BREAKING NEWS


Author: sanjaynambiar

COVID, Kerala News, Latest news

24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചു; കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2734 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോ...
Kerala News, Latest news

കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ സമയക്രമം ഇങ്ങനെ

ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും തിരുവനന്തപുരം: ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക സർവ്വീസുകളും സമയക്രമവും ബാം​ഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ 1.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്2.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്3.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന് ബാം​ഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്ബാം​ഗ്ലൂർ - എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സ...
Kerala News, Latest news

ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും പുനഃരാരംഭിക്കും

ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു ...
Thiruvananthapuram

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ...
Kerala News, Latest news

പോലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും ബുള്‍ബാറും കറുത്ത ഫിലിമുകളും ഇനി പാടില്ല; ഡിജിപി

വാഹനത്തില്‍ ബുള്‍ബാര്‍, ക്രാഷ് ഗാര്‍ഡ് എന്നിവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. തിരുവനന്തപുരം: പൊലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്വകാര്യ വാഹനങ്ങളില്‍നിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ അതെല്ലാം നിലനിര്‍ത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഡിജിപി പറഞ്ഞു. ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പൊലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കര്‍ട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ ഏറെ വിമര്‍ശനം വന്നിരുന്നു. വിന്‍ഡോ കര്‍ട്ടനുകള്‍ക്കും കറുത്ത ഫിലിമുകള്...
Kerala News, Latest news

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര. സൗജന്യ യാത്രയ്ക്ക് അനുമതി നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിവിധ പോയിന്റ് കളിൽ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവിശ്യങ്ങൾക്ക് റെസ്ക്യൂ നടത്തുന്നതിനും സൗജന്യമാണ്. സിഎസ് ആർ എന്ന യൂബർ ടാക്സിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര സൗജന്യമാക്കിയത്. ...
Kerala News, Latest news, Weather

ഇന്ന് മുതൽ അതി തീവ്ര മിന്നലും, ഇടിയും

സംസ്ഥാനത്ത് ഇന്ന് മുതൽ രണ്ട് ദിവസം അതി തീവ്ര മിന്നലും, ഇടിയും ഉണ്ടാകും. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയാണ് അതീവ ജാഗ്രത. ഡിസംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഞ്ജു വാര്യര്‍ക്ക് പിന്നാലെ തകർപ്പൻ ഗാനവുമായി മറ്റൊരു താരം
Entertainment, Entertainment News

മഞ്ജു വാര്യര്‍ക്ക് പിന്നാലെ തകർപ്പൻ ഗാനവുമായി മറ്റൊരു താരം

'ആഹാ' എന്ന ചിത്രത്തിന് വേണ്ടി നടൻ 'അര്‍ജുന്‍ അശോകന്‍റെ'‍ പാടിയ ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. നടൻ ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ അങ്ങനെ സിനിമ പിന്നണി ഗായകനുമായി. ഇന്ദ്രജിത്തിന്‍റെ പിറന്നാൾ ദിനത്തിൽ ആഹായുടെ അണിയറ പ്രവർത്തകരാണ് അർജുൻ പാടിയ കടംകഥയായി എന്ന ഗാനം പുറത്തിറക്കിയത്. പാട്ട് യൂട്യൂബിൽ വന്നു നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് പേരാണ് അർജുന്‍ ന്‍റെ പാട്ട് കേട്ടത്. കേട്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞ ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാണിപ്പോൾ. സയനോരയാണ് അർജുനൊപ്പം ഈ ഗാനത്തിൽ പാടിയിരിക്കുന്നത്. നവാഗതനായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാളം ചിത്രം ആണ് 'ആഹാ'. വടം വലി മത്സരത്തെ ആസ്പദമാക്കിയാണ് ആഹായുടെ കഥ എന്നാണ് സോങ്ങിന്‍റെ ഭാഗങ്ങൾ നൽകുന്ന സൂചന. ചിത്രത്തിന്‍റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാഹുൽ ദീപ് ബാലചന്ദ്രൻ ആണ്. സാസ പ്രൊ...
India, Latest news

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി ന്യായീകരിക്കാൻ ആവില്ല എന്ന് ഹൈകോടതി. പരസ്പ്പര സമ്മതത്തോടെ ബന്ധം ഏറെ നാൾ തുടർന്നാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്താൻ ആകില്ല എന്നാണ് ജസ്റ്റിസ് വിഭു ബഖു പറഞ്ഞത്. ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ് കോടതി ഈ വിധി വ്യക്തമാക്കിയത്. വിവാഹം കഴിക്കാം എന്ന് വാക്ദാനം ചെയ്ത് രണ്ട് പേരുടെയും സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ഒരു കാലയളവിൽ തുടർന്ന് പോകുകയാണെങ്കിൽ അതിനെ ബലാത്സംഗം ആയി കണക്കാൻ സാധിക്കില്ല എന്നും നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. ...
Education, Kerala News, Latest news

കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും

പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുന്നവർക്ക് ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. റിവിഷൻ ക്ലാസുകൾക്കും, സംശയങ്ങൾക്കും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ ക്രമീകരണം ഉണ്ടാകും. നിവവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കൊണ്ട് 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടുകാരുടെ സഹായത്തോടെ സ്കൂളിൽ പോകാം. എസ് എസ് എൽസി പരീക്ഷയും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്. കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും, പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും പകുതി വിദ്യാർത്ഥികളെ വെച്ച് ഷിഫ്റ്റ്‌ ആയിരുന്നു ജൂൺ ആദ്യം മുതൽ ആരംഭിക്കും. യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടി അമ്മ, സി രവീന്ദ്രനാഥ്, കെ. ടി ജലീ...