BREAKING NEWS


Author: Nagaram Network

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക്  മാറ്റി
India

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക് മാറ്റി

ന്യൂയോർക്ക്: ശുഭാംശു ശുക്ലയുടെയുടെ ബഹിരാകാശ യാത്ര ആക്സിയം 4 ദൗത്യം ജൂൺ 22 ലേക്ക് മാറ്റി. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവയ്ക്കുന്നത്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. ഫ്ലോറിഡയിലെ കെന്നഡീസ് സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും സഞ്ചാരികളുണ്ട്. ദൗത്യസംഘം 14 ദിവസം പരീക്ഷണങ്ങളുമായി ഐ എസ്എസിൽ കഴിയും. മെയ് 29നാണ് ആക്സിയം 4 ന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ 10 ലേക്ക് മാറ്റി. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും 11ലേക്ക് മാറ്റി. പിന്നീട് 19 ന് വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും തീയതി വീണ്ടും മാറ്റി ജൂൺ 22ന് വ...
ഗസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; 51 പേർ കൊല്ലപ്പെട്ടു
World

ഗസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; 51 പേർ കൊല്ലപ്പെട്ടു

ഗസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെക്കൻ ഗസയിലെ സഹായവിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്. 200 അധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ മതിയായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി...
മംഗളൂരുവിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
News

മംഗളൂരുവിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല....
തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram, Kerala News

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ നഴ്‌സറിയിലേക്ക് എടുത്തുകൊണ്ടു നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു....
ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
Latest news, Kerala News, Thiruvananthapuram

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്. സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്നാണ് മഹാറാലി ആരംഭിക്കുന്നത്. മഹാറാലി ദിനം ആശാപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എം നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. അതേസമയം, സർക്കർ പുതുതായി ആരംഭിച്ച 'ശശക്ത്' എന്ന വെബ്‌പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഉ​ദ്ഘാടനവും ഇന്നാണ് നടത്തുന്നത്. എല്ലാ ആശവര്‍ക്കര്‍മാരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് അയ...
ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി
Business

ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്‌സിന്റെ പ്രതികരണം. യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപി...
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ
Kerala News

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച് എസ് എസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്മെന്റ് ഉള്ള അപേക്ഷ ഉടൻ ക്ഷണിക്കും....
ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി
World, Top News

ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി

സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാന്‍ എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് ആയത്തുള്ള അലി ഖമനേയിയുടെ പ്രതികരണം. സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ല. യുദ്ധം ആരംഭിക്കുമെന്നും ഖമനേയി പറഞ്ഞു. അലി ഖമനയിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി എക്‌സിലൂടെയായിരുന്നു ഖമനേയിയുടെ പ്രതികരണം. ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഖമനി പ്രതികരിച്ചത്. തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ ഫത്താ മിസൈലു...
ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
Kerala News, Latest news, Weather

ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാ​ഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ...
സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
India

സുരക്ഷ പരിശോധന; ആറ് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളുടെ ഡിജിസിഎ( ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പരിശോധന നടക്കുന്നതിനാൽ 6 അന്താരാഷ്ട്ര എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഡ്രീംലൈനറടക്കമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടൻ - അമ്യതസർ, ഡൽഹി- ദുബായ്, ബെംഗളൂരു - ലണ്ടൻ, ഡൽഹി - പാരീസ്, മുംബൈ - സാൻഫ്രാൻസിസ്കോ, അഹമ്മദാബാദ് - ലണ്ടൻ വിമാനങ്ങളാണ് റദ്ദു ചെയ്തത്....