72ന്‍റെ ചെറുപ്പം മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു Mamootty
Mamootty നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു.
സിനിമാ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്‍റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയിൽ അരനൂറ്റാണ്ട്.
https://www.youtube.com/watch?v=fgF04dOuT20
നിരവധി കഥാപാത്രങ്ങൾ, വേഷപ്പകർച്ചകൾ, അംഗീകാരങ്ങൾ. എഴുപത്തൊന്ന് വർഷത്തെ ജീവിതത്തിൽ അമ്പത്തൊന്ന് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടെയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി.
https://www.youtube.com/watch?v=zYcJcRGIgck&t=17s
ഇരുപതാം വയസ്സിൽ തുടങ്ങിയ സിനിമാ ജീവിതം 51 ൽ എത്തി നിൽക്കെ മോളിവുഡിൽ മറ്റൊരു ബ...
