BREAKING NEWS


Author: sanjaynambiar

Kerala News

ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ചചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ Chandy Oommen

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു.  https://www.youtube.com/watch?v=fgF04dOuT20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.  ...
Ernakulam

ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ Aluva Case

ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു. മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.മറ്റ് സ്വഭാവ ദൂഷ്യങ്ങള്‍ ഇല്ലാത്ത ആളായിരുന്നു. എന്നാല്‍ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരിക്ക്‌ അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയുടെ അമ്മ വ്യക്തമാക്കി. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. https://www.youtube.com/watch?v=8BTBGbWxiY8&t=24s ”അവൻ 18 വയസുവരെ ജോലിക്കു പോയി കുടുംബം നോക്കിയിരുന്നു. 18 വയസിന് ശേഷമാണ് അവൻ ഇങ്ങനെ മയക്ക് മരുന്നിന് അടിമയായതും കുറ്റകൃത്യങ്ങള്‍ ചെയ്തതും. നാളുകളായി അവൻ ആലുവയില്‍ തന്നെയാണ്. വീട്ടിലേക്ക് അധികം എത്താറില്ല.എന്ത് പറഞ്ഞാലും അനുസരിക്കില്ല...
Entertainment

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ, ട്രെൻഡിങ്ങിൽ ഒന്നാമൻ Kannur Squad Trailer

Kannur Squad Trailer മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ്‌ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴ...
Politics

ചാണ്ടി ഉമ്മൻ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ വോട്ടു ചെയ്യാൻ: പരിഹസിച്ച് ജയരാജൻ mv jayarajan

mv jayarajan പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു. https://www.youtube.com/watch?v=zYcJcRGIgck&t=17s പുതുപ്പള്ളിയിൽ ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നതാൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അവിടെ ജയിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.‘‘മുൻപ് 2016ലും എക്സിറ്റ് പോൾ എൽഡിഎഫിന് എതിരായിരുന്നു. എന്നിട്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. 2021ലെ കാര്യം പറയുകയേ വേണ്ട. അതെല്ലാം പൊളിഞ്ഞല്ലോ. ജനങ്ങളാണ് ജനാധിപത്യത്തിൽ ജനപ്രതിനിധികളെയും സർക്...
Entertainment News

‘ദാറ്റ് നൈറ്റ് ‘ ചിത്രത്തിന്റെ പൂജ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു That Night

That Night എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന പൂജയിൽ, സുബൈദ മെഹമ്മൂദ് ദർവേഷ് , അകലാട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ലാൽ, സലിംകുമാർ,രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ഡോക്ടർ ഗിരീഷ്,സിനിൽ സൈനുദ്ദീൻ,സുധീർ കരമന, ശിവജി ഗുരുവായൂർ, ഇബ്രാഹിംകുട്ടി, സ്പടികം ജോർജ്, പി പി കുഞ്ഞികൃഷ്ണൻ, കോട്ടയം നസിർ, ശ്രീജിത്ത് രവി, നസീർ സംക്രാന്തി, ജൂബിൽ രാജ്, ചാലിപാലാ,അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം,ഷമീർ മാറഞ്ചേരി, ഷുക്കൂർ, ചെന്നക്കോടൻ മുത്തു, മാനസാ രാധാകൃഷ്ണൻ, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹൻ, മനീഷ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവർ അഭിനയിക്കുന്നു. https://www.youtube.com/watch?v=fgF04dOuT20 ഒക്ടോബർ അഞ്ചാം തീയതി വൈക്കം പരിസരപ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം കുമരകം ബാബുരാജ് നിർവഹിച്ചിരിക്കുന്നു. ഡി ഒ പി കനകരാജ്. എഡിറ്റിംഗ് പിസി മോഹനൻ. റഫീഖ് അഹമ്...
Latest news

ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം Aluva Case

Aluva Case ആലുവയിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് പിടിയിലായി. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. https://www.youtube.com/watch?v=zYcJcRGIgck&t=17s മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയു...
Kozhikode

മെഡിക്കൽ കോളജ് കത്രിക കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു Kozhikode Medical College

Kozhikode Medical College കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്. https://www.youtube.com/watch?v=g-qb89tA1-g&t=121s CRPC 41A പ്രകാരം ഉള്ള നോട്ടീസിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി തേടും. രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് ചെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മെഡിക്കൽ കോളജിൽ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതികൾ. https://www.youtube.com/watch?v=zYcJcRGIgck&t=17s ...
Around Us

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി Toddy Kerala

Toddy Kerala സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. https://www.youtube.com/watch?v=g-qb89tA1-g&t=121s ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്. ...
Entertainment

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയു​ഗ’ത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു Mamootty

Mamootty മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭ്രമയു​ഗ'ത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. https://www.youtube.com/watch?v=zYcJcRGIgck&t=17s മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. https://www.youtube.com/watch?v=g-qb89tA1-g&t=121s സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സിന് സാക്ഷിയാകാന്‍ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പു നല്‍കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്...
Kottayam

വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി; പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ Puthupally Election

Puthupally Election പുതുപ്പള്ളിയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. https://www.youtube.com/watch?v=WEMTi0Zw4P4 കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളാണ് എണ്ണുക. https://www.youtube.com/watch?v=zYcJcRGIgck&t=17s കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക...