പാലക്കാട്ടെ ഫ്ളക്സ്; സോഷ്യൽ മീഡിയയിൽ പോര്
പിപിഇ കിറ്റ് അണിഞ്ഞ ജീവനക്കാർ സി.എഫ്എൽ.ടി.സി യിൽ കൊടി വീശുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നു
കൊച്ചി: കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗര സഭയിൽ വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം പരാതിയെ തുടർന്ന് പോലീസ് കേസും എടുത്തു.
എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന ...
