സോളാർ കേസ് : ഷാഫി പറമ്പിലിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി Chief Minister Pinarayi Vijayan
Chief Minister Pinarayi Vijayan സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്.
നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍.
Also read : https://nagaramonline.com/face-to-face-with-modi-after-the-sanatana-controversy-stalins-handshake-with-biden/
തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്നു പറഞ്ഞതു പോലെയാണ് അന്നത്തെ അവസ്ഥ.
...
