BREAKING NEWS


Blog

Entertainment

തൃഷ മലയാളിയാണോ? ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി താരം

നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ 2018 ലാണ് തൃഷ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. അതുവരെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ലേശം വൈകിയെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ. നായികമാരുടെ അഭിനയ ജീവിതം വളരെ കുറഞ്ഞ കാലമേ ഉണ്ടാവുകയുള്ളു എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ തൃഷയുടെ കരിയര്‍ മാതൃകാപരമാണ്. കേരളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടി കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മലയാള സിനിമയിലേക്ക് വരാന്‍ താമസിച്ചതിന്റെ കാരണം പറയുകയാണിപ്പോള്‍. ഞാന്‍ മലയാളി ആണോന്നുള്ള ചോദ്യം ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്‍പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ...
Politics, Thiruvananthapuram

ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിചെടുക്കാനായി  ബിജെപി വലിയ പ്രചാരണത്തിലാണ്. എതിരാളികൾക്കെതിരെ ഗോളാടിച്ച് മുന്നേറുന്നതിനിടെ ബിജെപി നേതാവ് വി.വി രാജേഷും ഒരു ഗോളടിച്ചു. പക്ഷെ സ്വന്തം പോസ്റ്റിലക്കായിരുന്നുവെന്ന് മാത്രം. പൂജാപുരയിലെ ബിജെപി സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിറ്റിങ് വാർഡെന്ന് ഓർക്കാതെ വാർഡിലെ വികസനപോരായ്മകൾക്കെതിരെആഞ്ഞടിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്. പൂജാപ്പുരവാർഡ് തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ 'അത്യുജ്ജല' പ്രസംഗം. "ഇന്നലെ രാവിലെ ഞങ്ങൾ പ്രചാരണത്തിനിറങ്ങിയ ബൂത്തിൽ വീട്ടമ്മമാർ കൈയിൽ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയിൽ ഒരുമണിക്കൂർ മഴ പെയ്താൽ ഡ്രായിനെജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുക...
Kerala News, Latest news

ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണം;പൊതുവിദ്യാഭ്യാസമന്ത്രി

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്നാണ് തീരുമാനം. റിവിഷൻ ക്ലാസുകൾക്ക് വേണ്ട തയാറാറെുടപ്പ്, പഠന പിന്തുണ കൂടുതൽ ശക്തമാക്കുക എന്നീ ചുമതലകൾ നിർവഹിക്കാനാണ് ഇത്. ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കണം. സ്‌കൂൾ തുറന്നാൽ പ്രാകടിക്കൽ ക്ലാസും റിവിഷൻ ക്ലാസുമുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കുമെന്നും തീരുമാനമായി. ...
Kerala News

എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് ദേശീയ പണിമുടക്ക്. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നി...
Kerala News, Latest news

മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചാല്‍ ശ​ക്ത​മാ​യ ന​ട​പ​ടി

ഹോട്ട​ലു​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​​​ണ്ടെ​ങ്കി​ലും ശ്ര​ദ്ധ​വേ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​രം ക​ട​ക​ൾ​ക്ക്​ മു​ന്നി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കു​ബോൾ മാ​സ്​​ക്​ ധ​രി​ക്കാ​നാ​കി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ളി​ൽ വേ​ണ്ട​ത്ര അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​ൻ ന​ട​ത്തി​പ്പു​കാ​ർ അ​നു​വ​ദി​ക്ക​രു​ത്. എ.​സി മു​റി​ക​ളി​ൽ അ​ക​ല​മി​ല്ലാ​തെ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കാ​നും പാ​ടി​ല്ല. അ​ടു​ത്ത ​കോവി​ഡ്​ വ്യാ​പ​ന​ത്തി​ൻ്റെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളാ​യി ഭ​ക്ഷ​...
Business, Money

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ വ്യതിയാനമില്ല. ഔണ്‍സിന് 1,809.41 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വര്‍ണവിപണിയെ തളര്‍ത്തിയത്. ...
COVID, Kerala News, Latest news

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242,വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്.റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.  26 മരണങ്ങളാണ് ഇന്ന്  സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങളാണ് ഇന്ന്  സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്...
India, Latest news, Technology

