BREAKING NEWS


Blog

അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
World

അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

അബുദാബി: മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇറാൻ വിട്ട ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ അബുദാബിയിലെ സ്വീഹാൻ പ്രദേശത്ത് വീണതാണ് അപകടത്തിന് കാരണമായത്. മരിച്ചവരിൽ മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. പരിക്കേറ്റവരിൽ ഒരാൾ ജോർദാൻ സ്വദേശിയും മറ്റൊരാൾ യുഎഇ പൗരനുമാണ്. ഇതോടെ ഇറാന്റെ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ മൂന്ന് പേർ സൈനികരാണ്. അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉൾപ്പെടെ അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദാനും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു....
ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന്  വീണ്ടും വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലും ചിട്ടയോടെയും മുന്നോട്ട് പോകുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം പൂർത്തിയാക്കാൻ മേയ് 18 വരെ സമയം നീട്ടി നൽകി. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് ജംഷേദ്പൂർ മെറ്റലർജിക്കൽ ലാബ് അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിലെ അന്വേഷണവും പൂർത്തിയായതായും സംഘം വ്യക്തമാക്കി. അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ചത് ആകെ 412.01 ഗ്രാം സ്വർണമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. സംഭാവന നൽകിയവരിൽ നിന്ന് സ്ഥിരീകരിച്ചതായി 300 ഗ്രാം സ്വർണം മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കൊടിമരം സ്ഥാപിച്ചതിൽ ക്രമക്കേടോ വിശ്വാസവഞ്ചനയോ ഉണ്ടായിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് അ...
ഇന്ത്യ-ഹോങ്കോങ് മത്സരം:സ്റ്റേഡിയം വിട്ടുനൽകില്ല; കുടിശിക അടച്ചാൽ മാത്രം മത്സരം
Kerala News

ഇന്ത്യ-ഹോങ്കോങ് മത്സരം:സ്റ്റേഡിയം വിട്ടുനൽകില്ല; കുടിശിക അടച്ചാൽ മാത്രം മത്സരം

കൊച്ചി: ഇന്ത്യ-ഹോങ്കോങ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടത്തുന്നതിനായി സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ചെയർമാൻ ചന്ദ്രൻപിള്ള അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നൽകാനുള്ള കുടിശിക പണം അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം നടത്തണമെങ്കിൽ കുടിശിക തീർപ്പാക്കുന്നതിനൊപ്പം കരാറിൽ ഒപ്പിടാനും കേരള ഫുട്ബോൾ അസോസിയേഷൻ തയ്യാറാകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു. ...
ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം
National

ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു എത്തിയത്. ഈ പാതയിൽ ഉണ്ടായ തടസ്സം രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. ഇതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഇന്ധന കമ്പനികൾ വില വർധിപ്പിച്ചതും വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ...
പാചകവാതക പ്രതിസന്ധി;; സംസ്ഥാനത്ത് 24 മണിക്കൂർ നിരീക്ഷണ കേന്ദ്രങ്ങൾ ശക്തമാക്കി
Kerala News

പാചകവാതക പ്രതിസന്ധി;; സംസ്ഥാനത്ത് 24 മണിക്കൂർ നിരീക്ഷണ കേന്ദ്രങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം വിപുലീകരിച്ചു. സെക്രട്ടേറിയറ്റിൽ 10 ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനം നടത്തും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിൽ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധനകൾ നടത്തും. സംസ്ഥാന തലത്തിലെ കേന്ദ്രത്തിനൊപ്പം എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാജ്യത്തുടനീളം നിലനിൽക്കുന്ന പാചകവാതക ക്ഷാമം വീടുകളെയും ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഇറക്കുമതി തടസ്സം മൂലം വിതരണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ...
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്
World

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണ്. ലെബനനിലും പശ്ചിമ ഇറാനിലും ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിലും സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഉത്തര ഇസ്രയേലിൽ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒ...
നേപ്പാളിൽ പുതിയ പ്രധാനമന്ത്രി; ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു
World

നേപ്പാളിൽ പുതിയ പ്രധാനമന്ത്രി; ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിനത്തിൽ രാവിലെ 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു ചടങ്ങ്. 15 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മൂന്നിൽ രണ്ട് സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു. നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ റാപ്പറായും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച പാർട്ടി രാജ്യത്തെ പ്രധാന പാർട്ടികളെ മറികടന്ന് ശ്രദ്ധേയ വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ഈ നേട്ടം....
ബിജെപിക്കെതിരെ രൂക്ഷ വിമർശനം; ‘ബിസിനസ് ജനതാ പാർട്ടി’യെന്ന് തോക്ക് സ്വാമി
Kerala News

ബിജെപിക്കെതിരെ രൂക്ഷ വിമർശനം; ‘ബിസിനസ് ജനതാ പാർട്ടി’യെന്ന് തോക്ക് സ്വാമി

തിരുവനന്തപുരം: കേരളത്തിൽ ബിജെപി ‘ബിസിനസ് ജനതാ പാർട്ടി’യാണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ. എല്ലാ പാർട്ടികളിലെയും മാലിന്യങ്ങൾ എത്തിച്ചേരുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറിനെയും കെ. സുരേന്ദ്രനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പണമുള്ളവർക്ക് ബിജെപിയിൽ പ്രവേശനം എളുപ്പമാണെന്നും ആരോപിച്ചു. “രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരനും കെ. സുരേന്ദ്രൻ കള്ളനുമാണ്. കാപ്പിക്കുരു മോഷ്ടിച്ചവനാണ് കെ. സുരേന്ദ്രൻ,” എന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു....
വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ
Weather

വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ

തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ ലഭിക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൂട് വർധിച്ച സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നപ്പോൾ, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തി. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. യുവി ഇൻഡക്സ് ഉയരുന്ന സാഹചര്യത്...
ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല 28ന് കേരളത്തിലെത്തും
Kerala News

ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല 28ന് കേരളത്തിലെത്തും

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല മാർച്ച് 28ന് തിരുവനന്തപുരത്ത് എത്തും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ അതിഥിയായാണ് അദ്ദേഹത്തിന്റെ സന്ദർശനം. ലോക്ഭവൻ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് ശുഭാൻഷു എത്തുന്നത്. വൈകിട്ട് നാല് മണിയോടെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ തെരഞ്ഞെടുത്ത ഏകദേശം 500 വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും. ‘ബഹിരാകാശത്തിൽ ഇന്ത്യ’, ‘സുശക്തം ഇന്ത്യ’, ‘വികസിത ഭാരതത്തിനായുള്ള യുവജന വീക്ഷണം’ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുമെന്ന് ലോക്ഭവൻ അധികൃതർ അറിയിച്ചു. നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ യാത്രികനാണ് ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. ബഹിരാകാശ നിലയം സന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ശുഭാൻഷു കേരളത്തിലെത്തുന്നത്. അതിനാൽ പരിപാടി ആവേശകര...