BREAKING NEWS


നേപ്പാളിൽ പുതിയ പ്രധാനമന്ത്രി; ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു

By Nagaram Network
IdDbUdro download 25

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിനത്തിൽ രാവിലെ 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു ചടങ്ങ്. 15 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മൂന്നിൽ രണ്ട് സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു.

നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ റാപ്പറായും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച പാർട്ടി രാജ്യത്തെ പ്രധാന പാർട്ടികളെ മറികടന്ന് ശ്രദ്ധേയ വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ഈ നേട്ടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *