BREAKING NEWS


Author: sanjaynambiar

Kozhikode, Politics

സിപിഐഎമ്മില്‍ നടപ്പിലാകുന്നത് ഇരട്ട നീതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നും പാര്‍ട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍. അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണമെന്നും മുല്ലപ്പള്ളി. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായി വിറളി പിടിക്കുകയാണ്. പഴയ സിപിഐഎമ്മല്ല ഇപ്പോഴെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ...
India, Kerala News, Latest news

‘ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്’;കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും കൈയ്യില്‍ 1 ലക്ഷത്തിന്‍റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‍റെ ആഡംബര കാറും ഒക്കെ ആയാണ് വന്നത്. പലരും മണിമാളികയില്‍ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട കര്‍ഷകരെ തെറ്റുദ്ധരിപ്പിച്ച്‌ ഇടനിലക്കാര്‍ക്ക് പഴയ പോലെ കര്‍ഷകരെ പറ്റിച്ച്‌ കമ്മീഷന്‍ അടിക്കാന്‍ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്. അതിനാല്‍ രാഷ്ട്രീയമായി അവ...
Kerala News, Kozhikode, Weather

ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പ...
Kerala News, Latest news

ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്;റെയിൽവേയുടെ നടപടിക്കെതിരെ യാത്രക്കാരുടെ കൂട്ടായ്മ

ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മാത്രം തുടരുന്ന റെയിൽവേയുടെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മ.റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകളെ അവതരിപ്പിച്ച് റിസർവേഷൻ ചാർജുകളും ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ ചാർജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്. റിസർവേഷൻ ചാർജുകൾക്ക് പുറമെ മറ്റ് ഫീസുകളുമായി നല്ല ഒരു തുക ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രക്കാർ നൽകേണ്ടി വരുന്നുണ്ട്. ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്. ജോലി ആവശ്യങ്ങൾക്ക് അധികചാർജ്ജ് നൽകി യാത്രചെയ്യാൻ തയ്യാറായാലും IRCTC യിലൂടെ ഒരാൾക്ക് ഒരു മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും ഒരാൾക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ IRCTC...
India, Kerala News, Kozhikode

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം. ...
India, Kerala News, Latest news

മലബാർ, മാവേലി സ്പെഷ്യല്‍ ട്രെയിന്‍;റിസര്‍വേഷന്‍ ഇന്ന്‍ മുതല്‍

മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും. മംഗളൂരു– തിരുവനന്തപുരം മലബാർ എക്സ്പ്രസ്, മധുര– പുനലൂർ എക്സ്പ്രസ്, മംഗളൂരു– തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയുടെ സ്പെഷൽ സർവീസുകളിലേക്കുള്ള റിസർവേഷൻ ഇന്നു രാവിലെ 8ന് ആരംഭിക്കും. കൺഫേം റിസർവേഷൻ ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും സ്റ്റേഷനിലും ട്രെയിനിലും പ്രവേശനം. മുൻകൂട്ടി റിസർവ് ചെയ്യാതെ യാത്ര അനുവദിക്കില്ല.സ്പെഷൽ ട്രെയിനായതിനാൽ അംഗപരിമിതർക്കുള്ള യാത്രാ ഇളവ് മാത്രമാണുള്ളത്. മറ്റു യാത്രാപാസുകൾ അനുവദിക്കില്ല. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുന...
Kerala News, Latest news, Palakkad

പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റു മരിച്ച നിലയിൽ

പാലക്കാട് ∙പട്ടഞ്ചേരിയിൽ യുവാവിനെ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽച്ചള്ളയിൽ രാജന്‍റെ ഏക മകൻ അജിത്ത് (31) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. ജീവനൊടുക്കിയതാണെന്നാണു പൊലീസ് നിഗമനം. പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് സിപിഎം സ്ഥാനാർഥി വി. കല്യാണിക്കുട്ടിയാണ് അമ്മ. തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു വീട്ടിൽ തിരികെയെത്തിയപ്പോഴാണ് കല്യാണിക്കുട്ടിയും, രാജനും അജിത്തിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. തലയിൽ വെടിയേറ്റ പാടുണ്ടായിരുന്ന അജിത്തിന്റെ സമീപത്തു തോക്കും ഉണ്ടായിരുന്നു. വൈകിട്ട് ഇവിടെ നിന്നു വെടിയൊച്ച കേട്ടതായി സമീപവാസികൾ പൊലീസിനെ അറിയിച്ചു. ...
Business

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ട് കേസ് സിബിഐ തന്നെ കേസ് അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു.  കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ...
Business

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ദിലീപിന് അനുകൂലമായി കേസിൽ മൊഴി നൽകണമെന്നാണ് വിപിൻ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. ...
India, Latest news

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ ഉണ്ടായാല്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കണം മാര്‍ക്കറ്റുകള്‍ തുറക്കേണ്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുയോജ്യമായ പെരുമാറ്റ രീതികളും നിരീക്ഷണത്തിനുള്ള സംവിധാനവും മാര്‍ക്കറ്റ് അസോസിയേഷന്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ...