BREAKING NEWS


Blog

Around Us, Ernakulam

മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു

നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്. നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്...
Crime, Latest news

രവീന്ദ്രന്റെ ഇ ഡി ചോദ്യം ചെയ്യല്‍ ഇന്നും തുടരും

തിരുവനന്തപുരം : സ്വര്‍ണ കള്ളക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും. കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം 26 മണിക്കൂറോളം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങള്‍ക്കും സി. എം. രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം . ...
Crime, Latest news

ശിവശങ്കറിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയേക്കും

എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയേക്കും. എം. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.സ്വര്‍ണം കടത്തിയ നയതന്ത്ര കാര്‍ഗോ കസ്റ്...
Crime, Idukki

വാഗമണ്ണിലെ നിശാപാർട്ടി : വിവാദ റിസോർട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ളത്

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്ന റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്.നേരത്തെയും, സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ടില്‍ സമാനരീതിയില്‍ പാര്‍ട്ടികള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പിടികൂടിയതിനുശേഷം പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പോലീസ്. നിശാ പാര്‍ട്ടിക്ക് പിന്നില്‍ 9 പേരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. ഇന്നലെ റെയ്ഡിനിടെ പിടികൂടിയ 60 പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇവരെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് എ...
Crime, Idukki

വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്ബത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ് , ഹെറോയില്‍, ഖഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍...
Around Us, Palakkad

നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളായ യുവാക്കള്‍ കൊക്കയില്‍ വീണു

പാലക്കാട്: പാലക്കാട് നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് പേര്‍ കൊക്കയില്‍ വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണ് കാണാതായിരിക്കുന്നത്. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നാണ് ഇവര്‍ കൊക്കയിലേക്ക് വീണത്. ബെംഗളുരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ആണ് ഇരുവരും. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് ഇവര്‍ വീണത് മൂവായിരം അടി താഴ്ചയില്‍ ആണിത്. ...
Latest news, Politics

പിണറായിക്കെതിരെ ലീഗ്; ലീഗിനെതിരെ ജലീൽ

മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ ?? 'മുസ്ലിം' ഒഴിവാക്കുക മാത്രമാണ് പോംവഴി തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മുസ്ലിം ലീഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍. മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇല്ലെങ്കില്‍ സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍എസ്പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് തോന്നുന്നതാണ്.നെഹ്‌റു മുസ്ലിംലീഗിനെ ചത്ത കുതിര എന്...
Crime, Ernakulam

യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പോലീസ് പിടിയില്‍; മാപ്പ് നൽകിഎന്ന് നടി

കൊച്ചി : പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രതികള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു. എന്നാല്‍ പ്രതികളുടെ കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായതിനാല്‍ മാപ്പപേക്ഷ അംഗീകരിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങുന്നതിനായി പ്രതികള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. മാപ്പ് നൽകിഎന്ന് നടി തന്നെ അപമാനിച്ച വർക്ക് മാപ്പ് നൽകിയതായി നടിയുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകിയതെന്ന് നടി. പിന്തുണച്ച എല്ലാവരോടും ...
COVID, Kerala News, Latest news

5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം; കേരളത്തില്‍ ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോ...
Around Us, Kollam, Politics

കോൺഗ്രസ് പോര് കൊല്ലത്തും പോസ്റ്റർ; ശൂരനാട് രാജശേഖരന്‍ ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റ്

കൊല്ലം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ഭിന്നതകള്‍ ശക്തമാവുന്നു. അഴിച്ചുപണി ആവശ്യപ്പെട്ട് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു . കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പതിപ്പിച്ചു. പാര്‍ട്ടിയെ ആര്‍എസ്‌എസിനു വിറ്റെന്നും വൈസ് പ്രസിഡന്റ് ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റാണെന്നുമാണ് രാജശേഖരനെതിരെ പോസ്റ്ററില്‍ ഉന്നയിക്കുന്ന ആക്ഷേപം. പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും ഇന്നലെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമെല്ലാം ഇത്തരത്തില്‍ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. . ...