ഫോണ്‍ നമ്പറുകള്‍ ’11’അക്കം ആക്കുന്നതിന് ശുപാര്‍ശയുമായി ട്രായ്

രാജ്യത്തെ മൊബൈൽ നമ്പർ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളുമായി ട്രായ്. ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ തുടക്കത്തിൽ '0'ചേർക്കണം. പൂജ്യം ചേർക്കുന്നതിനുള്ള ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്ത് ഏകീകൃത മൊബൈൽ നമ്പറിംഗ് രീതി പ്രാബല്യത്തിൽ വരുന്നതിനുള്ള നിർദേശങ്ങൾ ആണ് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് മൊബൈൽ ഫോൺ, ഫിക്സഡ് ലൈൻ കണക്ഷനുകൾക്ക് ആവിശ്യമായത്രയും നമ്പറുകൾ ലഭ്യമാക്കുന്നതിനായാണ് നടപടിയെന്നും ട്രായ് വ്യക്തമാക്കി. മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10നിന്ന് 11അക്കമാക്കുന്നതിന്റെ ഭാഗമാണിത്.11അക്കത്തിലേക്ക് മാറുമ്പോൾ നിലവിലുള്ള മൊബൈൽ നമ്പറുകളുടെ തുടക്കത്തിൽ ഒൻപത് എന്ന അക്കം അധികമായി ചേർക്കും. നിലവിൽ ഉപയോഗത്തിൽ ഇല്ലാത്ത നമ്പറുകളെ ഭാവിയിലുള്ള മൊബൈൽ കണക്ഷനുകൾക്ക് ഉപയോഗിക്കുന്നതിനായി മൊബൈൽ സേവന ദാതാക...
Kerala News, Latest news

കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ സൗകര്യം

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ സൗകര്യം . ഇതിനായി ബസിൽ നിന്നു തന്നെ 5 രൂപയുടെ കൂപ്പൺ കണ്ടക്ടർ യാത്രക്കാർക്കു നൽകും. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർക്കു വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളിൽ സീറ്റ് ഉറപ്പാക്കുന്നതിനു വേണ്ടി രാവിലെ തന്നെ കണ്ടക്ടറിൽ നിന്നു കൂപ്പൺ വാങ്ങാം. ഇവർക്കു സീറ്റിൽ മുൻഗണന ലഭിക്കും.  എങ്ങിനെ ഓർഡിനറി ബസിൽ സീറ്റ് റിസർവ് ചെയ്യാം ഇതിനായി ബസിൽ വെച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ, വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകിട്ടുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങ...
COVID, Politics

ഇടതുപക്ഷത്തെ തള്ളിപറയുന്നവർ വായിച്ചറിയാൻ, ഒരനുഭവകുറിപ്പ്.

കൊവിഡില്‍ നിന്നും ജീവിതത്തിലേക്ക് അമ്മ തിരിച്ചെത്തിയ അനുഭവം വിവരിച്ച് സൗമ്യ ചന്ദ്രശേഖരന്‍.' ജീവിതം പൂര്‍ണ്ണമായും അവസാനിക്കുന്നതുപോലെ ചുറ്റിനും ഇരുട്ട് വന്നു നിറയുന്നു' ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാവുന്നു. ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും ഒക്കെയായി സാധാരണക്കാരന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ നേര്‍സാക്ഷ്യത്തെ കുറിച്ചാണ് സൗമ്യയുടെ ഹൃദയം തൊടുന്ന കുറിപ്പ്. മരണത്തിന്റെ തൊട്ടു മുന്നില്‍ നില്‍ക്കുന്നത് പോലെ ആയിരുന്നു അപ്പോള്‍ ഞാന്‍. മറ്റുള്ളവര്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയാണ് വിളിക്കുന്നത് എന്നും, പറയുന്നത് എന്നും എനിക്ക് വ്യക്തമായിരുന്നില്ല. ആലപ്പുഴയിലെ വീട്ടില്‍ മക്കളുടെ കുസൃതിത്തരങ്ങള്‍ കണ്ടിരിക്കുന്നതിനിടയില്‍ ആണ് ഇടുക്കിയിലെ എന്റെ വീട്ടില്‍ നിന്നും ആ ഫോണ്‍ വന്നത്. ' അമ്മക്ക് ക...