BREAKING NEWS


Blog

Thrissur

ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടർ വി ആര്‍ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി Kabali comes to road again

Kabali comes to road again കൊമ്പൻ വഴിയില്‍ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉള്‍പ്പടെ മുക്കാല്‍ മണിക്കൂറോളം റോഡില്‍ കുടുങ്ങി. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതിനിടെ കളക്ടര്‍ വിവരം ഡിഎഫ്‌ഒയെ അറിയിച്ചതിനെതുടര്‍ന്ന് രണ്ട് ജീപ്പുകളില്‍ വനപാലകര്‍ എത്തിയതോടെയാണ് ആന റോഡില്‍നിന്ന് വനത്തിലേക്ക് മാറിയത്. https://www.youtube.com/watch?v=fgF04dOuT20 മലപ്പുറം കളക്‌ട്രേറ്റില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കൊപ്പം കളക്ടര്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയല്‍ അദാലത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അവധിദിനത്തില്‍ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്. https://www.youtube.com/watch?v=YRZQQpA_0Ko&t=78s ...
Kottayam

മാധ്യമ പ്രവർത്തകക്കെതിരെ സൈബർആക്രമണം:മുഖ്യമന്ത്രിക്കു പോലിസിനുംപരാതി നൽകി Cyber Attack

Cyber Attack T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. https://www.youtube.com/watch?v=fgF04dOuT20 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്. https://www.youtube.com/watch?v=WEMTi0Zw4P4&t=13s ...
India

ജി 20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലില്‍ G20 Summit 2023

G20 Summit 2023 അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. ജി20യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി. ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുള്‍പ്പടെ എല്ലാ ലോകനേതാക്കളും ചേര്‍ന്ന് മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച്‌ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 സ്ത്രീ ശാക്തീകരണത്തിനും ഡി...
Malappuram

സിനിമ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ നിന്നെടുക്കാൻ തിയേറ്റര്‍ ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Cinemas

Cinemas സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ തിരിച്ചയച്ച സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവ്. തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുബോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. https://www.youtube.com/watch?v=YRZQQpA_0Ko&t=69s മഞ്ചേരി കരുവബ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച്‌ മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നും ടിക്കറ്റ് വാങ്ങ...
Kerala News

യുഡിഎഫ് ഏകോപനസമിതി യോഗം 13ന് UDF

UDF പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 അഴിമതിക്കും സ്വജനപക്ഷപാതത്തിനും പോലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സിവിൽ സപ...
Ernakulam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി Karuvannur bank scam

Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20 ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈ...
Kerala News

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA

Niyamasabha Case against LDF UDF MLA നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുൻ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും. എം എ വാഹിദ്, ശിവദാസൻ നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്. https://www.youtube.com/watch?v=YRZQQpA_0Ko&t=61s ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ...
Kerala News

തിരുവമ്ബാടി ദേവസ്വത്തിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി SOUTH INDIAN Bank 

SOUTH INDIAN Bank  തിരുവമ്ബാടി ദേവസ്വത്തിന് നല്‍കിയ 35 കോടി വായ്‌പയുടെ തിരിച്ചടവ് ദീര്‍ഘനാളായി മുടങ്ങിയതിനെ തുടര്‍ന്ന്, സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ്പക്കു ഈടുനല്‍കിയ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുത്തതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു. ഇത് സംബന്ധിച്ചു ബാങ്ക് ദേവസത്തിനു നോട്ടീസ് നല്കികഴിഞ്ഞതായി മൈഫിൻപോയിന്റ്.കോം മനസ്സിലാക്കുന്നു. https://www.youtube.com/watch?v=fgF04dOuT20 വായ്‌പ്പ നിഷ്ക്രിയ ആസ്തി ആയി മാറിയ പശ്ചാത്തലത്തില്‍, ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ ഒഴിവാക്കാനായി , ദേവസ്വം അധികൃതര്‍ കുറച്ചു നാളുകളായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചര്‍ച്ചയിലായിരുന്നു. പ്രധാനമായും ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം - അതായതു തിരുവമ്ബാടി കണ്‍വെൻഷൻ സെന്ററും, ഏതാനും ഭൂമികളുമാണ് എസ്‌ഐബിക്കു .ഈടു നല്‍കിയിരിക്കുന്നത്. https://www.youtube.com/watc...
Kottayam

’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF

UDF റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മൻ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാൻ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. https://www.youtube.com/watch?v=WEMTi0Zw4P4&t=4s ...
Alappuzha

ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി Medical College Alappuzha

TD Medical College Alappuzha ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://www.youtube.com/watch?v=fgF04dOuT20 ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ 1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീന്‍, എന്‍ഡോ ലേസര്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ ഇഎംജി മെഷീന്‍, ന്യൂറോ സ...