BREAKING NEWS


Blog

India, Technology

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ ജനുവരി 10-നകം മടക്കിനൽകണം

ന്യൂ ഡൽഹി : സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ നിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിര...
Around Us, Kottayam

സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടി.

സ്കൂട്ടർ കടത്തിക്കൊണ്ടുവന്ന 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത് കാഞ്ഞിരപ്പള്ളി : പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. എരുമേലി ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കാഞ്ഞിരപ്പള്ളി , എരുമേലി പനച്ചിയിൽ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഫിറോസ് ഫൈസൽ (22/20) എരുമേലി തെക്ക് നെല്ലിക്കശ്ശേരി വീട്ടിൽ ബിജു മകൻ ജിബിൻ ബിജു ,റാന്നി കൊല്ലമുള വെൺകുറിഞ്ഞികര കരയിൽ വെള്ളാപ്പള്ളി വീട്ടിൽ തോമസുകുട്ടി മകൻ ടോണി തോമസ് എന്നിവർക്ക് എതിരെ കേസെടുത്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ജെയ്സൺ ജേക്കബ് വിനോദ് വി ആർ, വി റ്റി അഭിലാഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, നിയാസ്, അബ്ദുൽ കരീം, ആനന്ദ് ബാബു ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു. ...
Entertainment, Entertainment News

എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു, പോസ്റ്റ് പങ്കുവെച്ച് ശ്രുതി

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടന്‍ നകുലിന്റെ ഭാര്യ ശ്രുതി. ഓ​ഗസ്റ്റിലാണ് നകുലിനും ശ്രുതിയ്ക്കും കുഞ്ഞ് പിറന്നത്. മാസങ്ങള്‍ക്ക് ശേഷം സാരിയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച കമന്റുകളാണ് കുറിപ്പെഴുതാന്‍ കാരണമായത് എന്ന് ശ്രുതി പറയുന്നു. ശ്രുതിയുടെ കുറിപ്പ് വായിക്കാം എന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവച്ചപ്പോള്‍ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ആകെ ചിന്തിച്ചത് . ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. പക്ഷെ ആളുകളുടെ പ്രതികരണം എന്നെ തകര്‍ത്തു കളഞ്ഞു. പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ എങ്ങനെ ഞാന്‍ മെലിഞ്ഞു, എന്റെ സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഞാന്‍ അതാണ്, ഞാന്‍ ഇതു...
Around Us, Thiruvananthapuram

പൊന്മുടി സന്ദർശകർക്കായി തുറന്നു

ആദ്യ ദിനത്തിൽ അര ലക്ഷം രൂപ വരുമാനം തിരുവനന്തപുരം : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്. പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി. കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക്‌ സഞ്ചാരികളെ കടത്തിവിടുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരു...
Kerala News, Latest news

എസ്.എസ്.എൽ.സി, പ്ലസ് ടു: പാഠങ്ങൾ കുറയ്‌ക്കും

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളുടെ പാഠങ്ങൾ കുറയ്ക്കും. ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠങ്ങൾ എസ്.സി.ഇ.ആർ.ടി തീരുമാനിക്കും. ഇന്നലെ രാത്രി വൈകിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗമാണ് മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചത്. സ്‌കൂൾ തുറക്കുന്ന ജനുവരി ഒന്നുമുതൽ എത്തുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കുറ‌‌യ്‌ക്കും. എണ്ണം സ്‌കൂളുകൾക്ക് തീരുമാനിക്കാം.പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.വിദ്യാർത്ഥികൾക്ക് പഠനത്തിന് കൗൺസലിംഗ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിക്കും.യോഗത്തിൽ ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമുൾപ്പെടെ പങ്കെടുത്തു. ...
India, Latest news

കർഷകർക്ക് മോദിയുടെ പുതുവത്സര സമ്മാനം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം ഡിസംബര്‍ 25 ന് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കര്‍ഷകര്‍ക്ക് ഡിസംബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) പദ്ധതി 2019 ല്‍ പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. ചില ഒഴിവാക്കലുകള്‍ക്ക് വിധേയമായി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥതയുള്ള കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, പ്രതിവര്‍ഷം 6000 രൂപ മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ ...
Around Us, Kozhikode

ഷിഗെല്ല : അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

വ്യക്തി ശുചിത്വം പ്രധാനം,രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്ബില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപോര്‍ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു. ആരോഗ്യ വകുപ്പ് വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തി...
Kerala News, Latest news

നഷ്ട്ടകണക്കുകളിൽ ഒതുങ്ങിയിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാർ സിമന്റ് ലാഭത്തിൽ

നഷ്ടക്കണക്കുകൾ പറഞ്ഞിരുന്ന പാലക്കാട് പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാർ സിമന്റ് ലാഭത്തിൽ. 6 കോടിയുടെ പ്രവർത്തന ലാഭവും, 1.2 കോടി ലാഭം സ്ഥാപനം നേടുകയും ചെയ്തു. വിപണിയിൽ സജീവമായ ഇടപെടലുകൾ നടത്തി. മാർക്കറ്റിങ് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി. സർക്കാരിന്റെയും, വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകൾ കൊണ്ടാണ് മലബാർ സിമന്റ്സിനെ ലാഭത്തിലേക്ക് എത്തിച്ചത്. വ്യവസായ മന്ത്രി ഇപി ജയരാജൻ നേരിട്ട് സ്ഥാപനത്തിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉന്നത തല യോഗം വിളിച്ച് കൃത്യമായി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ...
Kerala News, Latest news

കെഎസ്ആർടിസി ജീവക്കാർക്ക് കുടിശ്ശിക ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ

കെഎസ്ആർടിസി ജീവക്കാർക്ക് 2018 മാർച്ച് മുതൽ നൽക്കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. 9.25 കോടി രൂപ 12000 ത്തോളം ജീവക്കാർക്കാണ് നൽകാനുള്ളത്. ഇതിന്റെ കൂടെ 2018 കാലഘട്ടം മുതൽ നൽകേണ്ടിയിരുന്ന മെഡിക്കൽ റീ ഇൻബേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവർക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ 2.69 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ ക്ഷേമ പദ്ധതികൾക്കായി 123.46കോടി ചിലവാക്കി. 2017 മുതൽ കുടിശിക ഉണ്ടായിരുന്ന എൽഐസി പെൻഷൻ, പിഎഫ് തുടങ്ങിയ ഇനങ്ങളിൽ കുടിശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തിൽ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ...
COVID, Kerala News, Latest news

24 മണിക്കൂറിനിടെ 59,995 സാമ്പിളുകൾ പരിശോധിച്ചു; കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശ...