BREAKING NEWS


Blog

മൊബൈൽ ആപ്പ് വഴി എംഡിഎംഎ കച്ചവടം; മുൻ സന്തോഷ്‌ ട്രോഫി താരം പിടിയിൽ
Kerala News

മൊബൈൽ ആപ്പ് വഴി എംഡിഎംഎ കച്ചവടം; മുൻ സന്തോഷ്‌ ട്രോഫി താരം പിടിയിൽ

തിരുവനന്തപുരം: മുൻ സന്തോഷ്‌ ട്രോഫി ടീമംഗം ലഹരി കേസിൽ പിടിയിൽ. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയതിന് നജീബ് ഖാനാണ് പിടിയിലായത്. എക്സൈസ്, നർക്കോട്ടിക് സംയുക്ത പരിശോധനയിലാണ് ലഹരി പിടികൂടിയത്.നിലവിൽ ഇയാൾ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ് നജീബ് ഖാൻ. മൊബൈൽ ആപ്പ് വഴി യുവാക്കളെ കണ്ടെത്തിയായിരുന്നു ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്. പ്രമുഖർ ഉൾപ്പെടെ ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി....
വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല;  വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
Kerala News

വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല; വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് അദ്ദേഹം നേട്ടങ്ങൾ വിശദീകരിച്ചത്. ഈ കാലയളവ് വികസനത്തിന്റേതായിരുന്നുവെന്നും വാഗ്ദാനങ്ങളിലൊതുങ്ങിയ രാഷ്ട്രീയം അല്ലെന്നും, വിവിധ ദുരന്തങ്ങളെ സംസ്ഥാനം വിജയകരമായി അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബി പിന്തുണയോടെ കൊച്ചിയിലെ ആറു പ്രധാന കനാലുകൾ ഗതാഗതയോഗ്യമാക്കുമെന്നും മാലിന്യ സംസ്കരണത്തിലും അഴുക്കുചാൽ സംവിധാനത്തിലും സമഗ്ര ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയും കേന്ദ്രീകരിച്ച് കൊച്ചിയെ വിവരസാങ്കേതിക കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരംഭ സംരംഭ മേഖലയിൽ സംസ്ഥാനത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാനായെന്നും ഏകദേശം 77,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യവസായ രംഗത്ത് ചര...
യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala News

യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരായ മുസ്ലീം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ആലപ്പുഴ ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് യുഡിഎഫ് കൺവീനർ എ. ഇർഷാദിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അപലപിക്കുകയും ചെയ്തു...
എയിംസ് വിഷയത്തിൽ മറുപടി വൈകുന്നു; കേന്ദ്രത്തിനെതിരെ ഹൈക്കോടതി വിമർശനം
Kerala News

എയിംസ് വിഷയത്തിൽ മറുപടി വൈകുന്നു; കേന്ദ്രത്തിനെതിരെ ഹൈക്കോടതി വിമർശനം

എറണാകുളം: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷാവസാനത്തെ തിരക്കാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സമയം വേണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഈ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ഇതിനുമുമ്പും വിശദീകരണം ആവശ്യപ്പെട്ടിട്ടും വീണ്ടും സമയം ചോദിക്കുന്നതാണ് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രിൽ 10നകം വിശദമായ മറുപടി നൽകണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. കാസർഗോഡ് ജില്ലയെ എയിംസ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ഈ ഹർജിയിൽ കേരളം നൽകിയ ശുപാർശയുടെ നിലവിലെ സ്ഥിതി ഉൾപ്പെടെ വിശദീകരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു....
നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു
Kerala News

നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്കാരം നാളെ തൃശൂരിൽ നടക്കും. കൊല്ലത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ നിരവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്ര വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധ നേടി. നാടകവും സിനിമയും കൂടാതെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു. പ്രശസ്ത നാടക അഭിനേതാക്കളായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകൻ ദിവ്യദർശൻ സിനിമാരംഗത്തുണ്ട്. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്...
ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി
National

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി

ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിൽ ഉണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധാക്കയിൽ നിന്ന് ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനകം 23 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനവും ഉണ്ട്. അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബസിൽ 40ൽ കൂടുതലായി, ഏകദേശം 50ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ വിവരം. അപകടം നടന്നതിന് ശേഷം ഏകദേശം ആറു മണിക്കൂറിന് ശേഷമാണ് ബസ് നദിയിൽ നിന്ന് പുറത്തെടുത്തത്...
ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം
National

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം ഇടപെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു....
വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ  ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു
National

വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോർണിയയും ഹൃദയ വാൽവുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെയാണ് ഇന്നലെ ഹരീഷ് റാണ അന്തരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സകൾക്ക് പ്രതികരണം ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് അനുമതി ലഭിച്ചത്. ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി. മരണാനന്തര അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്കായി പ്രത്യാശയായി മാറി....
മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്: വെള്ളനാട് ശശി കീഴടങ്ങി
Crime

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്: വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ ശശി കീഴടങ്ങി. പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസർക്ക് മുന്നിലാണ് അദ്ദേഹം കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതിനാണ് വനം വകുപ്പ് കേസ് എടുത്തത്. ഫെബ്രുവരി 28നാണ് സംഭവം നടന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ശശി സെക്രട്ടറിയേറ്റിൽ എത്തിയതും വിവാദമായിരുന്നു. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻപന്നിയെ കൊന്നതെന്ന് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴും തനിക്ക് പേടിയില്ലെന്ന് ശശി പറഞ്ഞതായും നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുംമുമ്പ് ശശി അവിടെ നിന്ന് പോയിരുന്നു....
ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു
Election

ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിക്കുന്ന കത്തിൽ ബിജെപി സീൽ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്നാരോപിക്കുന്ന തരത്തിലായിരുന്നു വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സീൽ വിവാദവുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമ പോസ്റ്റുകളിൽ നടപടി ആരംഭിച്ചതിനിടെയാണ് വീഡിയോ നീക്കം ചെയ്തത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നുവെന്നും, അത് തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതാണെന്നും പിന്നീട് പിശക് തിരുത്താൻ നടപടിയെടുത്തതായും കമ്മീഷൻ വിശദീകരിച്ചിരുന്നു. സിപിഐഎമ്മിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ഈ വിശദീകരണം....