BREAKING NEWS


Author: sanjaynambiar

Thiruvananthapuram

കേരള സർവ്വകലാശാല ഒന്നാം വർഷ ബിരുദ ബിരുദാന്തര പ്രവേശനം; അഡ്മിഷൻ തീയതി നീട്ടി

കേരള സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിലും യുഐടികളിലും ബിരുദ കോഴ്സുകളിലേക്ക് സ്പെഷൽ സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും കോളേജിൽ അഡ്മിഷൻ എടുക്കുന്നതിനുള്ള തീയതി ഡിസംബർ 10 വരെ നീട്ടിയിരിക്കുന്നു. ...
Education, Thiruvananthapuram

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട്  ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 മണി വരെ 4 ക്ലാസുകളാണ്  അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട്  ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ കാണേണ്ടി വരുന്നില്ല. പ്ലസ്‌വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതൽ 12 മണി വരെ രണ്ട് ക്ലാസുകൾ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11.00മണി വരെയുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 3.00 മുതൽ 4.00 മണി വരെ രണ്ടു ക്ലാസുകൾ കൂടി അധികമായി സംപ്രേഷണം ചെയ...
Thiruvananthapuram

സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അന്വേഷണം നിലച്ചു; പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം

സ്വർണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ ചോർന്നത്തിലെ അന്വേഷണത്തെ ചൊല്ലി പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം. അന്വേഷണത്തിനുള്ള അനുമതി ആരും തേടും എന്നതിനെ ചൊല്ലിയാണ് തർക്കം. മൊഴി ചോർന്നത്തിൽ കേസെടുക്കാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പൊലീസ്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ചെയ്തുവെന്ന്  സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവനന്തോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽവകുപ്പിൻ്റെ ആവശ്യം. ജയിൽവകുപ്പിൻ്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെൻ്...
Kozhikode

കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് കാൽക്കോടി രൂപ വില വരുന്ന മയക്കുമരുന്നു പിടികൂടി

 കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കാൽക്കോടി രൂപ വില വരുന്ന ചരസ് പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാൾ സ്റ്റേറ്റ് എക്സെസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ...
India

മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു

 മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തകാലത്ത് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മിശ്രവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒരു മിശ്ര വിവാഹം പോലീസ് തടഞ്ഞു. മാതാപിതാക്കള്‍ അംഗീകരിച്ച വിവാഹമാണ് നിയത്തിന്റെ പേരില്‍ പോലീസ് തടഞ്ഞത്. ഒരു ഹിന്ദു സംഘടന പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെ ഹിന്ദു യുവതിയും മുസ്ലിം യുവാവുമായുള്ള വിവാഹം അവസാന നിമിഷം പോലീസ തടഞ്ഞു. 22 വയസുകാരിയായ റെയ്‌ന ഗുപ്തയും 24 കാരനായ മുഹമ്മദ് ആസിഫുമായുള്ള വിവാഹമാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ തടഞ്ഞത്.ഹിന്ദു മഹാസഭ അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍, ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ...
Kozhikode

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയ സർക്കാർ: കെ കെ ശൈലജ

  സാധാരണക്കാരുടെ ജീവിതത്തെ സ്‌പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിജയകരമായി നടപ്പാക്കാനായി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്ന്‌  മന്ത്രി കെ കെ ശൈലജ. കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 35 തരം പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. കോവിഡ്‌ ചികിത്സ 100 ശതമാനവും സൗജന്യമാക്കി. സാധാരണക്കാരൻ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ ഉയർന്ന നിലവാരത്തിലാക്കി. അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കി. സ്‌കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്‌. അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ കാര്യമായ ഫണ്ട്‌ ലഭിക്കാത്തത്‌ വികസനത്തിന്‌ വിഘാതം സൃഷ്ടിക്കുന്നുണ്ട്‌. എന്നിട്ടും സംസ്ഥാനത്ത്‌ വൻ വികസനം യാഥാർഥ്യമാക്കാനായത്‌ കിഫ്‌ബി ഫണ്ടുകൊ...
Idukki

ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത് കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴ...
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
India

ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ധീരന്മാരായ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം മനുഷ്യരക്ഷ നിര്‍വ്വഹിക്കുന്നലും മുന്‍പന്തിയിലാണ് സൈനികരെന്നും പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. ഒപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ധീരസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാവികസേനാ ദിന ആശ...
India

മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന

വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണം ഡബ്ല്യു.എച്ച്‌.ഒ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. വായുസഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധ ഉണ്ടാക്കാനും സാധിക്കും. അതിനാല്‍ മുറികളിലും മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ജിംനേഷ്യങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടആവശ്യമി...