BREAKING NEWS


ബിജെപിക്കെതിരെ രൂക്ഷ വിമർശനം; ‘ബിസിനസ് ജനതാ പാർട്ടി’യെന്ന് തോക്ക് സ്വാമി

By Nagaram Network
4VDPjJe2 download 24

തിരുവനന്തപുരം: കേരളത്തിൽ ബിജെപി ‘ബിസിനസ് ജനതാ പാർട്ടി’യാണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ. എല്ലാ പാർട്ടികളിലെയും മാലിന്യങ്ങൾ എത്തിച്ചേരുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറിനെയും കെ. സുരേന്ദ്രനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പണമുള്ളവർക്ക് ബിജെപിയിൽ പ്രവേശനം എളുപ്പമാണെന്നും ആരോപിച്ചു.

“രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരനും കെ. സുരേന്ദ്രൻ കള്ളനുമാണ്. കാപ്പിക്കുരു മോഷ്ടിച്ചവനാണ് കെ. സുരേന്ദ്രൻ,” എന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *