BREAKING NEWS


Blog

Entertainment, Entertainment News

‘അവഞ്ചേഴ്‌സ്’ സംവിധായകരായ റുസ്സോ ബ്രദേഴ്‌സ് ഹോളിവുഡ് സിനിമയിൽ ധനുഷ്

വിനോദ വ്യവസായത്തിൽ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകുന്ന ധനുഷിനെ തടയാൻ കഴിയില്ല ആർക്കുമാകില്ല എന്ന് വീണ്ടും തെളിയിക്കുകയാണ്. 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിം' സംവിധായകരായ റുസ്സോ ബ്രദേഴ്‌സിന്റെ അടുത്ത ചിത്രമായ 'ദി ഗ്രേ മാൻ' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബഹുമുഖ താരം ഒപ്പുവച്ചു. നെറ്റ്ഫ്ലിക്സിന്റെ പിന്തുണയുള്ള പ്രോജക്റ്റ്, ഇന്നുവരെയുള്ള സ്ട്രീമിംഗ് ഭീമൻമാരുടെ ഏറ്റവും വിലയേറിയ സിനിമയാണ്, 2009 ൽ മാർക്ക് ഗ്രീനി എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 'ദി ഗ്രേ മാൻ' എന്ന സിനിമയിൽ റയാൻ ഗോസ്ലിംഗ് (ബ്ലേഡ് റണ്ണർ), ക്രിസ് ഇവാൻസ് (ക്യാപ്റ്റൻ അമേരിക്ക) എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അനാ ഡി അർമാസ്, ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ധനുഷ്, ജൂലിയ ബട്ടേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനയം, ആലാപനം, രചയിതാവ്, സംവിധാനം, നിർമ്മാണം എന്നിവയില...
Kerala News, Politics

പാലക്കാട്ടെ ഫ്ളക്സ്; സോഷ്യൽ മീഡിയയിൽ പോര്

പിപിഇ കിറ്റ് അണിഞ്ഞ ജീവനക്കാർ സി.എഫ്എൽ.ടി.സി യിൽ കൊടി വീശുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നു കൊച്ചി: കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗര സഭയിൽ വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം പരാതിയെ തുടർന്ന് പോലീസ് കേസും എടുത്തു. എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന ...
Entertainment, Entertainment News

വനിത വിജയകുമാർ വീണ്ടും പ്രണയത്തിലോ?

പ്രധാനമായും തമിഴ്, മലയാളം, തെലുങ്ക്, ചില കന്നഡ ഭാഷാ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തിരക്കേറിയ താരമാണ് വനിത വിജയകുമാർ. ജൂൺ 27 ന് പീറ്റർ പോളിനെ വിവാഹം കഴിച്ച വനിത വിജയകുമാർ വാർത്തകളിൽ ഇടം നേടി. പീറ്റർ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ വിവാഹമോചനം നേടിയിട്ടില്ലെന്നും നിയമവിരുദ്ധമാണെന്നും കാണിച്ച് പോലീസിന് പരാതി വന്നു. പൊതുജനങ്ങളുടെ പ്രകോപനവും സെലിബ്രിറ്റി വിമർശനങ്ങളും നേരിട്ടതിന് ശേഷം വനിത ചലച്ചിത്രകാരനുമായി സ്ഥിരതാമസമാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെയും പിന്നീട് ബന്ധത്തെയും ബാധിച്ചു. പിന്നീട് നവംബറിൽ വനിത താൻ പൗലോസുമായി പിരിഞ്ഞതായി സ്ഥിരീകരിച്ചു, ഒപ്പം അയാളുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. ആദ്യ ഭാര്യ എലിസബത്ത് ഹെലൻ സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനിതയ്ക്കും പീറ്റർ പോളിനും ഡിസംബർ 23 ന് ന...
Around Us, Palakkad

ജയ്ശ്രീറാം ഫ്‌ളക്‌സ്; പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലക്കാട്: നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന്‍ എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്...
Kerala News, Latest news

ചോദ്യപേപ്പർ മോഷണം പോയി

നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചോദ്യപേപ്പര്‍ മോഷണം പോയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. മൂന്ന് സെറ്റ് ചോദ്യ പേപ്പറുകളാണ് മോഷണം പോയത്. വിദ്യാഭ്യാസ വകുപ്പും, പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലെ എയര്‍ ഹോളിലൂടെയാണ് മോഷ്ടാവ് കടന്നതെന്നാണ് പോലീസ് പറയുന്നത്.ഇന്ന് രാവിലെയാണ് സംഭവം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ...
Crime, Kottayam

വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം.നാലു മാസം മുമ്പു വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലംനാട് വിട്ടു. കാഞ്ഞിരപ്പള്ളിയിലാണ് യുവതിയെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പിണ്ണക്കനാട് സ്വദേശിനിയാണ് യുവതി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്കി. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സി.ഐ യോട് യുവതി പറയുകയുണ്ടായി. ഭാര്യ...
Around Us, Palakkad

‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപിയുടെ ആഹ്ലാദ പ്രകടനം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം പാലക്കാട്: നഗരസഭ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയും ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ ഇവിടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 28 സീറ്റുകളാണ് എന്‍...
Cricket, Sports

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി ആദ്യ ദിനം ഇന്ത്യ 233/6

അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീണ ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലെത്തി. ഓപ്പണര്‍മാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടയില്‍ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു.മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 43 റണ്‍സ് നേടി രഹാനെയും പുറത്തായതോടെ ഇ...
Kerala News, Latest news

പ്രധാനമന്തിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേന്ദ്ര ഏജന്‍സികളുടേത് നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണം, അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് നിഷ്പക്ഷത ഇല്ലാതാക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍, അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്...
Kozhikode

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് സൈനുല്‍ ആബിദും ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ മകന്‍ ഹിഷാം എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ...