെ മകൾ ആതിര, ആതിരയുടെ ഭർത്താവ് ഉണ്ണി എന്നിവരുടെ മൊബൈൽ ഫോണുകളാണ് കവർന്നത്. ജനൽ പാളികൾ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ നഷ...
World

ജി 20 ഉച്ചകോടിയിൽ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി PM Modi G20

PM Modi G20 ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നു. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണിത്. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുകയാണെന്നും സുസ്ഥിരമായ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് പറഞ്ഞു. ഇടനാഴിയുടെ വിജയത്...
World

മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 2000 കടന്നു. 2037 പേർക്ക് ജീവൻ നഷ്ടപ്പെട്ടെതായി മൊറോക്കോയിലെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു Earthquake in Morocco

Earthquake in Morocco ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. ചരിത്ര ന​ഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രം​ഗത്തുണ്ട്. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടു...
Thiruvananthapuram

യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് Young director Nayana Suryan

തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോര്‍ഡ് ഉണ്ടാക്കി. മൃതദേഹം കിടന്ന മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മുറിയിൽ ഇൻസുലിൻ ഉണ്ടായിരന്നു, ആഹാരം കഴിച്ചിട്ടുണ്ടായിരുന്നില്ല, കഴുതതിലും വയറ്റിലും ഉണ്ടായിരുന്ന മുറിവുകൾ മരണകാരണവും അല്ലെന്നാണ് വിലയിരുത്തൽ. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 മയോ കാർഡിൽ ഇൻഫ്രാക്ഷനാണ് കാരണമെന്നാണ് വിലയിരുത്തൽ ആബോധാവസ്ഥയിലേക്കാവുകയും സാവധാനം മരണത്തിലേക്ക് പോവുകയും ചെയ്തിട്ടുണ്ടാകും. അമിതമായി ഇൻസുലൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഒരു നിഗമനം. സൈക്കാട്രിക് മരു...
Politics

ആഭ്യന്തരവകുപ്പ് നാഥനില്ല കളരി,സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല Ramesh Chennithala

Ramesh Chennithala സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആലുവയിൽ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി.സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം.ഇക്കാര്യം എസ്പി യോട് സംസാരിക്കും .കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാൻ കഴിയില്ല. അവർ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര...
Kerala News

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ . കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. https://www.youtub...
Latest news

സോളാര്‍ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ Solar Case

Solar Case സോളാര്‍ പീഡന കേസില്‍ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. കെ.ബി ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ക്ലിഫ്ഹൗസില്‍വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. https://www.youtube.com/watch?v=fgF04dOuT20 തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ...
India

ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്‍റെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു Rupee to the Dinar

Rupee to the Dinar കു​വൈ​ത്തി​ലെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു ദീ​നാ​റി​ന് 269.25 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ല്‍കി​യ​ത്. ഈ ​മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​രു ദീ​നാ​റി​ന് 270 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു. https://www.youtube.com/watch?v=fgF04dOuT20 ഡോ​ള​ര്‍ ശ​ക്ത​മാ​കു​ന്ന​തും എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തും വി​വി​ധ കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ട് ഇ​ന്ത്യ​യി​ല്‍നി​ന്ന് പ​ണം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തു​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യേ​ക്കാ​ള്‍ 4.6 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് കു​വൈ​ത്ത് ദീ​sനാ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര ക​റ​ന്‍സി പോ​ര്‍ട്ട​ലാ​യ എ​ക്‌​സ്.​ഇ വെ​ബ്സൈ​റ്റി​ല്‍ വി​നി​മ​യ നി​ര​ക്ക് 270 രൂ​പ​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ...
Kerala News

ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച Kerala State Electricity Board

Image for representation only. Photo: Shutterstock Kerala State Electricity Board സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല. https://www.youtube.com/watch?v=fgF04dOuT20 ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി, ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേവന്നത്. അത്കഴിഞ്ഞദിവസം നീക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നാലുവര്‍ഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയ...