BREAKING NEWS


Author: sanjaynambiar

COVID, India

രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നു; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. 22,065 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 99,06,165 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവില്‍ 3,39,820 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് 354 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു. ഇതുവരെ 94, 22,636 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. ...
India

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തില്‍നിന്ന് വധു പിന്മാറി

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. ബറേലി സ്വദേശിയാണ് വരന്‍. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ...
India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.
India

മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍

ലഖ്​നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്​റ്റ്​ ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു​ യുവതി ഇസ്​ലാം മതം സ്വീകരിച്ചത്​. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്​റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ്​ യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്​റംഗ്​ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ്​ സ്​റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച്‌​ യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ...
Election, Kerala News, Latest news

ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ ആരംഭിക്കും. രാവിലെ എട്ടര മുതൽ ആദ്യ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ ഫലം ഉച്ചയോടെ അറിയാനാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ആകെ സംസ്ഥാനത്ത് ഉള്ളത്. ഏകദേശം രണ്ടേ മുക്കാൽ ലക്ഷം വരുന്ന തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ജനങ്ങൾ ആർക്കൊപ്പം എന്ന് നാളെ അറിയാം. ...
Crime

നായയെ കെട്ടി വലിച്ച സംഭവം: കാര്‍ ഉടമക്ക്​ നോ​ട്ടീ​സ്

കാ​ക്ക​നാ​ട്: തെ​രു​വു​നാ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​തിന്റെ ഭാ​ഗ​മാ​യി കേ​സി​ല്‍ പ്ര​തി​യാ​യ കു​ന്നു​ക​ര ചാ​ലാ​ക്ക സ്വ​ദേ​ശി യൂ​സു​ഫി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. പ​റ​വൂ​ര്‍ ജോ​യ​ന്‍​റ്​ ആ​ര്‍.​ടി.​ഒ ആ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഈ ​ആ​ഴ്ച​ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് നോ​ട്ടീ​സ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഓ​ടു​ന്ന കാ​റിന്റെ പി​റ​കി​ല്‍ നാ​യെ കെ​ട്ടി​യി​ട്ട ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഡ്രൈ​വ​ര്‍​ക്കെ​തി​രെ വ്യാ​പ​ക ജ​ന​വി​കാ​ര​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന...
Business

ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്

ഡല്‍ഹി : ഡല്‍ഹി എയിംസില്‍ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മില്‍ സങ്കർഷം . നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളി മാറ്റിയാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതലാണ് നഴ്‍സുമാര്‍ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട്...
Crime

സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ

ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായിരുന്ന വിജെ ചിത്ര ജീവന്‍ ഒടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ പ്രതിശുദ്ധ വരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. സീരിയ...
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...
Election, Kerala News, Latest news

ഒന്നും,രണ്ടും ഘട്ടത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം

വടക്കൻ കേരളത്തിൽ അവസാന മണിക്കൂറിൽ ആവേശത്തോടെ പോളിംഗ് അവസാനിച്ചപ്പോൾ ഒന്നാം ഘട്ടത്തെയും, രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78ശതമാനം ആണ് പോളിംഗ്. സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്. ആകെ നാല് ജില്ലകളിലെയും പോളിംഗ് 77.11 ആണ്. കാസർഗോഡ് 75.62, കണ്ണൂർ 76.83 കോഴിക്കോട് 77.32 മലപ്പുറം 77.59 ...