BREAKING NEWS


ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല 28ന് കേരളത്തിലെത്തും

By Nagaram Network
Subhanshu

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല മാർച്ച് 28ന് തിരുവനന്തപുരത്ത് എത്തും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ അതിഥിയായാണ് അദ്ദേഹത്തിന്റെ സന്ദർശനം.

ലോക്ഭവൻ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് ശുഭാൻഷു എത്തുന്നത്. വൈകിട്ട് നാല് മണിയോടെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ തെരഞ്ഞെടുത്ത ഏകദേശം 500 വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും.

‘ബഹിരാകാശത്തിൽ ഇന്ത്യ’, ‘സുശക്തം ഇന്ത്യ’, ‘വികസിത ഭാരതത്തിനായുള്ള യുവജന വീക്ഷണം’ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുമെന്ന് ലോക്ഭവൻ അധികൃതർ അറിയിച്ചു.

നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ യാത്രികനാണ് ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. ബഹിരാകാശ നിലയം സന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ശുഭാൻഷു കേരളത്തിലെത്തുന്നത്. അതിനാൽ പരിപാടി ആവേശകരമാക്കാൻ ലോക്ഭവൻ ഒരുങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *